Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
YouTube Content Provider
* Blogger * Translator * Traveler

പ്രകൃതിയിലെ കുഴിബോംബുകൾ !

by Julius Manuel
26 പേർ വായിച്ചു
🛑 You are not allowed to use this text content for YouTube Videos without permission 🛑

വടക്കൻ സൈബീരിയയിൽ റെയിൻ ഡിയറുകളെ മേയിച്ച് വളർത്തി പരിപാലിച്ചു പോകുന്ന ആദിമജനസമൂഹമാണ് Nenets. അരലക്ഷത്തോളം വരുന്ന ഈ ജനവിഭാഗം സൈബീരിയയിലെ പല ഭാഗങ്ങളിലായി കഴിഞ്ഞുപോരുന്നു . പക്ഷെ ഈയിടെയായി വല്ലാത്ത ഒരു ഭീതി ഇവർക്കിടയിൽ ഉടലെടുത്തിട്ടുണ്ട് എന്നാണ് സൈബീരിയൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് . ലോകം അവസാനിക്കാറായി എന്നാണ് അവർക്ക് സംശയം . കാരണം മറ്റൊന്നുമല്ല സൈബീരിയയിൽ പലയിടങ്ങളിലായി ഭൂമിയിൽ നിന്നും തീജ്വാലകൾ ഉയരുന്നു . അങ്ങിനെ കണ്ട സ്ഥലങ്ങളിലൊക്കെ പിന്നീട് ഉഗ്രൻപൊട്ടിത്തെറിയും ശേഷം ഭീമൻ ഗർത്തങ്ങളും രൂപപ്പെടുന്നു . കഴിഞ്ഞ ജൂൺ ഇരുപത്തിയെട്ടിനാണ് ഇത്തരമൊരു പൊട്ടിത്തെറി Seyakha ഗ്രാമത്തിനടുത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടത് . എന്നാൽ ഈയടുത്തായി ഇത്തരം സംഭവങ്ങളുടെ എണ്ണം കൂടുന്നതിനാൽ അനേകം റഷ്യൻ ഗവേഷകർ സംഭവങ്ങളുടെ നിജസ്ഥിതിയറിയാൻ സൈബീരിയൻ മഞ്ഞു സാമ്രാജ്യത്തിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട് . ഇത്തരം സംഭവങ്ങൾ നടന്നിട്ടുള്ള സ്ഥലങ്ങളിലെ സാറ്റലൈറ്റ് ഡേറ്റകൾ പരിശോധിച്ചതിൽ നിന്നും ഒരു കാര്യം വ്യക്തമായി , ആർട്ടിക് മേഖലകളിൽ മാത്രം കാണപ്പെടുന്ന പിൻഗോ (Pingo) എന്ന മണ്ണ് കുന്നുകളാണ് പൊട്ടിത്തെറിച്ചവയിൽ അധികവും .

വർഷങ്ങളോളം പൂജ്യം ഡിഗ്രി താപനിലയിലോ അല്ലെങ്കിൽ അതിനും താഴെയോ നിലനിൽക്കുന്ന permafrost മണ്ണിലാണ് Pingo എന്ന മൺകൂനകൾ കാണപ്പെടുന്നത് . നാം ഒരു വലിയ കുഴി എടുത്തിട്ട് അതിനകത്ത് മഞ്ഞുകട്ടകൾ നിറച്ച ശേഷം ബാക്കിയുള്ള മണ്ണിട്ടുമൂടിയാൽ ഉണ്ടാവുന്ന മൺകൂനകളെ ലളിതമായി പറഞ്ഞാൽ Pingo എന്ന് വിളിക്കാം . ശരിക്കുള്ള പിൻഗോ രൂപപ്പെടണമെങ്കിൽ വർഷങ്ങളോളം ഇത് പൂജ്യം ഡിഗ്രിക്ക് താഴെ തന്നെ തുടരണം എന്ന് മാത്രം .എന്നാൽ സൈബീരിയയിൽ പ്രകൃതിയാൽ തന്നെ ഉടലെടുക്കുന്ന ഇത്തരം ഏറ്റവും വലിയ pingo കൂനയ്ക്ക് അറുപത് മീറ്റർ വരെ ഉയരവും നാനൂറ് മീറ്ററോളം വ്യാസവും ഉണ്ടാവും . ഇത് permafrost മണ്ണിലാണ് സംഭവിക്കുന്നതെങ്കിൽ ഐസ് ഉരുകാതെ തന്നെ മണ്ണിനടിയിൽ നിലനിൽക്കും . ഗവേഷകർ ആദ്യം കരുതിയത് , ആഗോളതാപനത്തിന്റെ പരിണിതഫലമായി pingo കൾക്കകത്തുള്ള മഞ്ഞുരുകുകയും , പിന്നീട് ജലം ഊർന്നിറങ്ങിപോയ ആ പടുകൂറ്റൻ കുഴിയിലേക്ക് Pingo യുടെ മുകളിലെ മണ്ണ് ഇടിഞ്ഞു വീണാണ് നാം മുൻപ് പറഞ്ഞ ഗർത്തങ്ങൾ രൂപപ്പെട്ടത് എന്നായിരുന്നു . എന്നാൽ ഗർത്തത്തിനുള്ളിൽ നിന്നും പുറത്തേക്ക് തെറിച്ച പാറകളും , പ്രദേശവാസികൾ കണ്ട തീയും പുകയുമൊക്കെ ഇതൊരു പൊട്ടിത്തെറി തന്നെയാണ് എന്ന അനുമാനത്തിലേക്ക് എത്തിച്ചേരേണ്ടി വന്നു .

എന്താണ് ഇതിനുള്ളിൽനിന്നും പൊട്ടിത്തെറിച്ച് പുറത്തേക്ക് പോയത് എന്നറിയണമെങ്കിൽ പിൻഗോകൾ രൂപപ്പെടുന്ന സമയത്ത് എന്താണ് സംഭവിച്ചത് എന്ന് നോക്കണം . വലിയൊരു ഐസ് ബ്ലോക്കിന് മുകളിലെ കുന്നാണല്ലോ പിൻഗോകൾ . എന്നാൽ ഐസിനു മുകളിൽ മണ്ണ് വന്ന് ചേരുന്ന സമയത്ത് ഇതിനുള്ളിൽ ചെടി, ഇലകൾ , മൃഗാവശിഷ്ടങ്ങൾ തുടങ്ങിയ ജൈവവസ്തുക്കൾ പെട്ടുപോകുവാൻ ഇടയുണ്ട് . മുകളിലെ മണ്ണുമായുള്ള സമ്പർക്കം മൂലം ഇവ ദ്രവിച്ചു പോകുകയും, കൂടുതൽ ആഴത്തിലേക്കിറങ്ങുകയും ചെയ്യും (active-layer deepening). തൽഫലമായായി മീഥേൻ പോലുള്ള ഓർഗാനിക് വാതകങ്ങൾ (carbon dioxide, methane and nitrous oxide) ഉണ്ടാവും . പുറത്തുപോകുവാൻ മാർഗമില്ലാതെ ഇവ പിൻഗോകൾക്കടിയിൽ കനത്ത സമ്മർദത്തിൽ കുടുങ്ങിക്കിടക്കുകയും ചെയ്യും . ആഗോളതാപനം മൂലം ഐസ് ഉരുകി മണ്ണിടിയുന്ന സമയത്ത് ഈ വാതകങ്ങൾ പൊട്ടിത്തെറിയോടെ പുറത്തേക്ക് തള്ളി പോകുകന്നതാണ് ഈയിടെയായി കാണപ്പെടുന്ന ചെറു സ്ഫോടനങ്ങൾ . സൈബീരിയയിലെ പൊട്ടിത്തെറികൾക്ക് നൽകാവുന്ന ഏറ്റവും നല്ല വിശദീകരണമായി ഇതിനെ ഭൂരിഭാഗം ഗവേഷകരും കരുതുന്നു . ഏതാണ്ടിതുപോലെ തന്നെ ആർട്ടിക് പ്രദേശങ്ങളിൽ രൂപപ്പെട്ടു കാണുന്ന ചെറുകുഴികളാണ് Thermokarst. ഏറ്റവും വലിയ തെർമോകാർസ്റ്റ് ആണ് സൈബീരിയയിലെ Batagaika ഗർത്തം . എന്നാൽ പിൻഗോക്കുള്ളിലെ ഐസ് ബ്ലോക്ക് വളരെ ആഴത്തിലാണ് ഉള്ളതെന്നും , ഇപ്പോൾ രൂപപ്പെട്ട ഗർത്തങ്ങൾക്ക് അത്രയും ആഴംപോലും ഇല്ലായെന്നും എതിർവാദങ്ങൾ ഉണ്ട് .

തിയറി ശരിയാണെങ്കിലും അല്ലെങ്കിലും ആർട്ടിക് റീജിയനിൽ ഇത്തരം പുതുഗർത്തങ്ങൾ ധാരാളം രൂപപ്പെടുന്നതായി സാറ്റലൈറ്റ് ഡേറ്റകൾ സൂചിപ്പിക്കുന്നു . കഴിഞ്ഞ രണ്ടുമാസങ്ങൾക്കിടയിൽ നൂറോളം പുതു ഗർത്തങ്ങളാണ് രൂപപ്പെട്ടത് . പലതും വിദൂരസ്ഥലങ്ങളിൽ ആകയാൽ എണ്ണം ഇരട്ടിയിലധികം വരും എന്നതാണ് സത്യം . എണ്ണിയാൽ തീരാത്തത്ര പിൻഗോകൾ ആർട്ടിക് പ്രദേശങ്ങളിൽ ഉള്ളതിനാൽ ഈ പ്രതിഭാസം ഇനിയും തുടരുകതന്നെ ചെയ്യും .

ചിത്രത്തിൽ കാണുന്നത് സൈബീരിയയിലെ Yamal പ്രദേശത്ത് ഈ വർഷം രൂപപ്പെട്ട ഗർത്തം. ഫോട്ടോ ക്രെഡിറ്റ് : Itar-Tass/Zuma

പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന ജിയോളജിക്കൽ പദങ്ങളുടെ വിശദീകരണം >>>>>http://ngm.nationalgeographic.com/geopedia/Permafrost

🛑 You are not allowed to use this text content for YouTube Videos without permission 🛑

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.

MORE POSTS

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More