ദൈവത്തിന്റെ സ്വന്തം നാട്

ദൈവത്തിന്റെ സ്വന്തം നാട് 1

പുരാതന ഈജിപ്തിലെ ക്ഷേത്രച്ചുവരുകളിലും , സത്രങ്ങളുടെ പടികളിലും ആരൊക്കെയോ വരച്ചിട്ട ഒരു പേര് Ta netjer. എന്നുവെച്ചാൽ “Land of the God”. ആദ്യമൊക്കെ വെറും ഐതിഹ്യം , സങ്കൽപ്പഭൂമി എന്നൊക്കെ ഗവേഷകർ കരുതി എങ്കിലും ക്രിസ്തുവിനും രണ്ടായിരത്തി അഞ്ഞൂറ് വർഷങ്ങൾക്കു മുൻപ് ഫറവോ Sahure, ഈ പറഞ്ഞ ദൈവത്തിന്റെ നാട്ടിലേക്ക് ഒരു പര്യവേഷണ-കച്ചവട സംഘത്തെ അയച്ചു എന്ന രേഖകൂടി ലഭിച്ചതോടു കൂടി ഇങ്ങനെ ഒരു സ്ഥലം ഭൂമിയിൽ ഉണ്ട് എന്ന് ചരിത്രകാരന്മാർ കരുതി തുടങ്ങി . അവിടെ നിന്നുമാണ് ഈജിപ്തുകാർ സ്വർണ്ണവും , ചില പഴങ്ങളും ചില കാട്ടു മൃഗങ്ങളെയും ഇറക്കുമതി ചെയ്തിരുന്നത് . ചില പുരാതന ചിത്രലിപികളിൽ ഈ സ്ഥലതിനെ Pwenet എന്നും Land of Punt എന്നും ആണ് രേഖപ്പെടുത്തിയിരുന്നത് . എന്നാൽ ഇങ്ങനെ ഒരു രാജ്യത്തെ പറ്റി വേറിടത്തും രേഖകൾ ഉണ്ടായിരുന്നില്ല എന്നതിനാൽ സ്ഥലത്തിന്റെ ശരിയായ സ്ഥാനം ഗവേഷകർക്കിടയിൽ ഒരു തർക്ക വിഷയമായി തുടർന്നു .

Advertisements

അങ്ങിനെ ഇരിക്കെ ചിലർ ബൈബിളിലെ ഒരു പേരുമായി ഇതിനുള്ള സാമ്യം ശ്രദ്ധിച്ചു . Phut എന്ന പേരിൽ ബൈബിൾ പറയുന്നത് നോഹയുടെ പുത്രനായ ഹാമിന്റെ വംശത്തിൽ പിറന്നവരെ ആണ് . അവരുടെ സ്ഥലമാകട്ടെ ഈജിപ്ത് സ്ഥിതി ചെയ്യുന്ന ഉത്തരാഫ്രിക്കയും ! . അങ്ങിനെ ചിലർ അത് ഇന്നത്തെ ലിബിയ ആകാൻ സാധ്യത ഉണ്ട് അന്ന് കരുതി . ചില ഗവേഷകർ ദൈവത്തിന്റെ നാട് എന്നുള്ള വിശേഷണം കൂടുതൽ ശ്രദ്ധിച്ചു . ഈജിപ്ഷ്യൻ ദേവനായ റായുടെ വിശുദ്ധ സ്ഥലം കിഴക്കാണ്‌ സ്ഥിതി ചെയ്യുന്നത് . എന്തിന്റെ കിഴക്ക് ? തീർച്ചയായും ഈജിപ്തിന്റെ കിഴക്ക് . അവിടെ എന്താണ് എന്താണുള്ളത് ? എത്യോപ്യ , എറിട്രിയ, സൊമാലിയ , സൗദിയുടെ തെക്കൻ ഭാഗം അങ്ങിനെ ചില സ്ഥലങ്ങൾ . കപ്പലിൽ പോയ കച്ചവട സംഘങ്ങൾ കിഴക്കോട്ടാണ് യാത്ര തിരിച്ചത് എന്ന രേഖകൾ കൂടി കിട്ടിയതോടെ ചെങ്കടൽ തുടങ്ങുന്ന ഭാഗം തന്നെയാവണം “ദൈവത്തിന്റെ നാട് ” എന്ന് അവസാന തീർപ്പിൽ എത്തി . ഇതിനിടെ ഒരു ഈജിപ്ഷ്യൻ ക്ഷേത്രത്തിൽ നിന്നും ദൈവത്തിന്റെ നാട്ടിൽ നിന്നും കൊണ്ടുവന്ന ഒരു ബാബൂൺ കുരങ്ങിന്റെ മമ്മി ലഭിച്ചു . അതിനെ പഠന വിധേയമാക്കിയ ഗവേഷകർ ആ കുരങ്ങ് ഒരു എത്യോപ്യൻ/സൊമാലിയ വംശജൻ ആണെന്ന് സ്ഥിരീകരിച്ചതോടു കൂടി ദൈവത്തിന്റെ നാട് ഇന്നത്തെ എത്യോപ്യയുടെ വടക്കും എറിട്രിയയും, സൊമാലിയയും പിന്നെ തെക്കൻ സൗദിയും ഉൾപ്പെടുന്ന ഒരു വിശാല ഭൂമി ആയിരുന്നു എന്ന് ഉറപ്പിച്ചു .

എന്തായാലും ഈ സാമ്രാജ്യത്തിന്റെ പരാമർശങ്ങൾ പഴയ ഈജിപ്ഷ്യൻ എഴുത്തുകളിലും ബൈബിളിലെ ഒന്നോ രണ്ടോ വരികളിലും മാത്രം ഒതുങ്ങുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോഴും നമ്മുക്ക് ലഭ്യമല്ല . പേർഷ്യൻ ചരിത്രകാരനായ Muhammad ibn Jarir al-Tabari യും ജൂത -റോമൻ എഴുത്തുകാരനായ ജോസഫസും Phut നാടിനെ കുറിച്ച് പരാമർശിക്കുന്നുണ്ട് . ഇവരുടെയും ടോളമിയുടെയും പ്ലിനിയുടെയും അഭിപ്രായത്തിൽ പക്ഷെ ഈ സ്ഥലം ലിബിയയിലോ അതല്ലെങ്കിൽ ഇന്നത്തെ മൊറോക്കൊയിലോ ആണ് . എന്തായാലും ദൈവത്തിനെ നാട് കുറച്ചു കാലം കൂടി ഗവേഷകർക്ക് കീറാമുട്ടി തന്നെയായിരിക്കും . എന്നാൽ ഈ നാട് അപ്പാടെ കടലിൽ മുങ്ങിപ്പോയി എന്ന് കരുതുന്നവരും ഉണ്ട് ! Tale of the Shipwrecked Sailor എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരു പഴയ ഈജിപ്ഷ്യൻ പര്യവേഷണ – കപ്പൽ യാത്രയുടെ വിവരണത്തിൽ കാണുന്ന വ്യാളിയെ എഴുത്തുകാരൻ വിശേഷിപ്പിച്ചിരിക്കുന്നത് Phut ലെ രാജാവ് എന്നാണ് .

Suddenly I heard a noise as of thunder, which I thought to be that of a wave of the sea. The trees shook, and the earth was moved. I uncovered my face, and I saw that a serpent drew near……his body was as overlaid with gold, and his colour as that of true lazuli….… it was the prince of the land of Punt…

അതായത് ഈജിപ്തുകാരെ സംബന്ധിച്ചിടത്തോളം ഈ നാട് എന്തൊക്കെയോ പ്രത്യേകതകൾ ഉള്ള ഒന്നാണ് .

കൂടുതൽ വായനക്ക് >>> http://www.ancient.eu/punt/

ചിത്രത്തിൽ കാണുന്നത് Hatshepsut ന്റെ കാലത്ത് Phut ലേക്ക് നടത്തിയ ഒരു യാത്രയുടെ ചിത്രഭാഷ്യം

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ