ഐസ്ലാണ്ടിലെ Grindavík ൽ ഉള്ള ഒരു ലാവ ഫീൽഡ് ആണ് Blue Lagoon (geothermal spa). ഇവിടെയുള്ള ചൂടുവെള്ളതില് സിലിക്കയും സൾഫറും കലർന്നിരിക്കുന്നതിനാൽ ത്വോക്ക് രോഗങ്ങൾക്ക് ഫലപ്രദം ആണെന്ന്കരുതി (ആണോ എന്ന് അറിയില്ല) ആയിരിക്കണക്കിന് സഞ്ചാരികൾ ആണ് ഇവിടെ കുളിക്കുവാൻ എത്തുന്നത് . 37–39 °C ചൂട് ഇപ്പോഴും ഇവിടുത്തെ ജലത്തിന് കാണും . അഗ്നി പർവ്വതത്തിൽ നിന്നുള്ള നീരാവി ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്ന Svartsengi ജിയോ തെർമ്മൽ വൈദ്യുതി ഉത്പാദന കേന്ദ്രത്തിൽ നിന്നും വരുന്ന ചൂട് ജലത്തിൽ നിന്നാണ് ഈ മനുഷ്യ നിർമ്മിത തടാകം ഉണ്ടാക്കിയിരിക്കുന്നത്
അഗ്നിപർവ്വത്തിന്റെ ചൂടുകൊണ്ടൊരു കുളി !
