YouTube Content Provider
* Blogger * Translator * Traveler

Inside Passage

by Julius Manuel
45 പേർ വായിച്ചു
🛑 You are not allowed to use this text content for YouTube Videos without permission 🛑

“Nature never did betray the heart that loved her.” –
William Wordsworth

അമേരിക്കയിലെ വാഷിംഗ്ടൺ സംസ്ഥാനത്തു നിന്നും ആരംഭിച്ച് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയൻ തീരങ്ങളിലൂടെ അമേരിക്കയുടെ തന്നെ അലാസ്‌കയിൽ ചെന്നവസാനിക്കുന്ന ഒരു ഉൾനാടൻ സമുദ്രപാതയാണ് ഇൻസൈഡ് പാസേജ് . അലാസ്കയുടെയും കാനഡയുടെയും പസഫിക് തീരങ്ങളിലെ അനേകം ദ്വീപുകളെ ഇടം വലം വെച്ച് , ഒരു വമ്പൻ നദിയിലൂടെ സഞ്ചരിക്കുന്നു എന്ന പ്രതീതി ജനിപ്പിച്ച് മുന്നേറുന്ന ഈ തീര-സമുദ്ര പാത ഏതൊരു സഞ്ചാരിയുടെയും മനംകുളിർപ്പിക്കും . തുറന്ന സമുദ്രത്തിൽ നേരിടേണ്ടി വരുന്ന ഒട്ടുമിക്ക പ്രകൃതിക്ഷോഭങ്ങളിൽ നിന്നും മറ്റ് അപകടങ്ങളിൽ നിന്നും മുക്തമായ , താരതമ്യേന ശാന്തമായ ഈ സീ റൂട്ടിൽ സഞ്ചരിച്ചാൽ പ്രകൃതി ഒരു തുറന്ന മൃഗശാലയായി നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും ! കടൽപ്പരപ്പിൽ പ്രത്യക്ഷപ്പെടുന്ന ഒട്ടുമിക്ക ജീവികളും , ദ്വീപുകളിലെ തീരങ്ങളിൽ മിന്നൽപിണർ പോലെ ദർശനം തന്നു പായുന്ന കരടികളും മറ്റു മൃഗങ്ങളും അവിടെയും ഇവിടെയുമായി ചിതറിക്കിടക്കുന്ന ഗ്രാമങ്ങളിൽ നിന്നും കൈവീശിക്കാണിക്കുന്ന കൊച്ചുകുട്ടികളും ചേർന്ന് സഞ്ചാരിയുടെ ഹൃദയതാളം തെറ്റിക്കുമെന്ന് തീർച്ചയാണ് .

വാഷിംഗ്ടൺ സംസ്ഥാനത്തെ Puget Sound ൽ നിന്നാണ് ഈ പാത ഔദ്യോഗികമായി ആരംഭിക്കുന്നത് . അസാമാന്യ വലിപ്പവും ആഴവുമുള്ള ഉൾക്കടലുകളെയാണ് ജ്യോഗ്രഫിയിൽ സൗണ്ട് എന്ന് പറയുന്നത് . മഞ്ഞുമൂടിയ ഗിരിശൃംഗങ്ങൾക്ക് കീഴെ മണലിൽ ഉരുണ്ടുമറിയുന്ന ഹാർബർ സീലുകളാണ് ഇവിടുത്തെ മുഖ്യ ആകർഷണം . കില്ലർ വെയിൽ എന്നറിയപ്പെടുന്ന ഓർകകൾ ബോട്ടുകളെ മുട്ടിയുരുമ്മിപായുന്നത് നമ്മുക്ക് കൗതുകം ജനിപ്പിക്കും . ഈ ഉൾക്കടലിൽ ചിതറിക്കിടക്കുന്ന അനേകം ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് വാഷിംഗ്ടൺ സ്റ്റേറ്റ് ഫെറി സർവീസും ഉണ്ട് . ജലത്തിലെ nutrients ന്റെ അളവ് കൂടി കൂടി സംജാതമാകുന്ന hypertrophication കാരണം ഇവിടെയുള്ള ജലജീവികളുടെ എണ്ണത്തിൽ ഈയിടെയായി സാരമായ കുറവ് കാണുന്നതായി ഗവേഷകർ കരുതുന്നു .

ഏഴരലക്ഷത്തോളം ആളുകൾ താമസിക്കുന്ന, ഭൂമിയിലെ നാൽപ്പത്തി മൂന്നാമത്തെ വലിയ ദ്വീപായ വാൻകൂവർ ഐലൻഡ് ആണ് യാത്രയിലെ പ്രധാന ഇടത്താവളം . കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ഫെറി സർവീസാണ് ഇവിടെ ഗതാഗതം നടത്തുന്നത് . വിജനവും ഭീമാകാരനും ആയ Princess Royal Island ആണ് അടുത്തതായി സഞ്ചാരികളുടെ മുന്നിലേക്ക് എത്തുന്നത് . തീർത്തും നിശബ്ദത ജനിപ്പിക്കുന്ന ദ്വീപിന്റെ തീരങ്ങൾ നമ്മുടെ മനസ്സിനെ തെല്ലൊന്ന് ശാന്തമാകും . ഇതിനടുത്തുള്ള പിറ്റ് ഐലൻഡിലെ Chino Hat എന്ന ഗ്രാമമാണ് ഈ ഭാഗത്തുള്ള ഒരേയൊരു ജനവാസ കേന്ദ്രം . ഇൻസൈഡ് പാസേജിലെ അലാസ്‌കൻ ഭാഗമാണ് സഞ്ചാരികളെ കൂടുതൽ രസിപ്പിക്കുന്നത് . പതിനേഴ് മില്യൺ ഏക്കറുകളിൽ വ്യാപിച്ചു കിടക്കുന്ന Tongass National Forest ആണ് ഇവിടുത്തെ മുഖ്യ ആകർഷണം . കരടികളും മാനുകളും സാൽമൺ മീനുകളും നിറഞ്ഞ Prince of Wales ദ്വീപ് ഈ പാർക്കിനുള്ളിലാണ് സ്ഥിതിചെയ്യുന്നത് . Prince of Wales flying squirrel എന്ന പറക്കും അണ്ണാൻ ഭൂമിയിൽ ഈ ദ്വീപിൽ മാത്രമാണ് ജീവിക്കുന്നത് (Despite its name, flying squirrels do not actually fly. They glide using a flap of skin called a patagium). ജലത്തിൽ നിന്നും കൂണുപോലെ കുത്തനെ ഉയർന്നു നിൽക്കുന്ന New Eddystone Rock ഈ പാർക്കിലെ മറ്റൊരു അത്ഭുതമാണ് . മില്യൺ കണക്കിന് വർഷങ്ങൾകൊണ്ട് രൂപപ്പെട്ട ഈ ബസാൾട്ട് ശില ആദ്യമായി കണ്ട യൂറോപ്യൻ ജോർജ് വാൻകൂവർ ആണ് . Misty Fiords National Monument എന്ന വനമേഖലയിലാണ് ഇത് സ്ഥിതിചെയ്യുന്നത് . ചെങ്കുത്തായ ഭൂപ്രകൃതിയാൽ Yosemite താഴ്വരയോട് സദൃശ്യമാണ് ഈ മേഖല .

സാഹസിക സഞ്ചാരികളുടെ പറുദീസകൂടിയാണ് ഈ വനവും പരിസരവും . ജലത്തിൽ ലാൻഡ് ചെയ്യാവുന്ന floatplane ഉപയോഗിച്ചാണ് ഇവിടെ ആളുകൾ വിദൂര മേഖലകൾ താണ്ടുന്നത് . Fortress of the Bear എന്ന് തദ്ദേശവാസികൾ വിളിക്കുന്ന Admiralty ദ്വീപാണ് അടുത്തതായി മുന്നിലേക്ക് എത്തുന്നത് . ലോകത്ത് ഏറ്റവും കൂടുതൽ ബ്രൗൺ കരടികൾ ( നമ്മുടെ തേൻ കരടിയുടെ വർഗ്ഗം ) ഉള്ള സ്ഥലമാണ് ഈ ദ്വീപ് . റഷ്യ , അലാസ്‌ക്ക അമേരിക്കക്കു കൈമാറുമ്പോൾ അലാസ്‌ക്കയുടെ തലസ്ഥാനമായിരുന്ന Sitka ടൗണും ഈ യാത്രയിൽ കാണാൻ സാധിക്കും .
ഇങ്ങനെ ഒട്ടനവധി പ്രകൃതിവിസ്മയങ്ങൾ കണ്ടു സഞ്ചാരികൾ യാത്ര അവസാനിപ്പിക്കുന്നത് ബയോസ്ഫിയർ റിസേർവും ലോക പൈതൃക സ്ഥലവും ആയ Glacier Bay നാഷണൽ പാർക്കിൽ ആയിരിക്കും . ചെന്നായ്ക്കളും ഗ്രിസ്‌ലി കരടികളും ആണ് ഇവിടെ സന്ദർശകരെ വരവേൽക്കുന്നത് . hiking, camping, mountaineering, kayaking, rafting, fishing, bird-watching തുടങ്ങി സകലവിധ ആക്റ്റിവിറ്റികളുടെയും കേന്ദ്രമാണ് ഈ ദേശീയോദ്യാനവും കാടുകളും .

മേൽപ്പറഞ്ഞ ദ്വീപുകളും സ്ഥലങ്ങളും ഈ യാത്രയിലെ പത്തു ശതമാനം കാഴ്ച്ചകൾ മാത്രമാണ് . പോസ്റ്റിൽ വിവരിക്കാത്ത അനേകം ദ്വീപുകളും കാഴ്ച്ചകളും ഈ യാത്രയിൽ നമ്മുക്ക് കാണുവാൻ സാധിക്കും . ഒട്ടനവധി കമ്പനികളുടെ ക്രൂയിസ് ഷിപ്പുകളും ബോട്ടുകളും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട് . ഈ യാത്രയിൽ ചില കാഴ്ച്ചകൾ കമന്റ് ആയി ചേർക്കുന്നു . ഈ യാത്രയുടെ ഏറ്റവും നല്ല വിവരണം ബ്രിട്ടീഷുകാരനായ Jonathan Raban എഴുതിയ Passage to Juneau: A Sea and Its Meanings എന്ന ട്രാവലോഗ് ആണ് . പ്രമുഖ ഓൺലൈൻ സ്റ്റോറുകളിൽ ഇത് ലഭ്യമാണ് .

🛑 You are not allowed to use this text content for YouTube Videos without permission 🛑

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.

MORE POSTS

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More