“UFO capital of the world ” എന്ന വിശേഷണം ചാര്‍ത്തിക്കിട്ടിയ സ്ഥലമാണ് ചിലിയിലെ San Clemente

"UFO capital of the world " എന്ന വിശേഷണം ചാര്‍ത്തിക്കിട്ടിയ സ്ഥലമാണ് ചിലിയിലെ San Clemente 1

“UFO capital of the world ” എന്ന വിശേഷണം ചാര്‍ത്തിക്കിട്ടിയ സ്ഥലമാണ് ചിലിയിലെ San Clemente. കാരണം മറ്റൊന്നുമല്ല , തൊണ്ണൂറുകളുടെ മധ്യത്തില്‍ നൂറുകണക്കിന് ആളുകളുടെ റിപ്പോര്‍ട്ടുകളാണ് പറക്കും തളികകളെ കണ്ടു എന്ന് അവകാശപ്പെട്ട് ഇവിടെ നിന്നും അധികൃതര്‍ക്ക് ലഭിച്ചത് . സാന്റ്റിയാഗോയില്‍ നിന്നും ഏകദേശം 240 km തെക്ക് മാറിയാണ് മഞ്ഞുമൂടിയ ആണ്ടീസ് പര്‍വ്വത നിരകളുടെ ചെരുവില്‍ സാന്‍ ക്ലമെന്റ്റെ സ്ഥിതിചെയ്യുന്നത് . ഹിമാവൃതമായ ഗിരിശൃംഗങ്ങളും തണുത്ത് കെട്ടടങ്ങിയ അഗ്നിപര്‍വ്വതങ്ങളും ചിലിയിലെ ഏറ്റവും വലിയ കൃത്രിമ തടാകമായ Colbún Lake ന്‍റെ സാന്നിധ്യവും കൂടെയാകുമ്പോള്‍ സാന്‍ ക്ലമന്റെയുടെ നിഗൂഡ സൗന്ദര്യം സന്ദര്‍ശകരുടെ മനസ്സിനെ ലഹരി പിടിപ്പിക്കും . എന്തായാലും ചിലിയന്‍ ടൂറിസം വിഭാഗം വെറുതെയിരുന്നില്ല . ആളുകള്‍ പറക്കും തളികകളെ കണ്ടു എന്നവകാശപ്പെടുന്ന സ്ഥലങ്ങളെ എല്ലാം കോര്‍ത്തിണക്കി ഒരു ടൂറിസം റൂട്ട് തന്നെ അവര്‍ ഉണ്ടാക്കിയെടുത്തു . UFO trail എന്ന് പേരിട്ടിരിക്കുന്ന ഈ പാതയ്ക്ക് ഏകദേശം മുപ്പത് കിലോമീറ്ററുകളോളം നീളമുണ്ട് . Colbún തടാകവും , തീരങ്ങളും പുണര്‍ന്ന് മുകളിലേയ്ക്ക് കയറുന്ന പാത ചെറു കുന്നുകളെയും പുല്‍മേടുകളെയും തഴുകിയാണ് ആണ്ടീസ് നിരകളിലേക്ക് മെല്ലെ കയറുന്നത് . കുതിര മാത്രമാണ് ലഭ്യമായ ഏക വാഹനം .

Advertisements

ഏകദേശം നാല് മണിക്കൂറുകളോളം കുതിര സവാരി ചെയ്ത് സന്ദര്‍ശകര്‍ അവസാനം എത്തുന്നത്‌ ഏഴായിരം അടി മുകളില്‍ ഉള്ള El Enladrillado എന്ന സ്ഥലത്താണ് . യാത്രയിലെ ഏറ്റവും വിചിത്രമായ സ്ഥലമാണ് El Enladrillado. കാരണം മറ്റൊന്നുമല്ല , ഇത് മല മുകളിലെ നിരപ്പായ ഭൂമിയാണ്‌ . അവിടെയാകട്ടെ ആരോ നിരപ്പായി കല്ലുകള്‍ പാകിയിരിക്കുന്നു ! . 233 കല്ലുകളാണ് വശങ്ങള്‍ ചെത്തിമിനുക്കി ഈ മലമുകളില്‍ നിരപ്പായി ഇടവിട്ട്‌ പാകിയിരിക്കുന്നത്‌ . ഇതിലെന്താ ഇത്ര അത്ഭുതം എന്നല്ലേ ? ഇതില്‍ ഓരോ കല്ലിനും പത്തു ടണ്ണോളം ഭാരമുണ്ടന്നു പറഞ്ഞാലോ !!! .
സത്യത്തില്‍ യാത്രയുടെ ക്ലൈമാക്സില്‍ സഞ്ചാരികള്‍ ഈ കല്ലുകള്‍ കണ്ടു അന്തംവിടും . ഏതോ അതിപുരാതന മനുഷ്യവംശം ആണ് ഈ വിചിത്ര നിര്‍മ്മിതികളുടെ പിറകില്‍ എന്ന് സ്ഥലവാസികള്‍ ആരോപിക്കുമ്പോള്‍ അതല്ല വോള്‍ക്കാനിക്ക് ആക്റ്റിവിറ്റിയുടെ പരിണിതഫലമാണ് ലാവ തണുത്തുറഞ്ഞുണ്ടായ ഈ കല്ലുകള്‍ എന്ന് മറുഭാഗം വാദിക്കുന്നു . എന്നാല്‍ രണ്ടുമല്ല , ഇത് പറക്കും തളികകളുടെ ലാണ്ടിംഗ് പാഡ് ആണെന്നും ഇത് നിര്‍മ്മിചത് അന്യഗ്രഹജീവികള്‍ ആണെന്നും ആണ് മൂന്നാമതോരുകൂട്ടര്‍ വാദിക്കുന്നത് . സത്യത്തില്‍ മൂന്നുകൂട്ടര്‍ക്കും അവരുടെ വാദഗതികള്‍ സ്ഥാപിച്ചെടുക്കുവാന്‍ പറ്റിയ തെളിവുകള്‍ ഇല്ലാ എന്നതാണ് സത്യം .

എന്തൊക്കെയാണെങ്കിലും ഇവിടെ നിന്നുള്ള കാഴ്ച അവിസ്മരണീയമാണ് . പടിഞ്ഞാറ് മേഘങ്ങള്‍ക്ക് മീതെ തല ചെത്തി വിട്ടതുപോലെയൊരു മല ! അതാണ്‌ Volcán Descabezado. എന്ന് വെച്ചാല്‍ ‘Headless Volcano’ എന്നാണ് അര്‍ഥം . ഇത് ഒരു അഗ്നിപര്‍വ്വതത്തിന്‍റെ ലാവാ ഗര്‍ത്തമാണ് . തൊട്ടടുത്ത്‌ പന്ത്രണ്ടായിരം അടി മുകളില്‍ സജീവ അഗ്നിപര്‍വ്വതമായ Cerro Azul . യാത്രക്കിടയില്‍ UFO യെ കാണാം എന്നുള്ള ഉറപ്പൊന്നും ചിലിയന്‍ സര്‍ക്കാര്‍ സന്ദര്‍ശകര്‍ക്ക് നല്‍കുന്നില്ല എങ്കിലും ഈ സഞ്ചാരം യാത്രികരെ മറ്റൊരു തലത്തില്‍ എത്തിക്കും എന്നുറപ്പാണ് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ