സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യണ്ടേ വിധം

സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യണ്ടേ വിധം 1

ആദ്യമേ തന്നെ നമ്മെ ഈ ആഴ്ച ഏറ്റവും പ്രകോപിപ്പിച്ച വിഷയം തിരഞ്ഞെടുക്കുക . ഉദാഹരണത്തിന് ബര്‍മയിലെ മുസ്ലീം പീഡനമോ അല്ലെങ്കില്‍ അള്‍ജീരിയ , നൈജീരിയ ഇറാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ക്രൈസ്തവ പീഡനമോ മറ്റോ നമ്മുടെ മതം അനുസരിച്ച് സെലക്ട്‌ ചെയ്യാം . ശേഷം, പോയ വര്‍ഷങ്ങളില്‍ ലോകത്തു നടന്നിട്ടുള്ള വമ്പന്‍ ദുരന്തങ്ങള്‍ ഏതെങ്കിലും ഗൂഗിളില്‍ തപ്പിയെടുക്കുക . ഫോര്‍ എക്സാമ്പിള്‍ നൈജീരിയയില്‍ (Nnewi) ഉണ്ടായ ഗ്യാസ് പൊട്ടിത്തെറി . അതാകുമ്പോള്‍ ശവങ്ങളെല്ലാം അത്യാവശ്യം നല്ല രീതിയില്‍ കരിഞ്ഞിട്ടുണ്ടാവും . അതുകൊണ്ട് ചത്ത്‌ കിടക്കുന്നവര്‍ ബര്‍മയിലെ മുസ്ലീംസ് ആണോ അല്ലെങ്കില്‍ നൈജീരിയയിലെ ക്രിസ്ത്യന്‍സ് ആണോ എന്നൊന്നും ഒരുത്തനും മനസ്സില്‍ ആവില്ല ( അല്ലങ്കില്‍ തന്നെ പിടികിട്ടില്ല പിന്നെയാ ). പിന്നെ നേരെ സ്റ്റാറ്റസില്‍ പോയി “ലോകം കണ്ണടയ്ക്കുന്നു ” “ഇവരും മനുഷ്യരല്ലേ ?” തുടങ്ങിയ തകര്‍പ്പന്‍ തലക്കെട്ടുകളോടെ നാല് വരി കാച്ചുക . കൂട്ടത്തില്‍ “ഫീലിംഗ് ആംഗ്രി” എന്നോ മറ്റോ കൂടി ഇട്ടെക്കണം . ഇത്രേം മതി ബാക്കി കമന്റ് തൊഴിലാളികളും ഷെയറിംഗ് മുതലാളിമാരും നോക്കിക്കോളും .

Advertisements

അടുത്തതായി Majid Kavussifar എന്ന് ഗൂഗിളില്‍ തപ്പുക . അപ്പോള്‍ ചിരിച്ചുകൊണ്ട് ഒരാള്‍ തൂക്കുകയറിനു മുന്‍പില്‍ നില്‍ക്കുന്ന ഫോട്ടോ തെളിഞ്ഞു വരും ! കക്ഷിയെ 2007 ല്‍ ഒരു ജഡ്ജിയെ കൊന്ന കേസില്‍ ഇറാനില്‍ പരസ്യമായി തൂക്കിക്കൊന്നതാണ് . പക്ഷെ തൂക്കു കയറിനു മുന്‍പില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആ ഒരു ഫോട്ടോ മതി ആയിരം ലൈക് കിട്ടാന്‍ . ഇവിടെ നമ്മുടെ ഉള്ളിലെ സാഹിത്യകാരനെ വിളിച്ചുണര്‍ത്തണം . നമ്മുടെ സൗകര്യം അനുസരിച്ച് ഈയാളെ ഈജിപ്ഷ്യന്‍ ഹാക്കര്‍ ആയോ ( ഇദ്ദേഹം അമേരിക്കന്‍ ബാങ്ക് കൊള്ളയടിച്ച് പാലസ്തീനിലെ പാവപ്പെട്ടവര്‍ക്ക് കൊടുത്തത് കൊണ്ടാണ് തൂക്കി കൊന്നത് എന്ന് പ്രത്യേകം നോട്ട് ചെയ്യണം . ഈ പണി ചെയ്ത Hamza Bendelladj, ഇപ്പോഴും ജയിലില്‍ ജീവനോടെ ഉള്ള കാര്യം ഒരു മണ്ടനും അറിയില്ല ) അതുമല്ലെങ്കില്‍ ക്രിസ്തുമതം സ്വീകരിച്ചതിന്‍റെ പേരില്‍ ഇറാനില്‍ തൂക്കിലേറ്റപ്പെട്ട ആള്‍ ആയോ നമ്മുക്ക് ഇഷ്ടം പോലെ എഴുതാവുന്നതാണ് . മരിക്കുന്നതിനു മുന്‍പ് ഖുറാനിലെയോ ബൈബിളിലേയോ ഏതെങ്കിലും വരി ഉദ്ധരിച്ചതായി കൂടി പറഞ്ഞാല്‍ തകര്‍ത്തു !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ