കടൽ കടന്നെത്തിയ പള്ളി !

കടൽ കടന്നെത്തിയ പള്ളി ! 1

ഫ്ലോറിഡയുടെ ചരിത്രം കാര്യമായി തന്നെ പഠിച്ചേക്കാം എന്ന് കരുതി തുനിഞ്ഞിറങ്ങിയപ്പോൾ ആദ്യമേ കാലിൽതട്ടിയത് പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു കല്ലാണ് . സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു കല്ലല്ല , ഏതാണ്ട് ഒരു ലക്ഷത്തോളം കല്ലുകൾ ! പക്ഷെ ഇതൊന്നും ഫ്ലോറിഡയിലെ അല്ല , മറിച്ച് സ്‌പെയിനിൽ നിന്നും കപ്പല് കയറ്റി കൊണ്ടുവന്നതാണ് ! അവിടാണ് രസം , അങ്ങ് സ്‌പെയിനിൽ നിർമ്മിച്ച ഒരു ക്രിസ്ത്യൻ ആശ്രമം , അതേപടി പൊളിച്ച് പീസ് പീസാക്കി സമുദ്രമാർഗ്ഗം അമേരിക്കയിൽ എത്തിച്ച് , വീണ്ടും അസംബിൾ ചെയ്ത് നിർമ്മിച്ചെടുത്ത പള്ളിയാണ് മയാമിയിലെ St. Bernard de Clairvaux Church. സത്യത്തിൽ മുഴുവൻ അമേരിക്കയിലെയും ഏറ്റവും പഴക്കം ചെന്ന നിർമ്മിതികളിലൊന്നാണ് ഇത് .

കഥയിങ്ങനെ . ഇന്ന് വിശുദ്ധ ബെർണാഡിന്റെ പേരിൽ മിയാമിയിൽ ഇരിക്കുന്ന പള്ളി അങ്ങ് സ്‌പെയിനിൽ ആദ്യമായി നിർമ്മിക്കുമ്പോൾ പേര് Santa María la Real എന്നായിരുന്നു . AD 1133 ലെന്നോ തുടങ്ങി എട്ടുവർഷങ്ങൾ കൊണ്ട് നിർമ്മിച്ച ഈ ആശ്രമദേവാലയം ഏതാണ്ട് എഴുന്നൂറ് കൊല്ലങ്ങളോളം സിസ്റ്റർഷ്യൻ (Cistercian) സന്യാസികളുടെ കൈവശമായിരുന്നു ഉണ്ടായിരുന്നത് . 1174 ലാണ് ഈ ആശ്രമം ബെർണാഡിന്റെ പേരിലേക്ക് മാറുന്നത് . സ്‌പെയിനിലെ , മലകൾ നിറഞ്ഞ Sacramenia എന്ന ചെറുപട്ടണത്തിനടുത്തതായിരുന്നു ഇത് നിലനിന്നിരുന്നത് . പിന്നീട് കാലാകാലങ്ങളിൽ പലവിധ ആക്രമണങ്ങളെയും തീപിടുത്തങ്ങളെയും അതിജീവിച്ചെങ്കിലും 1830 ൽ ഇത് ഉപയോഗരഹിതമായി തീർന്നു . 1925 ൽ William Randolph എന്നയാൾ ആശ്രമവും ചുറ്റുമതിലും വിലയ്ക്ക് മേടിച്ചു . ആശ്രമത്തിലെ കൊത്തുപണികളും രൂപങ്ങളും , വാതിലുകളും , മറ്റു അഴിച്ചുമാറ്റാവുന്ന എല്ലാ ഭാഗങ്ങളും അമേരിക്കയിൽ എത്തിച്ചാൽ പഴക്കമുള്ള ഈ പള്ളി അവിടെ പുനർനിർമ്മിക്കാമെന്നും , അതൊരു വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ . അങ്ങിനെ ആശ്രമം ശ്രദ്ധാപൂർവ്വം തന്നെ അഴിച്ചെടുത്ത് ഒരുലക്ഷത്തോളം ഭാഗങ്ങളാക്കി , അവയെ വൈക്കോലുകൊണ്ടു പൊതിഞ്ഞു തടികൊണ്ടുള്ള പെട്ടികളിലാക്കി കപ്പലിൽ ന്യൂയോർക്കിൽ എത്തിച്ചു . പക്ഷെ പൊടുന്നനെയുണ്ടായ സാമ്പത്തിക ബാധ്യത കാരണം കാര്യങ്ങൾ വിചാരിച്ചതുപോലെ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല . ഏതാണ്ട് ഇരുപത്തിയാറു വർഷങ്ങളോളം ഈ പെട്ടികൾ Brooklyn ലെ ഒരു ഗോഡൗണിൽ ആരും ശ്രദ്ധിക്കാതെ പൊടിപിടിച്ചിരുന്നു . അവസാനം 1952 ൽ റാൻഡോൾഫിന്റെ മരണശേഷം ഈ പെട്ടികൾ Raymond Moss , William Edgemon എന്നീ രണ്ടു പേർ ലേലത്തിൽ മേടിക്കുകയും മയാമിയിൽ അവരുടെ സ്ഥലത്ത് ഇത് പുനർനിർമ്മിക്കുവാൻ തീരുമാനിക്കുകയും ചെയ്തു . ഇന്നത്തെ കണക്കിൽ ഇരുപത് മില്യൺ ഡോളർ ചിലവഴിച്ച് പത്തൊൻപത് മാസങ്ങൾ കൊണ്ടാണ് അവർ ആശ്രമം പുനർ നിർമ്മിച്ചത് . മോടിപിടിപ്പിക്കുവാൻ വേറേ കുറെ ഭാഗങ്ങൾ ചേർക്കുകയും പഴയതിൽ ചിലത് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട് . “the biggest jigsaw puzzle in history” എന്നാണ് ടൈം മാഗസിൻ ഈ സംരംഭത്തെ വിശേഷിപ്പിച്ചത് . എന്തായാലും ഇത് ഇന്ന് മയാമിയിലെ ഒരു പ്രധാന ടൂറിസ്റ്റ് സ്പോട്ടാണ് .

Advertisements

Address
16711 West Dixie Highway
North Miami Beach, FL 33160
[email protected]
305-945-1461

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ