Wadi El Hitan – തിമിംഗിലങ്ങളുടെ താഴ്‌വര

Wadi El Hitan - തിമിംഗിലങ്ങളുടെ താഴ്‌വര 1

കരയിലും ജലത്തിലുമായി ഭൂമി ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ ജീവിയാണ് നീലതിമിംഗിലം ! മറ്റു പലജീവികളുടെയും പരിണാമം ജലത്തിൽ നിന്നും കരയിലേക്കാണെങ്കിൽ തിമിംഗിലം നേരെ തിരിച്ചാണ് ഉടലെടുത്തത് . കരയിലെ ഏതോ ജീവിയിൽ നിന്നാണ് ഈ കൂറ്റൻ ജീവി പരിണമിച്ചു ഇന്നത്തെ നിലയിൽ എത്തിയത് എന്ന് കരുതപ്പെടുന്നു . തിമിംഗിലങ്ങളുടെ പിതാമഹന്മാരെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എല്ലിന്റെയും മറ്റു രൂപങ്ങളിൽ നമ്മുക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അവയുടെ ഏറെക്കുറെ പരിപൂർണ്ണരൂപം ഈജിപ്തിലെ തിമിംഗിലങ്ങളുടെ താഴ്വരയിൽ നിന്നുമാണ് നമ്മുക്ക് ലഭ്യമായത് . മില്യൺ കണക്കിന് വർഷങ്ങൾക്കു മുൻപ് സമുദ്രത്തിൽ ആയിരുന്ന ഈ ഭാഗം ഇന്ന് വിജനമായ ഒരു മണൽ മരുഭൂമിയാണ് . ഇന്ന് ലോക പൈതൃക കേന്ദ്രമായ ഇവിടെ നിന്നും ആദ്യ ഫോസിൽ ലഭിച്ചത് ആയിരത്തിൽ തൊള്ളായിരങ്ങളുടെ ആരംഭത്തിൽ ആണ് . പക്ഷെ എത്തിപ്പെടാനുള്ള പ്രയാസം കാരണം പിന്നെയും ഒരു നൂറ്റാണ്ട് എടുത്തു ഇവിടെ തുടർഗവേഷങ്ങൾ ആരംഭിക്കുവാൻ . ഇന്നും പ്രതിവർഷം ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് പ്രതിസന്ധികൾ തരണം ചെയ്ത് ഇവിടെയെത്തുന്നത് . അതും ഗവേഷണവിദ്യാർത്ഥികൾ മാത്രം .

Advertisements

ഇഞ്ചുകൾ മാത്രം വലിപ്പമുള്ള എല്ലിൻകഷ്ണങ്ങൾ മുതൽ പ്രാചീന ജലജീവികളുടെ പൂർണ്ണകായ ഫോസിലുകൾ വരെ ഇവിടെ നിന്നും ഇപ്പോൾ കിട്ടിയിട്ടുണ്ട് . പലതും ആകൃതിക്ക്‌ യാതൊരു ഭംഗവും വരാതെയും മറ്റും ആണ് ഒരു മ്യൂസിയത്തിൽ എന്നതുപോലെ ഈ താഴ്വരയിൽ പ്രകൃതി നമ്മുക്കായി സംരക്ഷിച്ചു വെച്ചിരുന്നത് . വയറ്റിനുള്ളിൽ നിന്നും ഇവറ്റകൾ വിഴുങ്ങിയ മറ്റു ജലജീവികളുടെ ഫോസിലുകളും ഇത്തരത്തിൽ കിട്ടിയിട്ടുണ്ട് ! തിമിംഗിലത്തിന്റെ മുത്തച്ഛന്മാരിൽ ഒരുവനായ Basilosaurus ന്റെ പൂർണ്ണരൂപം വയറ്റിലെ ഇരകൾ ഉൾപ്പടെ ഗവേഷകർ ഇവിടെനിന്നും ചീകി എടുത്തിട്ടുണ്ട് . പണ്ട് സമുദ്രവുമായി മല്ലടിച്ചു കിടന്നിരുന്ന പാറകൾ ജലപ്രഹരത്താൽ ഏറ്റ മുറിവുകൾ പേറി , മനുഷ്യനുള്ള തെളിവുകളായി താഴ്വരയിൽ തലയുയർത്തി നിൽക്കുന്നു ! മില്യൺ കണക്കിന് വർഷങ്ങൾക്കു മുൻപുള്ള സമുദ്രത്തിന്റെ അടിത്തട്ടാണ് ഈ ഈജിപ്ഷ്യൻ മണൽക്കാട് നമ്മുടെ മുൻപിൽ തുറന്നു കാട്ടുന്നത് . നരകത്തിലെ കുന്ന് (Garet Gohannam) എന്ന് വിളിക്കപ്പെടുന്ന മലയുടെ ചെരുവിലാണ് ഫോസിലുകളുടെ സ്വർഗ്ഗം എന്ന Wadi El Hitan സ്ഥിതിചെയ്യുന്നത് . ഇപ്പോൾ ഈ സ്വർഗ്ഗത്തിലെ പ്രധാനമാലാഖയാണ് Sanaa El-Sayed (26) എന്ന ഈജിപ്ഷ്യൻ പാലിയന്റോളജിസ്റ് . ആഫ്രിക്കൻ – മദ്ധ്യപൂർവ്വദേശത്ത് നിന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏക പെൺതരി എന്ന നിലയിൽ മാത്രമല്ല സനാ അറിയപ്പെടുന്നത് . Qarmoutus hitanensis എന്ന പൗരാണിക ക്യാറ്റ് ഫിഷിന്റെ ഫോസിൽ ഈ മേഖലയിൽ നിന്നും ആദ്യമായി തോണ്ടി എടുത്തതും സനാ തന്നെയാണ് . ..കൂടുതൽ അറിയേണ്ടവർ ഈ ലിങ്കിലേക്ക് പ്രവേശിക്കുക >> https://goo.gl/MwDFoK

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ