കല്ല്‌ ചുമക്കുന്ന മരങ്ങള്‍ !

കല്ല്‌ ചുമക്കുന്ന മരങ്ങള്‍ ! 1

അമേരിക്കയിലെ ഇന്‍ഡ്യാനയില്‍ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത വനമാണ് Yellowwood State Forest. ഇരുപത്തി മൂവായിരം ഏക്കര്‍ വിസ്താരമുള്ള ഈ പാര്‍ക്കിനു പേര് ലഭിച്ചത് yellowwood മരത്തില്‍ നിന്നുമാണ് . വനത്തില്‍ ഏകദേശം ഇരുന്നൂറോളം ഏക്കര്‍ ഈ മരമുണ്ട് . ക്യാമ്പിങ്ങിനും , വേട്ടക്കും , മീന്‍ പിടുത്തത്തിനുമൊക്കെ വളരെ അനുയോജ്യമായ ഇവിടം സന്ദര്‍ശിക്കുവാന്‍ ആണ്ടോടാണ്ട് ധാരാളം സന്ദര്‍ശകര്‍ എത്താറുണ്ട് . എന്നാല്‍ ഇവിടം സന്ദര്‍ശിക്കുന്ന പലരുടെയും പ്രധാന ഉദ്യേശം മറ്റൊന്നാണ് . ഗ്രീക്ക് ഇതിഹാസമായ അറ്റ്ലസ് ഭൂമിയെ ചുമക്കുന്നതുപോലെ മൂന്ന് വൃക്ഷങ്ങള്‍ കൂറ്റന്‍ പാറകളെ ചുമന്നു കൊണ്ട് നില്‍ക്കുന്ന വിസ്മയ കാഴ്ചയാണ് അവരുടെ ലക്ഷ്യം !

Advertisements

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പക്ഷി വേട്ടക്കാരനാണ് വനത്തില്‍ ഇങ്ങനെയൊരു കാഴ്ച കണ്ടത് . ഒരു കൂറ്റന്‍ chestnut oak വൃക്ഷത്തിന് മുകളില്‍ നൂറു കിലോയോളം ഭാരമുള്ള ഒരു കല്ല്‌ ! ഇരുപത്തി നാല് മീറ്റര്‍ ഉയരമുള്ള ഈ മരത്തില്‍ ഇത് മനുഷ്യന് ചുമന്നു കൊണ്ട് കയറ്റാന്‍ പറ്റില്ല എന്നുറപ്പ് . പിന്നീടുള്ള വര്‍ഷങ്ങളില്‍ വേറെ രണ്ടു മരങ്ങളില്‍ കൂടി ഇതേ പ്രതിഭാസം കണ്ടുപിടിയ്ക്കപ്പെട്ടു . അത് രണ്ടും നാല്‍പ്പത്തി അഞ്ച് അടി ഉയരമുള്ള American planetree യില്‍ ആയിരുന്നു .

കല്ല്‌ ചുമക്കുന്ന മരങ്ങള്‍ ! 2

ഇത്രയും ഭാരമുള്ള കല്ലുകള്‍ എങ്ങിനെ മരത്തിനു മുകളില്‍ എത്തി എന്നതിന് ഇപ്പോഴും തൃപ്തികരമായ വിശദീകരണമില്ല . മരം ചെറുതായിരുന്നപ്പോള്‍ കല്ലുകള്‍ ശിഖരത്തില്‍ എങ്ങിനെയോ എത്തിയതോ അല്ലെങ്കില്‍ ആരെങ്കിലും വെച്ചതോ ആവാം എന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും , ഇത്രയും ഭാരമുള്ള കല്ലുകള്‍ ചെറു മരങ്ങളെ പണ്ടേയ്ക്ക് പണ്ടേ ഒടിച്ചു കളഞ്ഞേനെ എന്നതാണ് വസ്തുത . അതായത് മരം വലുതായപ്പോള്‍ തന്നെയാണ് കല്ലുകള്‍ മുകളില്‍ എത്തിയത് . എന്തെങ്കിലും മെഷീനുകള്‍ ഉപയോഗിച്ച് ചെയ്തതാവാം എന്ന് കരുതാനും വയ്യ . കാടിനുള്ളിലെ ഈ മരങ്ങളുടെ അടുത്തേക്ക് അടുത്തകാലത്താണ് നേരെ ചൊവ്വേ ഒരു വഴി പോലും ഉണ്ടായത് . ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഒക്കെ പ്രതിക്കൂട്ടില്‍ ഉണ്ടെങ്കിലും മൂന്നു മരങ്ങളുടെ മുകളില്‍ ഇത്ര കൃത്യമായി മരങ്ങള്‍ക്ക് കേടൊന്നും കൂടാതെ നൂറു കിലോയ്ക്ക് മുകളില്‍ ഭാരമുള്ള പാറകള്‍ വെയ്ക്കാന്‍ ഇവയ്ക്കാവില്ല എന്നതും ഓര്‍ക്കണം . എന്തായാലും കേള്‍ക്കാന്‍ രസമുള്ള , ദുരൂഹത നിറഞ്ഞ മറ്റൊരു കൌതുകം !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ