ഫേസ്ബുക്കിൽ മതവും രാഷ്ട്രീയവും പറഞ്ഞു മടുത്തെങ്കിൽ കുറച്ചു നേരം റിലാക്സ് ചെയ്യാൻ എന്നെക്കൊണ്ട് പറ്റുന്ന ചില വിദ്യകൾ പറഞ്ഞു തരാം

ഫേസ്ബുക്കിൽ മതവും രാഷ്ട്രീയവും പറഞ്ഞു മടുത്തെങ്കിൽ കുറച്ചു നേരം റിലാക്സ് ചെയ്യാൻ എന്നെക്കൊണ്ട് പറ്റുന്ന ചില വിദ്യകൾ പറഞ്ഞു തരാം 1

ഇനി കുറച്ച് റിലാക്സ് ചെയ്യൂ !

Advertisements

ഫേസ്ബുക്കിൽ മതവും രാഷ്ട്രീയവും പറഞ്ഞു മടുത്തെങ്കിൽ കുറച്ചു നേരം റിലാക്സ് ചെയ്യാൻ എന്നെക്കൊണ്ട് പറ്റുന്ന ചില വിദ്യകൾ പറഞ്ഞു തരാം . താഴെപ്പറയുന്നതെല്ലാം ആസ്വദിച്ചശേഷം നമ്മുക്ക് പൂർവ്വാധികം ശക്തിയോടെ തിരികെ വന്ന് എതിരാളികളെ നിലംപരിശാക്കാം .

1 . വഴി ഒന്ന് – എവറസ്റ് കയറുക
ഇതൊരു വിർച്വൽ യാത്രയാണ് ത്രീ ഡി ചിത്രങ്ങളും അതിനു ചേർന്ന ശബ്ദങ്ങളും അകമ്പടിയായി ഉണ്ട് . ബേസ് ക്യാംപിൽ നിന്നും യാത്ര ചെയ്ത് ഹിലാരി സ്റ്റെപ്പും കയറി നെറുകയിൽ എത്താം . അവിടെ നിന്നുകൊണ്ട് 360 ഡിഗ്രി പരിസര നിരീക്ഷണവും നടത്താം . പിന്നെ “അത്യാവശ്യം ” ശേഷിയുള്ള കമ്പ്യൂട്ടറിൽ നിന്ന് വേണം എവറസ്റ് കയറുവാൻ , അല്ലെങ്കിൽ കക്ഷി ബേസ് ക്യാംപിൽ വെച്ച് തന്നെ ശ്വാസം മുട്ടി ചത്തുപോകും .
ഇതാണ് വിലാസം >> http://www.explore-everest.com/mt-everest-journey.html

2 . വഴി രണ്ട് – നല്ലൊരു സിനിമ കാണുക
ധാരാളം സിനിമ കാണുന്ന ആളാണെങ്കിൽ , വെറുതെ ഇരിക്കുമ്പോൾ ഇനിയേത് ചിത്രം കാണും എന്നൊരു സംശയം ഉണ്ടാവും . അങ്ങിനെ കാണാനുള്ള ചിത്രം തപ്പി മണിക്കൂറുകൾ കളയും . ഇവിടെ അതിനുള്ള പോംവഴിയുണ്ട് . https://agoodmovietowatch.com/ എന്ന സൈറ്റിൽ ചെല്ലുക . Random എന്നൊരു ബട്ടൺ ഉണ്ട് . പ്രസ് ചെയ്താൽ കാണാൻ പറ്റിയ നല്ലൊരു മൂവി അവർ നിർദേശിക്കും . പിന്നെ മൂവി എവിടെ നിന്നു കിട്ടും എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലലോ !

3 . വഴി മൂന്ന് – ഇതുവരെ പോകാത്ത വഴികളിൽ കൂടി ബൈക്ക് ഓടിക്കുക
ഗൂഗിൾ മാപ്പിന്റെ സഹായത്തോടു കൂടി ഒരു വിർച്വൽ ബൈക്ക് യാത്രയാണിത് . https://framesynthesis.com/drivingsimulator/maps/ എന്ന വിലാസത്തിൽ ചെല്ലുക . ഓടിക്കാൻ താല്പര്യമുള്ള ലൊക്കേഷൻ ടൈപ്പ് ചെയ്യുക . ആരോ ബട്ടണുകൾ ഉപയോഗിച്ച് കാർ നിയന്ത്രിക്കാം .

4 . വഴി നാല് – സ്വന്തം കൈയക്ഷരത്തിൽ ഒരു ഫോണ്ട് തയ്യാറാക്കുക .
വേർഡിൽ ടൈപ്പ് ചെയ്യുമ്പോൾ അത് നമ്മുടെ സ്വന്തം കൈയക്ഷരത്തിൽ തന്നെയാണെങ്കിലോ ! അതിനും വഴിയുണ്ട് . നേരെ http://www.myscriptfont.com/ എന്ന വിലാസത്തിൽ ചെല്ലുക . അവിടെ തന്നിരിക്കുന്ന ലിങ്കിൽ നിന്നും ഒരു ചിത്രം ഡൗൺലോഡ് ചെയ്യാൻ കിട്ടും . അത് പ്രിന്റ് ചെയ്ത് പൂരിപ്പിച്ച ശേഷം അപ്‌ലോഡ് ചെയ്യുക . നിങ്ങളുടെ കൈപ്പടയിലുള്ള ഫോണ്ട് തയ്യാർ ! . ഞാനൊരെണ്ണം ഉണ്ടാക്കി . വെട്ടത്തു കാണിക്കാൻ കൊള്ളില്ലാത്തതിനാൽ ഷെയർ ചെയ്യുന്നില്ല .

Advertisements

5 . വഴി അഞ്ച് – രസമുള്ള ചിത്രങ്ങളും വീഡിയോകളും കാണുക
അതിനൊരുപാട് വഴികളുണ്ട് . സ്വൽപ്പം വേറിട്ട കഥകളാണ് ഈ സൈറ്റിൽ ഉള്ളത് >> http://www.viralnova.com/ . സാറ്റിസ്ഫാക്ഷൻ ഗ്യാരന്റീഡ് .

ഇതുപോലുള്ള വേറെയും സൈറ്റുകൾ ഉണ്ടോ ? ഉണ്ടല്ലോ …. പല കേമൻമ്മാരും ഇത്തരം സൈറ്റുകളുടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട് . ഇതാ രണ്ടെണ്ണം .

1 . http://www.lifehack.org/…/30-incredibly-useful-websites-you…
2 . http://economictimes.indiatimes.com/…/slideshow/55616745.cms

ഇതൊക്കെയെനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് വീമ്പളിക്കേണ്ട . അറിയുന്നത് മറ്റുള്ളവർക്ക് പകരുന്നതിലാണ് ഏറ്റവും സുഖമുള്ളത്‌ . പിന്നെ ഇതുകൊണ്ടൊന്നും റിലാക്‌സാകാൻ പറ്റുന്നില്ലെങ്കിൽ നല്ല തണുത്ത വെള്ളത്തിലൊന്ന് കുളിക്കുക .

എന്നാൽപ്പിന്നെ ഞാനങ്ങോട്ട് ………….

Edit:
Suggested by @Unnikrisnan Rajan
geoguesser (https://geoguessr.com/world/play). ഇതിൽ നമ്മളെ ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ലോകത്തിന്റെ ഏതെങ്കിലും കോണിൽ കൊണ്ട് ഇടും. പിന്നെ അവിടെ നിന്നും തിരിഞ്ഞു കളിച്ചു നമ്മൾ എവിടെ ആണ് എന്ന് കണ്ടു പിടിയ്ക്കണം. ഒറിജിനൽ സ്ഥലത്തിന് എത്ര അടുത്താണോ നമ്മുടെ ഗസ്, അത്രയ്ക്കും പോയിന്റ് കൂടും.

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ