ഫോസിലുകൾ ഭക്ഷണമാക്കുന്ന ഗവേഷകർ !

ഫോസിലുകൾ ഭക്ഷണമാക്കുന്ന ഗവേഷകർ ! 1

ഗവേഷകർ തങ്ങളുടെ പഠനവിഷയം തന്നെ ആഹാരമാക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല . മറൈൻ ബയോളജിസ്റ്റുകളാണ് ഇക്കാര്യത്തിൽ മുൻപിൽ നിൽക്കുന്നത് . Sea Urchin കൊണ്ടുണ്ടാക്കുന്ന Uni (oo-nee) ഇവരുടെ ഇഷ്ട്ടവിഭവങ്ങളിൽ ഒന്നാണ് . കടലിൽ തങ്ങൾ പഠനവിഷയമാക്കുന്ന , ഹാനികരമല്ലാത്ത പലതിനെയും ഇവർ ആഹാരമാക്കാറുണ്ട് . ചാൾസ് ഡാർവിനാണ് ഇക്കാര്യത്തിൽ സകല ഗവേഷകരുടെയും തലതൊട്ടപ്പൻ ! അദ്ദേഹം തൻെറ യാത്രക്കിടയിൽ കണ്ടുമുട്ടിയ ഒരുമാതിരി എല്ലാത്തിനെയും പാത്രത്തിലാക്കിയിരുന്നതായി പറയപ്പെടുന്നു . പ്രമുഖ പാലിയന്തോളജിസ്റ്റും ഗ്യാപ്പ് തിയറിയുടെ മുഖ്യപ്രചാരകനും ആയിരുന്ന William Buckland ഇക്കാര്യത്തിൽ കുറച്ചുകൂടി വ്യത്യസ്തനാണ് . അദ്ദേഹം ഫ്രാൻസിലെ ലൂയി പതിനാലാമന്റെ ഭൗതികാവിശിഷ്ടങ്ങളിൽപ്പെട്ടിരുന്ന രാജാവിന്റെ ഹൃദയം തന്നെ അകത്താക്കി ! എഴുത്തുകാരനായ Augustus Hare ആണ് ബക്‌ലൻഡിന്റെ ഈ പ്രവൃത്തി റിപ്പോർട്ട് ചെയ്തത് . ‘I have eaten many strange things, but have never eaten the heart of a king before’ എന്നാണത്രെ അദ്ദേഹം പറഞ്ഞത് ! പിതാവിന്റെ ആർക്കിയോളജിക്കൽ ഡിഷുകളോടുള്ള പ്രിയം മകനും സുവോളജിസ്റ്റും ആയിരുന്ന Frank Buckland നും ഉണ്ടായിരുന്നതായി പറയപ്പെടുന്നു . പല എന്റോമോളോജിസ്റ്റുകളും (കീടശാസ്ത്രം) ജൂനിയർ വിദ്യാർത്ഥികളെ പുഴുക്കളെ തിന്ന് കാണിക്കാറുണ്ട് എന്ന് ലൈവ് സയൻസ് വെബ് സൈറ്റ് പറയുന്നു .

Advertisements

അടുത്തത് ധ്രുവ ഗവേഷകരാണ് (Polar scientists). മില്യൺ കണക്കിന് വർഷങ്ങളായി ധ്രുവങ്ങളിലെ ഐസിനുള്ളിൽ കുടുങ്ങി കിടക്കുന്ന ചരിത്രാതീതകാല ജലമാണ് ഇവർ രുചിച്ചു നോക്കാറ് . അങ്ങിനെചെയ്യുമ്പോൾ നാമും ആ കാലങ്ങളിൽ എത്തിപ്പെട്ടതായി തോന്നും എന്ന് അവർ പറയുന്നു . Barbara Sherwood Lollar ഉം കൂട്ടരും കാനഡയിലെ Ontario യിലെ ഇത്തരം ഒരു ചരിത്രാതീതകാല ഉറവയിൽ നിന്നും ( രണ്ടര ബില്യൺ വർഷം പഴക്കം !) വെള്ളം കുടിച്ച കഥ ലോസ് എയിഞ്ചലസ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു . രണ്ടായിരത്തി അഞ്ചിലെ നോബൽ പ്രൈസ് ജേതാവായിരുന്ന Barry Marshall , H. pylori ബാക്ടീരിയ അടങ്ങിയ ലായനി സ്വയം കുടിച്ചു പരീക്ഷിച്ച ആളാണ് . ഇത് വയറ്റിൽ അൾസർ വരുത്തുമോ എന്നറിയാനാണ് അദ്ദേഹം ഇത് ചെയ്തത് . ഡയബറ്റിസ് രോഗികളുടെ മൂത്രം കുടിച്ച് നോക്കി രോഗനിർണ്ണയം നടത്തുന്ന രീതി യൂറോപ്പിലും മറ്റും പണ്ട് നിലനിന്നിരുന്നതായി കാണുന്നുണ്ട് .

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങളുടെ പഠനവിഷയം തന്നെ ആഹാരമാക്കുന്ന ഗവേഷകർക്ക് ഇപ്പോൾ ഒരു വട്ടപ്പേര് വീണിട്ടുണ്ട് . Blue Babe എന്നാണ് ആ പേര് . ഇതിന് കാരണമായ സംഭവം രസകരമാണ് . സൈബീരിയയിലും അലാസ്‌ക്കയിലും ഗവേഷണം നടത്തുന്നവർ തങ്ങൾ കണ്ടെടുക്കുന്ന മാമത്തുകളുടെയും മറ്റും അവശിഷ്ടങ്ങളുടെ ഭാഗങ്ങൾ ഭക്ഷിക്കുന്നതായി പണ്ടുമുതലേ കഥകൾ പ്രചാരത്തിൽ ഉണ്ടായിരുന്നു . ഐസിൽ അത്യാവശ്യം മാംസളമായ ഭാഗങ്ങളോട് കൂടി തന്നെയാണ് പലമൃഗങ്ങളെയും ഗവേഷകർക്ക് ലഭിക്കാറ്‌ . എന്നാൽ തെളിവുകൾ ഇല്ലാത്ത ഇത്തരം കഥകൾക്ക് സ്ഥിരീകരണം ലഭിച്ചത് അടുത്തകാലത്താണ് . 1979 ലാണ് നാം ഗുഹാചിത്രങ്ങളിൽ മാത്രം കണ്ടിരുന്ന , ചരിത്രാതീതകാലത്തെ കാട്ടുപോത്തായിരുന്ന steppe bison ന്റെ (Bison priscus) , ഒരു പൂർണ്ണ ശരീരം മഞ്ഞിനുള്ളിൽ മമ്മിഫൈ ചെയ്തരീതിയിൽ ലഭിച്ചത് . പതിനായിരക്കണക്കിന് വര്ഷങ്ങള്ക്കു മുൻപാണ് ഈ ജീവി ഭൂമിയിൽ മേഞ്ഞുനടന്നിരുന്നത് . ഹിമയുഗകാലത്തെ അമേരിക്കൻ സിംഹമായിരുന്ന Panthera leoatrox ഉം ആയുള്ള പോരാട്ടത്തിലാണ് ഈ മൃഗം കൊല്ലപ്പെട്ടത് എന്ന് കരുതുന്നു . സിംഹത്തിന്റെ പല്ലുകൾ ഈ ജീവിയുടെ ശരീരത്തിൽ നിന്നും ലഭിച്ചിരുന്നു . പാലിയന്തോളജിസ്റ്റ് ആയിരുന്ന Dale Guthrie യും കൂട്ടരും ആണ് ചരിത്രപ്രാധാന്യമുള്ള ഈ പഠനം നടത്തിയത് . 1990 ൽ Dale പുറത്തിറക്കിയ പുസ്തകമായ “Frozen Fauna of the Mammoth Steppe: The Story of Blue Babe” (University of Chicago Press, 1989) യിലാണ് തങ്ങളും കൂട്ടരും ഇതേ കാട്ടുപോത്തിന്റെ ഒരു ഭാഗം ഫ്രൈ ചെയ്ത് കഴിച്ചതായി വെളിപ്പെടുത്തിയത് . “Blue Babe ” എന്ന് ചെല്ലപ്പേരിട്ട് വിളിച്ച ഈ ചരിത്രാതീതകാല ജീവിയുടെ taxidermist ആയിരുന്ന (മൃഗത്തോല്‍ നിറച്ച്‌ മ്യൂസിയത്തിൽ പ്രദർശനത്തിന് വെക്കാൻ പാകത്തിൽ ജീവനുള്ള മൃഗാകൃതിയാക്കുന്ന കരകൗശലക്കാരന്‍) Eirik Granqvist നെ അഭിനന്ദിക്കാൻ കൂടിയ പാർട്ടിയിലാണ് തങ്ങളുടെ പഠനവിഷയമായിരുന്ന Blue Babe ന്റെ കഴുത്തിലെ ഒരു ഭാഗം എടുത്ത് പാകംചെയ്ത് ഭക്ഷണമാക്കിയത് ! ഇത്രയും പഴക്കം ചെന്ന മാംസം കഴിക്കുന്നതിൽ ഏവർക്കും അതീവതാല്പര്യമായിരുന്നു എന്നാണ് ബുക്കിൽ എഴുതിയിരിക്കുന്നത് . ” The meat was well aged but still a little tough, and it gave the stew a strong Pleistocene aroma, but nobody there would have dared miss it. ”

എന്തായാലും പഴക്കം ചെന്ന ഇറച്ചിക്കുപോലും അമേരിക്കൻ ഗവേഷണവിദ്യാർത്ഥികൾ ഇപ്പോൾ Blue Babe എന്നാണ് വിളിക്കുന്നത് . ചിത്രത്തിൽ കാണുന്നത് കഥാനായകനായ Blue Babe നെ യൂണിവേഴ്സിറ്റി ഓഫ് അലാസ്ക മ്യൂസിയത്തിൽ (UA Museum) പ്രദർശനത്തിന് വെച്ചിരിക്കുന്നതാണ് . ഇതുപോലെ മുഴുവനുമായി കേടുകൂടാതെ രണ്ടു വൂളി മാമത്തുകളെക്കൂടി നമ്മുക്ക് ലഭിച്ചിട്ടുണ്ട് . ഇവയെ Leningrad ലെ സുവോളജിക്കൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ