ചിലിയിലെ മാർബിൾ ഗുഹകൾ

ചിലിയിലെ മാർബിൾ ഗുഹകൾ 1

തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത് , ചിലിയുടെയും അർജന്റീനയുടെയും അതിർത്തിയിലാണ് 1,850 km² വിസ്താരമുള്ള General Carrera തടാകം സ്ഥിതി ചെയ്യുന്നത് . അർജന്റീനയിൽ പക്ഷെ ഇതിന്റെ പേര് Buenos Aires തടാകം എന്നാണ് . അഞ്ഞൂറ് മീറ്ററോളം ആഴമുള്ള തടാകത്തിന്റെ പകുതിയുടെ അവകാശം ചിലിക്കും ബാക്കി പകുതി അർജന്റീനയ്ക്കും ആണ് . ആൻഡീസ്‌ പർവ്വതനിരകളിൽ നിന്നും ജലം സ്വീകരിക്കുകയും , മിച്ചമുള്ള ജലം ചിലിയിലെ Baker നദിവഴി പസഫിക്കിലേക്ക് ഒഴുക്കുകയും ചെയ്യുന്ന ഈ ജലപ്പരപ്പിന്റെ സമീപത്തായി Hudson അഗ്നിപർവ്വതവും സ്ഥിതിചെയ്യുന്നു . ട്രൗട്ട് , സാൽമൺ തുടങ്ങിയ മത്സ്യങ്ങളുടെ പറുദീസയാണ് ഈ തടാകം . ഇതിന്റെ ഒത്തനടുവിലാണ് Cuevas de Marmol (Marble Chapel) എന്നറിയപ്പെടുന്ന മാർബിൾ ഗുഹകൾ സ്ഥിതിചെയ്യുന്നത് . തടാകത്തിലെ തിരകൾ തല്ലിയും തടവിയും ഏകദേശം ആറായിരം വർഷങ്ങൾകൊണ്ട് രൂപപ്പെടുത്തി എടുത്തതാണ് ഈ പ്രകൃതിനിർമ്മിതികൾ . സൂര്യപ്രകാശവും തടാകത്തിലെ ജലനിരപ്പും ഗുഹാഭിത്തിയിലെ ധാതുക്കളും സംയോജിച്ചു പ്രദാനം ചെയ്യുന്ന നിറപ്പകിട്ടാർന്ന അന്തരീക്ഷമാണ് ഗുഹക്കുള്ളിൽ സന്ദർശകരെ കാത്തിരിക്കുന്നത് . അതുകൊണ്ടു തന്നെ സീസണുകൾക്കനുസരിച്ചു ഗുഹക്കുള്ളിലെ നിറങ്ങളിലും വ്യതിയാനങ്ങൾ ഉണ്ടാവും . (In early spring, the shallow waters are turquoise and creates a crystalline shimmer against the caves’ swirling walls. Come summer, the water levels increase and create a deep blue hue which gives the cave a unique unearthly shade. >>> https://tinyurl.com/kcznd8h) . അതുകൊണ്ടു തന്നെയാണ് ഭൂമിയിലെ ഏറ്റവും സുന്ദരമായ ഗുഹ എന്ന പേര് പല സന്ദർശകരും തങ്ങളുടെ കുറിപ്പുകളിൽ ഇതിന് ചാർത്തികൊടുത്ത് .

Advertisements

അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന അനേകം ഗുഹകളുടെയും മറ്റു പകൃതിനിർമ്മിതികളുടെയും സംരക്ഷണ ചുമതല ചിലിയൻ സർക്കാരിന്റെയാണ് . തികച്ചും ഒറ്റപ്പെട്ടു കിടക്കുന്നതിനാൽ ചിലിയൻ തലസ്ഥാനമായ സാന്റിയാഗോയിൽ നിന്നും എണ്ണൂറോളം കിലോമീറ്ററുകൾ വിമാനത്തിലും പിന്നീട് കാറിലും , ശേഷം ബോട്ടിലും യാത്രചെയ്താൽ മാത്രമേ നമ്മുക്ക് ഈ പ്രകൃതി വിസ്‌മയം നേരിൽ കാണാൻ സാധിക്കൂ . ചിലിയൻ ഭാഗത്തെ Puerto Ibáñez എന്ന ചെറുപട്ടണത്തിൽ നിന്നും ഒരു കാർ ഫെറി സർവീസ് ഇപ്പോഴുണ്ട് എന്ന് കേൾക്കുന്നു .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ