മുഖമില്ലാത്തവർ !

മുഖമില്ലാത്തവർ ! 1

Typhlonus nasus എന്ന ആഴക്കടൽ ഈലുകളാണ് Faceless Cusk എന്ന പേരിൽ അറിയപ്പെടുന്നത്. ഈ മീനിന് കണ്ണുകൾ ഇല്ലായെന്ന് മാത്രമല്ല , പ്രത്യേകിച്ചൊരു മുഖവും കാണാനില്ല. എന്നാൽ തൊലിക്കടിയിൽ ഏതാണ്ട് അങ്ങിനെയൊരു അവയവം (കണ്ണ് ) ഉള്ളതായി ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. . കടലിന്റെ അഗാധതയിൽ പതിമൂവായിരം അടിമുതൽ താഴേക്കുള്ള പ്രദേശങ്ങളിൽ ആണ് ഇവ കാണപ്പെടുന്നത്. അതിനാൽ തന്നെ ജീവനുള്ള ഒരു സ്പെസിമൻ കിട്ടാൻ പണിപ്പെടും. 1874 ൽ പ്രശസ്ത പര്യവേഷണ നൗകയായിരുന്ന HMS Challenger ആണ് ആദ്യമായി ഇതിനെ കണ്ടെത്തിയത്. ( ചലഞ്ചർ സ്പേസ് ഷട്ടിലിന്റെ പേരിനു കാരണഭൂതൻ ഈ കപ്പലാണ് ). താഴെക്കാണുന്ന ചിത്രം , കിഴക്കൻ ആസ്‌ത്രേലിയൻ തീരത്തിനടുത്തുള്ള ഒരു ഗർത്തത്തിൽ നിന്നും കിട്ടിയ ജീവിയുടെ ആണ്.

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ