മദാരയിലെ കുതിരക്കാരന്‍

മദാരയിലെ കുതിരക്കാരന്‍ 1

താജ് മഹല്‍ ഇന്ത്യയെ ആണ് പ്രതിനിധാനം ചെയ്യുന്നതെങ്കില്‍ മദാരയിലെ കുതിരക്കാരന്‍ ബള്‍ഗേറിയയെ ആണ് സൂചിപ്പിക്കുന്നത് . നൂറു മീറ്റര്‍ ഉയരമുള്ള ചെങ്കുത്തായ ഒരു പാറമേല്‍ കൊത്തിയിരിക്കുന്ന ശിലാ രൂപമാണ് ഇത് . ഒരു കുന്തവുമായി സിംഹത്തെ നേരിടുന്ന കുതിരക്കാരന്റെ രൂപമാണ്‌ ഇത് . പിറകെ ഒരു നായയും കുതിരയെ അനുഗമിക്കുന്നുണ്ട് . എല്ലാ ജീവികളും അവയുടെ സ്വാഭാവികമായ വലിപ്പത്തിലാണ് കല്ലില്‍ കൊത്തിയിരിക്കുന്നത് . ഏഴാം നൂറ്റാണ്ടിന്‍റെ അവസാനം എപ്പോഴോ ആവണം ഇത് ഇവിടെ കൊത്തിയത് . പക്ഷെ ഇത് ആര് ? , എന്തിന് ? എങ്ങിനെ ഇത്രയും ഉയരത്തില്‍ നിര്‍മ്മിച്ചു ? എന്ന കാര്യങ്ങളൊക്കെയും ഇപ്പോഴും അത്ജാതമാണ് . കുതിരക്കാരന്റെ ആഭരണങ്ങളും മുഖത്തോട് ചേര്‍ന്ന് കൊത്തിയിരിക്കുന്ന പക്ഷിയുടെ രൂപവും ഇപ്പോള്‍ വ്യക്തമായി കാണാന്‍ പ്രയാസമാണ് . വടക്കുകിഴക്കന്‍ ബള്‍ഗേറിയയിലെ Madara ഗ്രാമത്തിനടുത്താണ് ഇത് സ്ഥിതിചെയ്യുന്നത് .

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ