മലേഷ്യൻ ഉറുമ്പുകൾ (Camponotus saundersi) Carpenter ants ൽ പെട്ടവയാണ്. ഇവയുടെ ഇളം തലമുറയിൽ പെട്ട ഉറുമ്പുകൾ പടയാളികളുടെ ജോലി ആണ് നോക്കുന്നത്. ശത്രുക്കളായ മറ്റൂ കുഞ്ഞു ജീവികളോ മറ്റു ഉറുമ്പുകളോ ആക്രമിക്കാൻ എത്തിയാൽ ആദ്യം ഇവർ അവരെ ആക്രമിച്ചു , തന്റെ വർഗ്ഗത്തിൽ പെട്ട ഉറുമ്പുകളിൽ നിന്നും അകറ്റും. (സാധാരണ യുദ്ധത്തിൽ ചെയ്യുന്നത് പോലെ കുടുബാങ്ങങ്ങളെ രക്ഷിക്കനാണിത്) പിന്നീട് രക്ഷയില്ലാതെ വന്നാൽ BOOM !!!! …..സ്വയം പൊട്ടിത്തെറിക്കും!! ഇവയുടെ ശരീരത്തിൽ നിന്നും തെറിക്കുന്ന വിഷമയമായ ദ്രാവകം ശത്രുവിനെ കൊല്ലുകയോ ആട്ടി പായിക്കുകയോ ചെയ്യും!
ഈ വർഗ്ഗത്തിൽ പെട്ട ഉറുമ്പുകൾക്ക് mandibular ഗ്ലാന്റുകളുടെ വലിപ്പം കുറച്ചു കൂടുതലാണ്. ഈ glands നിറച്ചു വിഷമയമായ കെമിക്കലുകൾ ( polyacetates, aliphatic hydrocarbons, and alcohols) ആണ് അടങ്ങിയിരിക്കുന്നത്. അപകട സമയത്ത് ഈ അവയവങ്ങൾ വീണ്ടും വീര്‍ക്കുകയും അവസാനം അതിശക്തമായി പൊട്ടിത്തെറിക്കുകയും ചെയ്യും ( autothysis).