മഴക്കടുകള്‍ക്ക് മീതെ ഒരു യാത്ര!

മഴക്കടുകള്‍ക്ക് മീതെ ഒരു യാത്ര! 1

ബോര്‍ണിയോ ദ്വീപ്‌ അത്ഭുതങ്ങളുടെ നാടാണ്. ലോകത്ത് മറ്റൊരിടത്ത് മില്ലാത്ത അനേകം ജീവി വര്‍ഗ്ഗങ്ങള്‍ ഇവിടുത്തെ ഇടതിങ്ങിയ മഴക്കാടുകളില്‍ സസുഖം ജീവിക്കുന്നു. ഈ ദ്വീപിന്റെ ഒരു ഭാഗം മലേഷ്യയുടെ കീഴിലും മറ്റേ ഭാഗം ബോര്‍ണിയോ എന്ന പേരില്‍ സ്വതന്ത്ര രാജ്യവുമാണ്. Danum Valley Conservation Area, മലേഷ്യന്‍ ഭാഗത്തുള്ള ഒരു സംരക്ഷിത വന പ്രദേശമാണ്. 438 sq km വിസ്താരമുള്ള ഇവിടം മനുഷ്യ സ്പര്‍ശം ഏശാത്ത കന്യാ വനമാണ്. അടിക്കാടുകള്‍ക്കും മരങ്ങള്‍ക്കും ക്ഷതമേല്‍പ്പിക്കാതെയുള്ള എക്കോ ടൂറിസം ആണ് മലേഷ്യന്‍ ഭരണകൂടം ഇവിടെ നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി മരങ്ങള്‍ക്ക് മീതെ നിര്‍മ്മിച്ച നടപ്പതയാണ് (Canopy Walkway) ചിത്രത്തില്‍ കാണുന്നത്. 300m നീളവും 26m ഉയരവും ഉണ്ട് ഇതിനു. 5 വന്‍ മരങ്ങളാണ് ഇതിനായി തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 5 മരങ്ങളും തുളക്കാതെയും മറ്റു കേടു പാടുകള്‍ വരുത്താതെയും ആണ് ഇതിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഓരോ മരത്തിലും octagonal ആകൃതിയില്‍ ഉള്ള നിരീക്ഷണ മേടകളും (observation platform) നിര്‍മ്മിച്ചിട്ടുണ്ട്.

Advertisements

ഇതില്‍ കൂടെ നടക്കുന്നവര്‍ക്ക് മഴക്കാടുകളുടെ ഭംഗി മാത്രമല്ല ആസ്വദിക്കാനാവുന്നത്. ഭൂലോകത്ത് മറ്റെങ്ങു മില്ലാത്ത അനേകം ജീവി വര്ഗ്ഗങ്ങളെയും കാണാനാവും. 2009 ല്‍ മാത്രം കണ്ടുപിടിച്ച Spectacled Flowerpecker എന്ന പക്ഷി, ബോര്‍ണിയോയിലെ കുള്ളന്‍ ആനകള്‍, തേന്‍ കരടി (honey bear or sun bear) , സുമാട്രന്‍ കാണ്ടാമൃഗം ലിസ്റ്റ് അങ്ങിനെ നീളും!!
തൊട്ടടുത്ത ടൌണ്‍ 82 km അകലെ ആണെങ്കിലും സന്ദര്‍ശകര്‍ക്ക് ഇവിടെ തന്നെയുള്ള Borneo Rainforest Lodge ല്‍ താമസ സൗകര്യം കിട്ടും

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ