YouTube Content Provider
* Blogger * Translator * Traveler

Bye-Bye Birdie…!!!

by Julius Manuel
39 പേർ വായിച്ചു
🛑 You are not allowed to use this text content for YouTube Videos without permission 🛑

World Bird Club of the Philippines എന്ന സംഘടനയുടെ അംഗവും പക്ഷി നിരീക്ഷകനും ആയ Desmond Allen , ഒരു ദിവസം ടിവിയിൽ പറവകളെ കെണിയിൽ കുടുക്കുന്നതും വിൽക്കുന്നതുമായ ഒരു രംഗം കണ്ടു കൊണ്ടിരിക്കുകയായിരുന്നു . ഫിലിപ്പിൻസിലെ Luzon മലകളിലെ ഒരു ചെറു മാർക്കറ്റായിരുന്നു രംഗം .വിൽക്കാൻ വെച്ചിരിക്കുന്ന അനേകം പക്ഷികളുടെ കൂട്ടത്തിൽ നിന്നും വിൽപ്പനക്കാരൻ ഒരു പക്ഷിയെ തൂക്കിഎടുത്തു വില്ക്കുന്നത് ശ്രദ്ധിച്ച അലൻ ചെറുതായൊന്നു ഞെട്ടി ! ഏകദേശം മൂന്നു നൂറ്റാണ്ട് മുൻപ് വംശ നാശം സംഭവിച്ചു എന്ന് കരുതിയിരുന്ന Worcester’s Buttonquail എന്ന പക്ഷി ആയിരുന്നു അത് !

പുഗോ (Pugo) എന്നാണ് ഫിലിപ്പീൻസുകാർ ഈ കുയിലിനെ വിളിച്ചിരുന്നത്‌ . നിശബ്ദനായി പോയ അലൻ ടിവി ചാനലിലേക്കും പരിപാടിയുടെ സംവിധായകനെയും അപ്പോൾ തന്നെ ഫോണ്‍ വിളിച്ച് ചിത്രീകരണം നടന്ന സ്ഥലം അന്വേഷിച്ചറിഞ്ഞു . തന്റെ സംഘടനയുടെ അധികാരിയായ Mike Lu വിനെയും കൂട്ടി അങ്ങോട്ടേക്ക് തിരിച്ച അലൻ , പക്ഷെ താമസിച്ചുപോയിരുന്നു ! ചിത്രീകരണം നടന്ന ഉടൻ കുയിലിനെ വിൽപ്പനക്കാരൻ പത്തു പെസോക്ക് ഒരാള്‍ക്ക്‌ വിറ്റു കഴിഞ്ഞിരുന്നു ! അയാൾ അന്ന് തന്നെ അതിനെ വറുത്തു ഭക്ഷണമാക്കുകയും ചെയ്തു ! ഇവിടെ കാണുന്ന ടിവി സ്റ്റിൽ ആണ് ഈ പക്ഷിയുടെ ലോകത്ത് നിലവിലുള്ള ഒരേയൊരു ചിത്രം !

🛑 You are not allowed to use this text content for YouTube Videos without permission 🛑

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.

MORE POSTS

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More