പൊങ്ങിക്കിടക്കുന്ന കൃഷിയിടങ്ങള്‍ !

Julius Manuel - 09/24/2018

അനുവാദം കൂടാതെ ലേഖനങ്ങൾ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കുന്നത് കോപ്പിറൈറ്റ് ലംഘനമാണ്.

ദക്ഷിണ/മധ്യ അമേരിക്കയിലെ ആസ്ട്ടെക്കുകള്‍ അവരുടെ വൈവിധ്യമാര്‍ന്ന കൃഷികള്‍ കൊണ്ടും ജലസേചന രീതികള്‍ കൊണ്ടും ലോകത്തെ വിസ്മയിപ്പിച്ചവരാണ് . ഇവരുടെ വിചിത്രമായ ഒരു കൃഷി രീതിയാണ് Chinampa എന്നറിയപ്പെടുന്ന തടാകത്തിലെ കൃഷി .

ആദ്യമേ തന്നെ തടാകത്തിലെ ആഴം കുറഞ്ഞ ഭാഗത്ത്‌ ഏകദേശം മുപ്പതു മീറ്റര്‍ നീളത്തിലും രണ്ടര മീറ്റര്‍ വീതിയിലും ഉള്ള ഒരു ബ്ലോക്ക് മരക്കുറ്റികള്‍ ആഴത്തില്‍ അടിച്ചു താഴ്ത്തി വേര്‍തിരിച്ചെടുക്കും . ശേഷം അതിനുള്ളില്‍ ചെളിയും ഇലകളും കമ്പുകളും കൊണ്ട് നിറച്ച് ഒരു നിരപ്പായ പ്രതലം ഉണ്ടാക്കിയെടുക്കും . ഒരു ചെറു തോണിക്ക് പോകുവാനുള്ള ഇടം നിലനിര്‍ത്തി ഇത്തരം അനേകം ചെറു ബ്ലോക്കുകള്‍ ഇവര്‍ നിര്‍മ്മിക്കും . ഇത്തരം മനുഷ്യനിര്‍മ്മിത ദ്വീപുകളുടെ അരികില്‍ ഭിത്തിക്ക് ബലം കൂട്ടുവാന്‍ ചില ചെറു വൃക്ഷങ്ങളും നട്ടുപിടിപ്പിക്കാറുണ്ട് . കരയില്‍ വിശാലമായ സ്ഥലം കിടക്കുമ്പോള്‍ ഇവര്‍ എന്തിനായിരിക്കണം തടാകത്തില്‍ ഇത്തരം ചെറു ദ്വീപുകള്‍ കൃഷിക്കായി തിരഞ്ഞെടുത്തത് ?

1. ചെറു വഞ്ചികളില്‍ കൃഷി ഭൂമിയുടെ ഏതറ്റതും എളുപ്പത്തില്‍ എത്തിച്ചേരാം .

2. തടാകത്തില്‍ ആയതുകൊണ്ട് ഏതു കാലാവസ്ഥയിലും കൃഷിക്കാവശ്യമായ ജലം ലഭിക്കും.
ഇടയ്ക്കുള്ള കനാലുകളില്‍ മത്സ്യകൃഷിയും താറാവ് വളര്‍ത്തലും സുഖമായി നടക്കും .

3. ഒരുമിച്ചു വളര്‍ത്താന്‍ പറ്റാത്ത കൃഷികള്‍ പല ബ്ലോക്കുകളില്‍ സുഖമായി വളര്‍ന്നുകൊള്ളും .

4. തടാകത്തില്‍ ആയതിനാല്‍ ഒരു പരിധി വരെ ശത്രുക്കളുടെയും വന്യമൃഗങ്ങളുടെയും ആക്രമണങ്ങളില്‍ നിന്നും രക്ഷനേടുകയും ആവാം .

5. അനുകൂല സാഹചര്യമല്ലെങ്കില്‍ ബ്ലോക്കുകളെ തടാകത്തിലെ മറ്റൊരു കോണിലേയ്ക്കു മാറ്റുകയും ആവാം .

ഇപ്പോഴും ഇത്തരം കൃഷി രീതികള്‍ അവലംബിക്കുന്നവര്‍ മെക്സിക്കോയില്‍ ഉണ്ട് .

ചർച്ച ചെയ്യാം ...


This site uses Akismet to reduce spam. Learn how your comment data is processed.


Copyright 2020 Julius Manuel Kuthukallen ©
All Rights Reserved