കല്ലുകൾ കൊണ്ടുള്ള കപ്പൽ

കല്ലുകൾ കൊണ്ടുള്ള കപ്പൽ 1

ക്രിസ്തുവിന് മുമ്പും പിന്നീടും ഉണ്ടായിരുന്ന നൂറ്റാണ്ടുകളിൽ സ്കാൻഡിനേവിയൻ നാടുകളിൽ ഉണ്ടായിരുന്ന സിമിത്തേരി രൂപമാണിത് . കല്ലുകൾ കൊണ്ട് കപ്പലാകൃതിയിൽ ഒരു ശവക്കല്ലറ . ഇത്തരം അനേകം കല്ലുകപ്പലുകൾ വടക്കൻ യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് . മരണാനന്തരമുള്ള യാത്രയെ സൂചിപ്പിക്കുവാനാണ് ഇത്തരം കല്ലറകൾ നിർമ്മിച്ചത് എന്നാണ് കരുതപ്പെടുന്നത് . സ്വീഡിഷ് ദ്വീപായ ഗോട്ട്ലാൻഡിലെ (Gotland) പഴയ സെറ്റിൽ മെന്റായ Boge ലെ Tjelvar’s Grave എന്നറിയപ്പെടുന്ന കപ്പൽ കല്ലറയാണ് ചിത്രത്തിൽ കാണുന്നത് . ഇതിന് 18 m നീളവും 5 m വീതിയുമുണ്ട് . ദ്വീപിലെ പുരാണമനുസരിച്ച് അവിടെ ആദ്യമെത്തി താമസമുറപ്പിച്ച ഇതിഹാസപുരുഷനായ Tjelvar ന്റെ കല്ലറയാണ് ഇതെന്നാണ് ഐതിഹ്യം . ഇദ്ദേഹത്തെ കുറിച്ചുള്ള കഥകൾ Gutasaga എന്നറിയപ്പെടുന്ന പുരാണ കഥകളിൽ ആണ് ഉള്ളത് . ഇതിന്റെ നിലവിലുള്ള ഒരേയൊരു പുരാതന കോപ്പി ഇപ്പോൾ സ്റ്റോക്ക്ഹോമിലെ National Library of Sweden നിൽ ആണ് ഉള്ളത് . Codex Holm. B 64 എന്നറിയപ്പെടുന്ന ഇത് AD 1350 കാലഘട്ടങ്ങളിൽ പഴയ നോർസ് ഭാഷയിലാണ് എഴുതപ്പെട്ടത് 

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ