പൂക്കളുടെ വിചിത്ര ലോകം !

Julius Manuel - 09/22/2018

അനുവാദം കൂടാതെ ലേഖനങ്ങൾ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കുന്നത് കോപ്പിറൈറ്റ് ലംഘനമാണ്.

നാം സാധാരണ കാണുന്ന പുഷ്പ്പങ്ങള്‍ക്ക് ഇല്ലാത്ത കുറച്ചു പ്രത്യേകതകള്‍ ഉള്ള ചില പൂക്കളെ നമ്മുക്ക് പരിചയപ്പെടാം ….

1. Rafflesia arnoldii
ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ആണ് റഫ്ലെസിയ ആര്നോൾടിനി (largest single flower). corpse flower എന്ന് അപര നാമം ഉള്ള ഇതിന് ചീഞ്ഞു നാറുന്ന ശവത്തിന്റെ ഗന്ധമാണ് ഉള്ളത് . ബോർണിയോയിലെയും സുമാട്രയിലെയും മഴക്കാടുകളിൽ മാത്രമാണ് ഇവ വളരുന്നത്‌ . ഇന്തോനേഷ്യയുടെ national “rare flower” (Indonesian: puspa langka) ആണ് ഇത്. ഈ പൂവിന് ഒരു മീറ്റർ വ്യാസവും പതിനൊന്ന് കിലോ തൂക്കവും ഉണ്ടാവും! ഇതിന്റെ ചെടിക്ക് മണ്ണിന് മുകളിൽ ഇലകളോ തണ്ട് കളോ വേര് കളോ ഉണ്ടാവില്ല . അതിനാൽ ഒരു വലിയ പൂവ് നിലത്ത് കൊഴിഞ്ഞു വീണ് കിടക്കുകയാണെന്നെ തോന്നൂ .

 

2. Amorphophallus titanum (titan arum)
ഏറ്റവും വലിയ പുഷ്പം എന്ന് തെറ്റിദ്ധരിക്കപ്പെട്ടു ഇന്റർ നെറ്റിൽ ഉടനീളം പരാമർശിക്കപെടുന്ന പൂവാണിത് . ഒരു പൂവാണെന്ന് തോന്നുമെങ്കിലും അനേകം പൂക്കൾ കൂടിയാണ് ഇത് ഉണ്ടായിരിക്കുന്നത് . അതിനാൽ ശാഖകൾ ഇല്ലാത്ത, ലോകത്തിലെ ഏറ്റവും വലിയ പൂക്കുലയാണ് titan arum (largest unbranched inflorescence). ഇതിന്റെ ഗന്ധവും ചീഞ്ഞ മാംസത്തിന്റെ ആകയാൽ ഈ പൂവിന്റെ വിളി പേരും corpse flower എന്നാണ് .

സുമാത്രയിലെ മഴക്കാടുകൾ തന്നെയാണ് ഇതിന്റെയും തറവാട് . മൂന്ന് മീറ്റർ ഉയരം വെക്കുന്ന ഈ പൂവിന്റെ കിഴങ്ങിന് നൂറ് കിലോ വരെ തൂക്കം കാണും ! BBC അവതാരകനും പ്രകൃതി സ്നേഹിയും ആയ David Attenborough ( “ഗാന്ധി ” ചിത്രത്തിന്റെ സംവിധായകനായ Richard Attenborough (“ജുറാസിക് പാർക്കി”ലെ ശാസ്ത്രഞ്ഞൻ ) യുടെ സഹോദരൻ ) ആണ് ഈ പൂക്കുലയ്ക്ക് titan arum എന്ന പേര് നല്കിയത് .

 

3. Corypha umbraculifera (നമ്മുടെ നാടൻ കുട പന, Talipot Palm )
നമ്മുടെ സ്വന്തം കുടപ്പനയുടെ മുകളിൽ കാണുന്നത് ലോകത്തിലെ ഏറ്റവും വലിയ , ശാഖകൾ ഉള്ള പൂക്കുലയാണ് ! ( largest inflorescence with branches ). എട്ടുമീറ്റർ നീളം, മൂന്ന് മില്ല്യൻ പൂക്കൾ ! നമ്മുടെ നാട്ടിലെ പന ഇത്രക്ക് കേമനാണ് . എണ്‍പത് വർഷം ആയുസുള്ള ഈ പന , പുഷ്പിക്കുന്നതോടെ മരണപ്പെടുന്നു .

4. Welwitschia -ജീവിക്കുന്ന ഫോസിൽ !
ആഫ്രിക്കയിലെ നമീബ് മരുഭൂമിയിൽ മാത്രം കാണപ്പെടുന്ന ഈ ചെടി കണ്ടാൽ ,എന്തോ ഒന്ന് ചീഞ്ഞളിഞ്ഞു വഴിയിൽ കിടക്കുന്നതായെ കരുതൂ . അനേകം ഇലകൾ ഉണ്ടെന്ന് തോന്നുമെങ്കിലും സത്യത്തിൽ രണ്ടേയുള്ളൂ . ഉള്ള രണ്ടെണ്ണം പലതായി കീറി പൊളിഞ്ഞ് കിടക്കുന്നത് കൊണ്ട് തോന്നുന്നതാണ് . ജുറാസിക് കാലത്ത് ഈ ഇനം ചെടികൾ ആയിരുന്നു കൂടുതലും . പക്ഷെ ഈ ഒരു വർഗ്ഗം മാത്രമേ കാലത്തെ അതി ജീവിച്ചുള്ളു . അതുകൊണ്ട് , ജീവിക്കുന്ന ഫോസിൽ എന്നാണ് ഇതിനെ വിളിക്കുന്നത്‌ . രണ്ടായിരം കൊല്ലങ്ങളോളം ആയുസുള്ള ഈ ചെടി വിടർത്തുന്നത് അംഗോളയുടെയും ,നമീബിയയുടെയും ദേശീയ പുഷ്പതെയാണ്!

5. Belladonna-മനോഹരമായ വിഷപ്പൂവ്
Deadly Nightshade എന്ന് ഈ ചെടിയെ വെറുതെ വിളിക്കുന്നതല്ല . Atropa belladonna ചെടിയുടെ എല്ലാ ഭാഗവും വിഷമാണ് . റോമന്‍ ചക്രവര്‍ത്തിമാര്‍ കൂട്ടുകാരും കുടുംബക്കാരും ആയുള്ള “ശത്രുക്കളെ ” വകവരുത്തുവാന്‍ പ്രധാനമായും ഈ ചെടിയെ ആണ് ഉപയോഗിച്ചിരുന്നത് . ലോകത്തിലെ ഏറ്റവുംകൊടിയ വിഷമുള്ള പുഷ്‌പം എന്ന അനൌദ്യോഗിക വിശേഷണവും ഈ പൂവിനുണ്ട് . നൂറ്റാണ്ടുകളായി മരുന്നിനും , സൌന്ദര്യ വര്‍ധനവിനും , വിഷത്തിനും ലഹരിക്കും ഈ ചെടി മാറി മാറി ഉപയോഗിക്കുന്നുണ്ട് . ആട്രോപിന്‍ എന്ന മരുന്ന് ഈ ചെടിയില്‍ നിന്നാണ് ഉണ്ടാക്കുന്നത്‌ . സസ്യത്തിന്റെ എല്ലാ ഭാഗത്തും tropane alkaloids അടങ്ങിയിട്ടുണ്ട് .ഈ ചെടിയുടെ രണ്ട് കായ്‌കള്‍ മതി ഒരു മനുഷ്യന്റെ കഥ കഴിക്കാന്‍ . ബ്ലാക്ക് ബെറി ആണെന്ന് തെറ്റിദ്ധരിച്ചാണ് ആളുകള്‍ ഇത് കഴിക്കാറുള്ളത് .physostigmine അല്ലെങ്കില്‍ pilocarpine ആണ് ഇതിന്റെ ആന്റി ഡോട്ട് . പുരാതന യൂറോപ്പില്‍ ഇത് ഒരു വേദന സംഹാരിയായി ഉപയോഗിച്ചിരുന്നു . ഹോമിയോയിലും ഇതിന് ഉപയോഗങ്ങൾ ഉണ്ട് . പ്രാചീന ജർമ്മൻ ജാതികൾ വിഷ അമ്പ്‌ ഉണ്ടാക്കുവാൻ ഈ ചെടിയും പൂവും വ്യാപകമായി ഉപയോഗിച്ചിരുന്നു .

 

ചർച്ച ചെയ്യാം ...


This site uses Akismet to reduce spam. Learn how your comment data is processed.


Copyright 2020 Julius Manuel Kuthukallen ©
All Rights Reserved