Ostrich eggs – Some Facts

Ostrich eggs - Some Facts 1

ലോകത്തിലെ ഏറ്റവും വലിയ മുട്ട , ഒട്ടക പക്ഷിയുടെ ആണെങ്കിലും മുട്ടയില്‍ നിന്നും ഉണ്ടായി വലുതാകുന്ന ജീവിയുടെ വലിപ്പവും മുട്ടയുടെ വലിപ്പവും കൂടി താരതമ്യം ചെയ്‌താല്‍ ഏറ്റവും ചെറിയ മുട്ടയും ഒട്ടക പക്ഷിയുടെത് ആണ് ! ഏകദേശം ഒന്നര കിലോക്ക് താഴെ ആണ് ഒരു മുട്ടയുടെ തൂക്കം . പെണ്ണുങ്ങള്‍ പകലും ആണുങ്ങള്‍ രാത്രിയും അടയിരുന്നാണ് ഇവറ്റകള്‍ മുട്ട വിരിയിച്ച് എടുക്കുന്നത് . മുട്ട ഇരിക്കുന്നയിടത്ത് നിന്നും മാറ്റി മറ്റൊരു ഒട്ടക പക്ഷിയുടെ മുട്ട അതേ സ്ഥാനത്ത് കൊണ്ട് വെച്ചാല്‍ പെണ്ണുങ്ങള്‍ അത് തിരിച്ചറിയുകയും തന്‍റെ മുട്ട ഇരിക്കുന്ന ഇടം കണ്ടു പിടിച്ച് അവിടെ പോയി അടയിരിക്കുകയും ചെയ്യും . എന്നാല്‍ ആണുങ്ങള്‍ക്ക് അബദ്ധം പറ്റും . വിദ്വാന്മ്മാര്‍ മുട്ട മാറിയത് അറിയാതെ പഴയ സ്ഥലത്ത് തന്നെ വന്നു അടയിരിക്കും ! ഏകദേശം നാല്‍പ്പതു ദിവസങ്ങള്‍ക്കു അകം കുഞ്ഞ് ഒട്ടകപക്ഷി പുറത്തു വരും . കലഹാരി മരുഭൂമിയിലെ സാന്‍ വര്‍ഗ്ഗക്കാര്‍ (ബുഷ്മെന്‍) ഒട്ടകപക്ഷിയുടെ മുട്ട വാട്ടര്‍ ബോട്ടില്‍ ആയി നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്നു .

Advertisements

മുകളില്‍ ഒരു ചെറു സുഷിരം ഇട്ടാണ് ഇവര്‍ ഇത് നിര്‍മ്മിക്കുന്നത് . (The Gods Must Be Crazy എന്ന ദക്ഷിണാഫ്രിക്കന്‍ കൊമഡി ഫിലിമില്‍ ഇവരെ നമ്മുക്ക് പരിചയം കാണും ) . അലങ്കരിച്ച ഒട്ടകപക്ഷി മുട്ടകള്‍ ഇറാക്കിലെ പ്രാചീന ഉര്‍ നഗരത്തിലെ ഒരു സെമിത്തേരിക്കുള്ളില്‍ നിന്നും (BC 2500) ലഭിച്ചിട്ടുണ്ട് . 

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ