കൊതുകുകളുടെ താഴ് വര ! ( واو الناموس )

കൊതുകുകളുടെ താഴ് വര ! ( واو الناموس ) 1

ലക്ഷകണക്കിന് വർഷങ്ങൾക്ക് മുൻപ് സഹാറാ മരുഭൂമിയുടെ ഒത്ത നടുവിൽ ഒരു അഗ്നി പർവ്വത സമൂഹമുണ്ടായിരുന്നു . നൂറു വർഷങ്ങളോളം അവ പുറത്തേക്ക് തീയും ചാരവും തള്ളികൊണ്ടിരുന്നു . അങ്ങിനെ ഇരുപതു കിലോ മീറ്റർ ദൂരം വരെയും കറുത്ത ചാരം ചെന്ന് വീണു. പിന്നീട് ഒരു നാൾ ഇതിനുള്ളിലെ ലാവ തീർന്നു പോകുകയും മർദ്ദം കുറയുകയും ചെയ്തു . തൽഫലമായി മുൻപ് ലാവയുണ്ടായിരുന്ന ഭാഗം ഇടിഞ്ഞ് താഴെക്കമർന്നു വൻ ഗർത്തങ്ങൾ രൂപപെട്ടു .
പിന്നീടുണ്ടായ കനത്ത പേമാരിയിൽ ഗർത്തങ്ങൾ തടാകങ്ങളായി മാറി . വെള്ളത്തിന്‌ ചുറ്റും ചെടികളും വൃക്ഷങ്ങളും വളർന്നു തുടങ്ങി.

Advertisements

അങ്ങിനെ ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയുടെ ഒത്ത നടുവിൽ ഒരു മരുപച്ച രൂപപെട്ടു . ഇന്നത്തെ ലിബിയ രാജ്യത്ത് ഉൾപെട്ട ആ സ്ഥലത്തിന്റെ ചിത്രമാണ് ഇവിടെ കാണുന്നത് . പേര് Waw an Namus . ധാരാളം കൊതുകുകൾ തടാക തീരത്ത് ഉള്ളത് കൊണ്ടാണ് ഈ പേര് വീണത്‌ . ചാരം വീണ മണലിന്റെ സാന്നിധ്യം കാരണം കറുത്ത പശ്ചാത്തലത്തിൽ പച്ച നിറത്തിലാണ് ഗൂഗിൾ എർത്തിൽ ഈ ഭാഗം കാണുന്നത് . വലിയ ഒരു മരുപച്ചയും മൂന്നു തടാകങ്ങളും ഉൾപ്പെടുന്ന ഈ ഭാഗം ഇന്ന് വലിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് . നാട്ടുകാര്‍ക്ക് അറിയാമായിരുന്നു എങ്കിലും Karl Moritz von Beurmann (1862) ആണ് ഈസ്ഥലം പുറം ലോകത്തിനു കാട്ടികൊടുത്തത്. കേട്ടറിവില്‍ നിന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച്‌ പറഞ്ഞത്. Laurent Lapierre (1920) ആണ് ഇവിടെയെത്തിയ ആദ്യ യൂറോപ്യന്‍ .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ