Simo Häyhä-വെളുത്ത മരണം !

Simo Häyhä-വെളുത്ത മരണം ! 1

1939 അവസാനം മുതല് 1940 മാര്ച്ച് വരെയും സോവിയറ്റ് യൂണിയനും ഫിന്ലാണ്ടും തമ്മില് നടന്ന വിന്റര് വാറിലെ പ്രധാന കരയുദ്ധമായിരുന്നു Battle of Kollaa . −40 °C ല് നടന്ന ഈ യുദ്ധം ഇരുഭാഗത്തും കനത്ത ആള്നാശം വിതച്ചെങ്കിലും കാര്യമായ നഷ്ടം സംഭവിച്ചത് സോവിയറ്റ് യൂണിയന് തന്നെ ആയിരുന്നു . സത്യത്തില് ചെമ്പടയ്ക്ക് ഭീഷണി ആയത് അവിടെ നിയോഗിക്കപ്പെട്ടിരുന്ന ഫിന്നിഷ് ഇന്ഫന്ട്രി റെജിമെന്റ് 34 ആയിരുന്നില്ല , മറിച്ച് അതെ ട്രൂപ്പിലെ ഒരൊറ്റ വ്യക്തി മാത്രമായിരുന്നു ! Simo Häyhä എന്ന ആ ഫിന്നിഷ് സ്നിപ്പർ ഒറ്റയ്ക്ക് കൊന്നൊടുക്കിയത് 505 റഷ്യന് പട്ടാളക്കാരെ ആണ് ! (ലഭ്യമായ രേഖകള് അനുസരിച്ച് ).

Advertisements

പുതിയ പോസ്റ്റുകളുടെ അപ്‌ഡേറ്റ്സ് ലഭിക്കുവാൻ
ഫേസ്ബുക്ക് പേജ് പിന്തുടരൂ ….

−40 °C ല് എങ്ങിനെ മറഞ്ഞിരുന്നു യുദ്ധം ചെയ്യണമെന്നും റഷ്യന് സൈനികരെ വെടിവെച്ചിടണമെന്നും സിമോയ്ക്ക് നല്ലവണ്ണം അറിയാമായിരുന്നു . മഞ്ഞില്തിരിച്ചറിയാതിരിക്കുവാന് വെളുത്ത രോമക്കുപ്പായവും ധരിച്ചാണ് തന്റെ M/28-30 റൈഫിളും ഉന്നം പിടിച്ച് സിമോ മഞ്ഞു കൊണ്ട് നിര്മ്മിച്ച മറയ്ക്കു കീഴെ പതുങ്ങി ഇരുന്നിരുന്നത് . തന്റെ ചൂട് നിശ്വാസം കൊടും മഞ്ഞില് പുക ഉണ്ടാക്കും എന്നതിനാല് വായ്‌ നിറയെ മഞ്ഞു തിരുകി കയറ്റിയാണ് അദ്ദേഹം ക്ഷമയോടെ ശത്രുക്കളെ നോക്കിയിരുന്നിരു ന്നത് .വെടിവെക്കുമ്പോള് ഉണ്ടാവുന്ന വിറയലില്മഞ്ഞു തെറിച്ചു തന്റെ ഇരിപ്പിടം ശത്രുക്കള് തിരിച്ചറിയാതിരിക്കുവാന് സിമോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു . റൈഫിളിന്റെ ടെലിസ്ക്കൊപ്പിക് ലെന്സ് ഉപയോഗിച്ചാല്മഞ്ഞില് ഫോഗ് കാരണം വ്യക്തത കുറയും എന്നതിനാലും അതിനായി തല കൂടുതല് ഉയര്ത്തേണ്ടി വരും എന്നതിനാലും അത് ഒഴിവാക്കി അയണ് സൈറ്റ് ആണ് സിമോ കൂടുതലും ഉപയോഗിച്ചത് . വളരെ കുറച്ചു മാത്രം പകല് വെളിച്ചം ലഭിച്ചിരുന്ന കൊടും മഞ്ഞു കാലത്ത് ദിവസം ശരാശരി അഞ്ച് എന്ന കണക്കില്അദ്ദേഹം സോവിയറ്റ് പട്ടാളക്കാരെ കൊന്നോടുക്കിക്കൊണ്ടിരുന്നു . ആദ്യമൊക്കെ ഇതൊരു ഒറ്റയാള് ആക്രമണമാണ് എന്ന് റഷ്യന് സൈനികര്ക്ക് പിടികിട്ടിയില്ല . എന്നാല് പിന്നീട് ആക്രമണ ശൈലിയില് നിന്നും അത് വ്യക്തമായി തുടങ്ങി. തങ്ങള്ക്കു ഭീഷണിയായി തീര്ന്ന ശത്രുവിന് ഒരു പേരും അവര് ഇട്ടു , “ “White Death” !

സിമോയെ കൊല്ലാതെ മഞ്ഞിലൂടെ മുന്നേറ്റം സാധിക്കിലെ എന്ന് മനസ്സിലാക്കിയ റഷ്യന് പട്ടാളം അതിനായി കൌണ്ടര് സ്നിപ്പെര്സിനെ രംഗത്തിറക്കി . പക്ഷെ അവരെയെല്ലാം തന്നെ സിമോ കൊന്നൊടുക്കി ! ദിവസവും കുമിഞ്ഞു കൂടിക്കൊണ്ടിരുന്ന റഷ്യന് സൈനികരുടെ മൃതശരീരങ്ങള് ക്യാമ്പില്ഭീതിയുണര്ത്തി . അവസാനം കനത്ത സംഹാര ശേഷിയുള്ള ആയുധങ്ങളുമായി സിമോയുടെ മഞ്ഞു സാമ്രാജ്യം ചുട്ടെരിക്കാന് തന്നെ റഷ്യ തീരുമാനിച്ചു . ഇത്തവണ സിമോ വീണു . കനത്ത വെടിവെപ്പില് ഉയര്ന്ന തീയിലും പുകയിലും സിമോയുടെ ശ്രദ്ധ പാളി . അവസരം കാത്തിരുന്ന റഷ്യന് സ്നിപ്പറുടെ വെടിയുണ്ട സിമോയുടെ താടിയെല്ലിലൂടെ തുളഞ്ഞു കയറി . ബോധരഹിതനായി നിലത്തു വീണ അദ്ദേഹത്തെ സഹ സൈനികന് റഷ്യക്കാരുടെ പിടിയില് പെടാതെ അടുത്തുള്ള ഫിന്നിഷ് സൈനിക ആശുപത്രിയില് എത്തിച്ചു . താടിയെല്ലിന്റെ പകുതി അടര്ന്നു പോയ സിമോ ദിവസങ്ങളോളം ബോധരഹിതനായി ആശുപത്രിയില് കിടന്നു . മരണത്തിന് പിടികൊടുക്കാതെ സിമോ വീണ്ടും കണ്ണ് തുറന്നപ്പോഴേക്കും യുദ്ധം സമാധാന ഉടമ്പടി അനുസരിച്ച് ഇരുപക്ഷവും അവസാനിപ്പിച്ചിരുന്നു . അപ്പോഴേക്കും അദ്ദേഹം കൊന്നൊടുക്കിയ ശത്രുക്കളുടെ എണ്ണം അഞ്ഞൂറ്റി അഞ്ച് !.

മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌താൽ പോസ്റ്റുകൾ ഓഫ്‌ലൈനിലും വായിക്കാം !

യുദ്ധാനന്തരം ഫിന്നിഷ് വീരനായി വാഴ്ത്തപ്പെട്ട സിമോയ്ക്ക് പ്രമോഷനും ഒട്ടനവധി ബഹുമതികളും ലഭിച്ചു . എങ്ങിനെയാണ് നല്ലൊരു ഷൂട്ടര് ആയി തീര്ന്നത് എന്ന പത്രക്കാരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ ഒറ്റ വാക്കിലുള്ള മറുപടി ഇതായിരുന്നു ” പരിശീലനം ” . ഇത്രയും പേരെ കൊന്നോടുക്കിയത്തില് മനസ്താപം ഉണ്ടോ എന്ന് ചോദിച്ചപ്പോള് അതെന്റെ ഡ്യൂട്ടി ആയിരുന്നു എന്നായിരുന്നു മറുപടി . അവസാനകാലം റഷ്യന് ഫിന്ലാന്ണ്ട് അതിര്ത്തിയിലെ ഒരു ചെറുപട്ടണത്തില്ചിലവഴിച്ച സിമോ 2002 ല് മരിക്കുമ്പോള് 96 വയസ് ഉണ്ടായിരുന്നു .

Simo Häyhä-വെളുത്ത മരണം ! 2

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ