ബള്‍ബിന്റെ കഥ !

ബള്‍ബിന്റെ കഥ ! 1

തോമസ്‌ എഡിസണ്‍ എന്ന പേരായിരിക്കും ഇപ്പോള്‍ മനസ്സില്‍ . എന്നാല്‍ ഓര്‍ക്കേണ്ട അനേകം പേരുകളില്‍ ഒന്ന് മാത്രമാണ് എഡിസണ്‍ എന്നത് . കഥ ഇങ്ങനെ . 1809 ല്‍ Humphry Davy ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്‌ വെളിച്ചം ( arc lamp with charcoal strip) കണ്ടുപിടിക്കുന്നു. 1874 ല്‍ കനേഡിയന്‍ പൌരന്മ്മാരായ Henry Woodward ഉം Mathew Evans ഉം ഇലക്ട്രിക് ലൈറ്റ് ബള്‍ബ്‌ (incandescent lightbulb with carbon rod & nitrogen gas) പേറ്റന്റു ചെയ്യുന്നു. എന്നാല്‍ 1879 ല്‍ എഡിസണ്‍ ഈ പേറ്റന്റു വിലക്കു വാങ്ങുന്നു. ഈ ടെക്നോളജി വികസിപ്പിച്ചു 1882 ല്‍ എടിസനും കൂട്ടരും ലോകത്തിലെ ആദ്യത്തെ പ്രായോഗിക ബള്‍ബ്‌ ക്രിസ്തുമസ് ട്രീയില്‍ പ്രകാശിപ്പിച്ചു.

ഇനി ബള്‍ബ്‌ ഇന്നത്തെ നിലയിലെങ്ങിനെ എത്തി എന്ന് നോക്കാം. 1893 ല്‍ ഷിക്കാഗോ പോലീസ് ലോകത്തിലെ ആദ്യത്തെ സേര്‍ച്ച്‌ ലൈറ്റ് ഉപയോഗിച്ചു. 1923 ല്‍ ഫ്രെഞ്ച്കാരനായ Georges Claude ആദ്യ നിയോണ്‍ (Neon Bulb ) പ്രകാശിപ്പിച്ചു. 1938 ല്‍ യുദ്ധാവിശ്യങ്ങള്‍ക്കായി ഫ്ലൂരസെന്റ് ബള്‍ബുകള്‍ (Fluorescent lights) കണ്ടു പിടിച്ചു. 1962 ല്‍ Nick Holonyak Jr ആണ് ആദ്യത്തെ LED (light-emitting diode) കണ്ടുപിടിച്ചത്. 1976 ല്‍ Edward Hammer ഇന്ന് നാമൊക്കെ വീട്ടില്‍ തെളിയിക്കുന്ന CFL (compact fluorescent lamp) കണ്ടുപിടിച്ചു .

Advertisements

ഇതിനിടയിൽ ലോകം വിസ്മരിച്ച അനേകർ ഇനിയുമുണ്ട് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ