Morning Glory Pool

Morning Glory Pool 1

അമേരിക്കയിലെ Yellowstone National Park ലെ ഒരു ചൂട് നീരുറവയാണ് Morning Glory Pool . അതായത് ഇതൊരു കുളമേ അല്ല . 77.55 ഡിഗ്രീ ആണ് ഉറവയിലെ ജലത്തിന്‍റെ ചൂട് . പാര്‍ക്കിന്‍റെ മുന്‍ Assistant Park Superintendent ആയിരുന്ന E. N. McGowan ന്‍റെ ഭാര്യയാണ് 1883 ല്‍ ഈ ഉറവക്ക് Morning Glory എന്നര്‍ത്ഥമുള്ള സ്പാനിഷ് വാക്കായ “Convolutus” എന്നിട്ടത് . നീല നിറമുള്ള Morning Glory പുഷ്പ്പത്തിനോടുള്ള സാമ്യം ആണ് ഈ പേരിനു പിറകില്‍ . ഉറവയിലെ ജലത്തില്‍ ഉള്ള thermophilic bacteria കള്‍ ആണ് ജലത്തിന് മനോഹരമായ വര്‍ണ്ണങ്ങള്‍ നല്‍കുന്നത് . ഓരോ തരം തെര്‍മ്മോഫൈലുകളും നല്‍കുന്ന നിറം നോക്കൂ …

Cyano bacteria (163° F) yellow
Fungi and Algae (140° F) yellow/green
Protozoa (133° F) Orange
Mosses (122° F) Brown

Advertisements

ഏകദേശം 23 അടി താഴ്ച്ചയുള്ള ഈ ഉറവക്ക് ഇപ്പോള്‍ ചില പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് . സന്ദര്‍ശകര്‍ ഇവിടേയ്ക്ക് വലിച്ചെറിയുന്ന കുപ്പികളും കാനുകളും മറ്റും ആണ് അത് . ഇത് മൂലം ഉറവയുടെ നീരൊഴുക്ക് പോലും തടസപ്പെടുകയുണ്ടായി ! ഏതായാലും ഇപ്പോള്‍ ഇത്തരം ശല്യങ്ങള്‍ ഇല്ല എന്നാണ് കേള്‍ക്കുന്നത്

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ