ബ്രസീലിയൻ ആമസോണിന്റെ അഴിമുഖത്തിരിക്കുന്ന Marajó ദ്വീപിലാണ് ഈ പോത്ത്പൊലീസ് റോന്ത് ചുറ്റുന്നത് . ചെളിയും ചതുപ്പും നിറഞ്ഞ ദ്വീപിൽ പിന്നെന്തുചെയ്യും ? 1990 ലാണ് നാലരലക്ഷത്തോളം വരുന്ന പോത്തുകളിൽ കൊള്ളാവുന്നവയെ പോലീസിലെടുക്കാൻ തീരുമാനിച്ചത് . കരയിലും വെള്ളത്തിലും ഓടുന്ന വണ്ടി കിട്ടിയതിൽ യേമാന്മാരും സന്തോഷത്തിലാണ് .
Read full story

Marajó – ആമസോണ്‍ പ്രസവിച്ച ദ്വീപ്
ഭൂമിയിലെ ഒട്ടുമിക്ക നദികളിലും ദ്വീപുകളുണ്ട് . ഇത്തരം നദീദ്വീപുകള്‍ ചിലപ്പോള്‍ നദിയുടെ കൂടെത്തന്നെ പിറവിയെടുത്തതാവാം അല്ലെങ്കില്‍ ഭൂമികുലുക്കത്തില്‍ രൂപപ്പെട്ടതാകാനും വഴിയുണ്ട് . ഇത്തരം നദീദ്വീപുകളില്‍ ഭീമനാണ് ബ്രഹ്മപുത്രയിലെ മജുലി (Mājuli). എന്നാല്‍ വേറെ ചില തുരുത്തുകള്‍ ഉണ്ട് , നദി പ്രസവിക്കുന്ന ദ്വീപുകള്‍ ! . പുഴ വഹിച്ചുകൊണ്ട് വരുന്ന എക്കലുകള്‍ അടിഞ്ഞാണ് (Alluvial) ഈ ദ്വീപുകള്‍ കാലാന്തരത്തില്‍ പിറവിയെടുക്കുന്നത് . ഇത്തരം നദീജന്യ (Fluvial) ദ്വീപുകളില്‍ ഏറ്റവും വലുതാണ് ആമസോണ്‍ നദിയുടെ അറ്റ്ലാന്റ്റിക്ക് അഴിമുഖത്തുള്ള മരായൊ […]