Cherokee Grandmother Syndrome

Cherokee Grandmother Syndrome 1

ഇന്ന് സെപ്റ്റംബർ ഇരുപത്തിയെട്ട് , അമേരിക്കയിൽ നേറ്റിവ് അമേരിക്കൻ ഡേ ആണ് . നാം റെഡ് ഇന്ത്യൻസ് എന്ന് വിളിക്കുന്നവരുടെ ദിവസം . 1968 ൽ റൊണാൾഡ് റീഗൺ ആണ് അമേരിക്കയിലുടനീളം ചിതറിപ്പാർക്കുന്ന 566 തരം ഇന്ത്യൻ ഗോത്രവർഗ്ഗക്കാർക്ക് വേണ്ടിയൊരു ദിവസം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് . അവരുടെ സംസ്കാരവും ആചാരങ്ങളും ശ്രദ്ധയിൽ കൊണ്ടുവരാനൊരു ദിനം . ഇന്ന് മേൽപ്പറഞ്ഞ അഞ്ഞൂറിൽപ്പരം ഗോത്രങ്ങളിലായി അഞ്ചുമില്യൺ ആളുകൾ തങ്ങൾക്ക് ഗോത്ര പാരമ്പര്യം ഉണ്ടെന്ന് അവകാശപ്പെടുന്നു . ഇത് രാജ്യ ജനസംഖ്യയുടെ 1.7 ശതമാനം വരും . രസകരമായ കാര്യം ഇതിൽ പകുതിയിലേറെപ്പേരും Cherokee Grandmother Syndrome എന്ന പ്രതിഭാസത്തിൽപ്പെടുന്നവരാണ് എന്നതാണ് . അതായത് എന്റെ അമ്മൂമ്മ പഴയ ഗോത്രക്കാരിയായിരുന്നു എന്ന് പറയുന്നവർ . കാരണം ഇന്ന് കാണുന്ന പല ഗോത്ര വംശജരും മിശ്രവിവാഹത്തിൽ നിന്നും ഉണ്ടായവരാണ് . റെഡ് ഇന്ത്യൻ അമ്മൂമ്മ, സായ്പ്പിനെയോ നീഗ്രോയെയോ ഇന്ത്യാക്കാരനെയോ കല്യാണം കഴിച്ചുണ്ടായ വംശത്തിൽ പെടുന്നവർ ! ഹോളിവുഡിലെ പല വമ്പന്മാരും ഇത്തരം അമ്മൂമ്മ സിൻഡ്രോമിന് അടിമകളാണ് . ഉദാ : മെഗ്‌ന ഫോക്സ് , ബ്രഡ് പിറ്റ് , എയ്ഞ്ചലീനാ ജോളി തുടങ്ങി എൽവിസ് പ്രസ്‌ലി വരെ തങ്ങൾക്ക് നേറ്റീവ് ഗോത്രവംശ പാരമ്പര്യം ഉണ്ടെന്ന് അവകാശപ്പെടുന്നവരാണ് .

Advertisements

കൂട്ടത്തിൽ കുറച്ച് രസകരമായ റെഡ് ഇന്ത്യൻ വിശേഷങ്ങൾകൂടി പറയാം . ആദ്യമായി തന്നെ ഓർക്കുക , ഇവർ ഈ അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിയിട്ട് ഏകദേശം പതിനായിരം വർഷങ്ങൾക്ക് മുകളിലായിട്ടുണ്ട് . വെള്ളക്കാർ ഇവിടെ എത്തുമ്പോൾ ഏകദേശം ഇരുപത് മില്യൺ റെഡ് ഇന്ത്യൻസ് ഇവിടെ ഉണ്ടായിരുന്നു ! ചോക്കോളേറ്റ് , റ്റൊമാറ്റോ , പൊട്ടറ്റോ, ചില്ലി , ബാർബിക്യു തുടങ്ങിയ വാക്കുകൾ ഇഗ്ളീഷ് ഭാക്ഷയ്ക്ക് സംഭാവന ചെയ്തത് ഇവരാണ് ! അൻപത് അമേരിക്കൻ സംസ്ഥാനങ്ങളിൽ പകുതിയെണ്ണത്തിന്റെ പേരും സത്യത്തിൽ റെഡ് ഇന്ത്യൻ ആണ് ! കക്കൂസ് കഴുകുന്ന ബ്രഷ് പോലെ തലമുടി വെട്ടി വെക്കുന്ന Mohawk ഹെയർ സ്റ്റൈൽ , അതേ പേരിലുള്ള ഒരു റെഡ് ഇന്ത്യൻ ഗോത്രത്തിന്റെ സംഭാവനയാണ് . വിവിധ പക്ഷിത്തൂവലുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട പഴയ ഇന്ത്യൻ ഗോത്രത്തലവന്മാരുടെ കിരീടങ്ങൾ പഠിച്ചാണ് അമേരിക്കൻ ഭൂഖണ്ഡത്തിലെ പക്ഷികളുടെ വൈവിധ്യം ഗവേഷകർ തിരിച്ചറിഞ്ഞത് . ഇതിൽ പല പക്ഷികളും നാം ഇതുവരെ തിരിച്ചറിഞ്ഞിട്ടും ഇല്ല !

Cherokee ഗോത്രത്തതലവനും , റെഡ് ഇന്ത്യൻ ഭാഷയ്ക്ക് ലിപി ഉണ്ടാക്കാൻ സാഹായിക്കുകയും ചെയ്ത സെക്വയ്യ (Sequoia) യുടെ ബഹുമാനാർത്ഥമാണ് കൂറ്റൻ റെഡ്‌വുഡ് മരങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത് .1916 ൽ മരണപ്പെട്ട ഇഷി (Ishi) യാണ് തനതായ റെഡ് ഇന്ത്യൻ ജീവിതരീതിയിൽ വന്യതയിൽ ജീവിച്ച് മരിച്ച അവസാന റെഡ് ഇന്ത്യൻ ! റെഡ് ഇന്ത്യൻസിനെ അമേരിക്കയിൽ നേറ്റീവ് അമേരിക്കൻസ് എന്ന് പറയുമ്പോൾ , ക്യാനഡയിൽ അവർ ഫസ്റ്റ് നേഷൻസ് എന്നാണ് അറിയപ്പെടുന്നത് . മോർമോണുകൾ (Church of Jesus Christ of Latter-day Saints ) വിശ്വസിക്കുന്നത് , റെഡ് ഇന്ത്യൻസ് നഷ്ടപ്പെട്ട ജൂതഗോത്രത്തിൽപ്പെട്ടവരാണ് എന്നാണ് ! Cherokee, Navajo, Chippewa, Choctaw, Sioux എന്നീ ഗോത്രങ്ങളാണ് എണ്ണത്തിലും പാരമ്പര്യത്തിലും മുന്തിയ റെഡ് ഇന്ത്യൻ വംശങ്ങൾ !

Sacagawea (സെക്‌ജെവിയ ) എന്ന റെഡ് ഇന്ത്യൻ വനിതയാണ് പര്യവേഷകരായ ലൂയിസിനും ക്ലാർക്കിനും അമേരിക്കൻ നാടുകളിലൂടെയുള്ള വഴി കാണിച്ചു കൊടുക്കുകയും അവരോടൊപ്പം ആയിക്കണക്കിന് കിലോമീറ്റാറുകൾ സഞ്ചരിക്കുകയും ചെയ്തത് . നൈറ്റ് അറ്റ് മ്യൂസിയം സിനിമ കണ്ടവർക്ക് ആളെ പരിചയം കാണും .

അവസാനമായി ഒരു ബോണസ് വിവരം കൂടി അറിഞ്ഞോളൂ …. അവക്കാഡോ എന്ന് പറഞ്ഞാൽ റെഡ്‌ ഇന്ത്യാക്കാർക്ക് പഴമല്ല , മറിച്ച് പുരുഷന്റെ വൃഷണമാണ് !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ