ഒരു മായാദ്വീപ് !

ഒരു മായാദ്വീപ് ! 1

വളരെ രസകരമായ ഒരു കഥ ആണ് സാന്ടി ദ്വീപിനു പറയുവാനുള്ളത് . 1774 ല്‍ വിഖ്യാതനായ ക്യാപ്റ്റന്‍ ജെയിംസ്‌ കുക്ക്ആ സ്ത്രെല്യക്കടുത്തുള്ള കോറല്‍ സീയില്‍ ഒരു ദ്വീപ് കണ്ടതായി രേഖപ്പെടുത്തി . അതും കൂടി ഉള്‍പ്പെടുത്തി ഒരു മാപ്പ് 1776 ല്‍ പുറത്തിറക്കുകയും ചെയ്തു . വെലോസിറ്റി എന്ന് പേരുള്ള ഒരു തിമിംഗല വേട്ട കപ്പല്‍ 1876 ല്‍ ജെയിംസ്‌ കൂക്ക് പറഞ്ഞ സ്ഥലത്ത് നിന്നും കുറച്ചു മാറി ചെറു കരകളുടെ ഒരു കൂട്ടം കണ്ടതായി രേഖപ്പെടുത്തി . അതോടെ ഇത് കുക്ക് പറഞ്ഞ സാന്ടി ഐലണ്ട് തന്നെ ആണ് എന്ന നിഗമനത്തില്‍ 19.22°S 159.93°E എന്ന കോര്‍ഡിനേറ്റില്‍ ഭൂപടങ്ങളില്‍ സ്ഥാനം പിടിച്ചു . ഇതിനു നൂറു കിലോ മീറ്റര്‍ പടിഞ്ഞാറ് മാറി തിമിംഗല വേട്ടക്കാരുടെ പറുദീസാ ആയ Chesterfield Islands ഉണ്ടായിരുന്നു താനും .

Advertisements

എന്നാല്‍ പിന്നീടു ചിലര്‍ ഭൂപടങ്ങളില്‍ ഇവിടം “ED” (“existence doubtful”) എന്ന് രേഖപ്പെടുത്തുവാന്‍ തുടങ്ങി . എന്നാല്‍ ഇതിനകം മറ്റനേകം അന്താരാഷ്‌ട്ര ഭൂപടങ്ങളിലും സാന്ടി ദ്വീപ് ഇടം പിടിച്ചിരുന്നു . എന്തിനധികം പറയുന്നു സാന്ടി ദ്വീപ് നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റി മാപ്പുകളിലും ഗൂഗിള്‍ മാപ്പിലും ഇടം കണ്ടെത്തി . അങ്ങിനെ ഇരിക്കെ October 2012 നു R/V Southern Surveyor എന്ന പര്യവേഷണ കപ്പല്‍ സാന്ടി ദ്വീപ് തേടി ചെന്നപ്പോള്‍ ആണ് ഞെട്ടുന്ന ആ സത്യം ലോകത്തിനു മനസ്സില്‍ ആയത് . അവിടെ അങ്ങിനെ ഒരു ദ്വീപ് ഇല്ല !! മാത്രമല്ല, ഉണ്ടായിരുന്നുമില്ല !! വെലോസിറ്റി കപ്പല്‍ അവിടെ കണ്ട ചെറു തുരുത്തുകള്‍ pumice sea rafts ആകാനാണ് സാധ്യത . ഇവ കടലിനടിയിലെ അഗ്നി പര്‍വ്വതങ്ങള്‍ പുറം തള്ളുന്ന ലാവ ഉറഞ്ഞു കട്ടി ആയി ഉണ്ടാകുന്നതാണ് . ഇവയില്‍ ചിലതിനു അസാമാന്യ വലിപ്പം കണ്ടേക്കാം . 480 മീറ്റര്‍ വരെ നീളവും മുപ്പതു കിലോ മീറ്റര്‍ വീതിയും ഉള്ള സീ രാഫ്ടുകള്‍ ന്യൂസീലാന്‍ഡ് തീരങ്ങളില്‍ കണ്ടിട്ടുണ്ട് ( 2012 ). ഒരു ദ്വീപ് ആണെന്ന് തെറ്റിദ്ധരിക്കുവാന്‍ ഇത് ധാരാളം . തന്നെയുമല്ല ആ പ്രദേശത്ത് 1,300 m താഴെ ആഴം ഇല്ല താനും . ഇത് ഒരു ദ്വീപ് അടുത്തെങ്ങും ഉണ്ടാകുവാനുള്ള സാധ്യത തള്ളിക്കളയുന്നു. അതോടെ 26 November 2012 നു സാന്ടി ഐലണ്ട് ലോക ഭൂപടങ്ങളില്‍ നിന്നും നമ്മുടെ ഗൂഗിള്‍ മാപ്പില്‍ നിന്നും എന്നന്നേക്കുമായി അപ്രത്യക്ഷമായി . അങ്ങിനെ ഒരിക്കലും ഇല്ലാതിരുന്ന ഒരു ദ്വീപ് ശരിക്കും ഇല്ലാതായി !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ