ജോഷ്വ ട്രീ നാഷണൽ പാർക്ക് , ദക്ഷിണ കാലിഫോർണിയയിലെ , രണ്ട് വലിയ മരിഭൂമികൾ ഉൾപ്പെടുന്ന ഒരു സംരക്ഷിത മേഖലയാണ് . ഇവിടെ ധാരാളം കാണുന്ന ജോഷ്വ മരങ്ങളുടെ കൂട്ടങ്ങൾ ആണ് ഈ പേരിന് കാരണം . പണ്ട് ഇത് വഴി യാത്ര ചെയ്ത മോർമണ്‍ ജനതക്ക് , ഈ മരത്തിന്റെ നിൽപ്പ് കണ്ടപ്പോൾ , ബൈബിളിലെ ജോഷ്വ കൈ ഉയർത്തി പ്രാർഥിക്കുന്നതായി തോന്നിയതിനാലാണ് മരത്തിന് ഈ നാമം കൈവന്നത് . 3,199.59 km2 വിസ്താരമുള്ള ഈ മേഖലയിൽ Mojave Desert , lower Colorado Desert എന്നീ രണ്ട് മരുഭൂമികളാണ് ഉള്ളത് . ക്യാമ്പിംഗ് , ഹൈക്കിംഗ് , ക്ലൈംബിങ്ങ് , റയ്ഡിംഗ് തുടങ്ങിയ വിനോദങ്ങൾക്ക് പറ്റിയ ഭൂപ്രകൃതിയാണ് ഇവിടുള്ളത് . റോഡ് റണ്ണർ പക്ഷികളെ കാണുവാൻ ഏറ്റവും പറ്റിയ സ്ഥലമാണ് ഇത് .
ഇങ്ങനെ അതി മനോഹരമായ ഒരു സ്ഥലത്ത് കുടിലുകൾ പണിയുമ്പോൾ അത് പ്രകൃതിക്ക് യോജിച്ചതാവണം എന്ന കാഴ്ചപ്പാടിൽ നിന്നാണ് ആർട്ടിസ്റ്റായ Phillip K. Smith, Lucid Stead എന്ന പുതിയ ആശയവും ആയി വന്നിരിക്കുന്നത് . കണ്ണാടികളും , LED ലൈറ്റ്കളും കൊണ്ടാണ് ചിത്രത്തിൽ കാണുന്ന മനോഹരമായ കുടിൽ അദേഹം നിർമ്മിച്ചിരിക്കുന്നത് . ചുറ്റുമുള്ള പ്രകൃതിയിൽ ലയിച്ചിരിക്കുന്ന ഇത്തരം കുടിലുകൾ ഏതായാലും ക്യാമ്പിംഗ് നടത്തുന്ന സഞ്ചാരികൾക്കിടയിൽ നല്ല മതിപ്പ് ഉളവാക്കിയിട്ടുണ്ട്