അരാപൈമ

അരാപൈമ 1

ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിൽ ഒന്നായ അരാപൈമ (Arapaima gigas) ആമസോൺ നദിയിലാണ് ജീവിക്കുന്നത് . ബ്രസീലിൽ pirarucu എന്നും പെറുവിൽ paiche എന്നും അറിയപ്പെടുന്ന ഈ മത്സ്യഭീമൻ പൂർണ്ണ വളര്ച്ചയെത്തിയാൽ ഏകദേശം 200 കിലോയോളം ഭാരവും മൂന്നു മീറ്ററിൽ കൂടുതൽ നീളവും വെയ്ക്കും ! ഓരോ ഇരുപതു മിനിറ്റ് കൂടുമ്പോളും ജലോപരിതലത്തിൽ എത്തുന്ന ഇവ ചുമയ്ക്കുന്നതു പോലുള്ള ശബ്ദം ഉണ്ടാക്കാറുണ്ട് . ചെറു മീനുകളാണ് പ്രധാന ഭക്ഷണമെങ്കിലും തീരങ്ങളിൽ ഇരതേടി നടക്കുന്ന ചെറു പക്ഷികളെയും തരം കിട്ടിയാൽ അകത്താക്കും എന്നാണ് നിരീക്ഷണം . മിക്കവാറും ജലോപരിതലത്തിൽ എത്തുന്ന സ്വഭാവം ഈ മീനുകളെ ഏകദേശം വംശനാശത്തിൽ എത്തിച്ചു കഴിഞ്ഞു എന്ന് വേണം കരുതാൻ . കാരണം ഇവ മീൻ പിടുത്തക്കാരുടെ കണ്ണിൽ വളരെ വേഗം പെടുകയും അതുപോലെ തന്നെ പിടിയ്ക്കപ്പെടുകയും ചെയ്യും . ചില ഗോത്രക്കാർ ഇവയുടെ വലിയ ചെതുമ്പൽ (scales) ആഭരണമായി ഉപയോഗിക്കാറുണ്ട് . കൂടാതെ മൂർച്ചയേറിയ നാക്ക്‌ സാൻഡ് പേപ്പർ പോലെ മിനുസപ്പെടുത്തുവാനും ഉപകരിയ്ക്കും . നദിയിൽ ജലം കുറയുമ്പോൾ അടിത്തട്ടിൽ പെണ്മീനുകൾ ആയിരക്കണക്കിന് മുട്ടകൾ നിക്ഷേപിക്കും . ഇവയുടെ പരിപാലനം പക്ഷെ ആണുങ്ങളുടെ ചുമതലയാണ് . ആമസോണിൽ പ്രളയം തുടങ്ങുമ്പോൾ മുട്ടകൾ വിരിയുകയും കുഞ്ഞു ആരാപൈമകൾ വിസ്തൃതമായ ജലപ്പരപ്പിൽ ആവോളം നീന്തിത്തുടിച്ചു വളരുകയും ചെയ്യും . പക്ഷെ നദിയുടെ ആവാസ വ്യവസ്ഥയിലും തദ്വാര സ്വഭാവത്തിലും ഉണ്ടായ മാറ്റങ്ങളും , അമിതമായ വേട്ടയാടലും ഈ മീനുകളുടെ എണ്ണത്തിൽ ഭീമമായ തോതിൽ കുറവുണ്ടാക്കിയിട്ടുണ്ട് . ആമസോൺ വന്യതയിൽ ഇവ ഏറെക്കുറെ അന്യമായി കഴിഞ്ഞു . എങ്കിലും ഇവയെ പരിസ്ഥിതിയിൽ അതെ പടി നിലനിർത്തുവാൻ വിവിധ സംഘടനകൾ ഇപ്പോൾ ആവോളം ശ്രമിക്കുന്നുണ്ട് . ബ്രസീലിലെ Manaus ൽ ഉള്ള ഒരു അക്വേറിയത്തിൽ നിന്നുള്ള കാഴ്ചയാണ് ഇവിടെ കാണുന്നത് .

Advertisements

നമ്മുടെ നാട്ടിലെ പെറ്റ് ഷോപ്പുകളിൽ Arapaima arapaima എന്ന ഇനവും Arapaima agassizii എന്ന ഇനവും ലഭ്യമാണ് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ