ദൈവം സിനിമയിൽ അഭിനയിച്ചാൽ ?

ദൈവം സിനിമയിൽ അഭിനയിച്ചാൽ ? 1

അതാണ് ചോദ്യം . ദൈവം സിനിമയിൽ അഭിനയിച്ചാൽ ആണിന്റെ വേഷം ചെയ്യുമോ പെണ്ണിന്റെ വേഷം ചെയ്യുമോ ? ദൈവം ആണാണെന്നു വിശ്വസിക്കുന്നവരും , അല്ല പെണ്ണാണെന്ന് വിശ്വസിക്കുന്നവരും അതല്ല ഇത് രണ്ടും കൂടിയതാണെന്ന് കരുതുന്നവരും ഇത് മൂന്നുമല്ല വേറെ എന്തോ ആണെന്ന് വിചാരിക്കുന്നവരും നമ്മുടെ കൂടെയുണ്ട് . പക്ഷെ 1994 ൽ പുറത്തിറങ്ങിയ സ്റ്റാർ ഗേറ്റ് (Stargate) സിനിമയുടെ പിന്നണിപ്രവർത്തകർക്കു ഇതൊരു കുഴയ്ക്കുന്ന പ്രശ്നം തന്നെയായിരുന്നു . കാരണം സിനിമയിലെ പ്രധാന വില്ലൻ ഈജിപ്ഷ്യൻ സൂര്യദേവനും സൃഷ്ടികർത്താവുമായ സാക്ഷാൽ അമുൻ – റാ ആയിരുന്നു . മേൽപ്പറഞ്ഞ എല്ലാ ഭാവങ്ങളും ഒത്തുചേരുന്ന ഒരാളെ വേണമായിരുന്നു ” റാ ” ആയി കാസ്റ്റ് ചെയ്യുവാൻ . അങ്ങിനെയാണ് കാര്യമായ അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടുവാൻ ഇല്ലാതിരുന്ന Jaye Davidson എന്ന ബ്രിട്ടീഷ് രക്തമുള്ള അമേരിക്കൻ മോഡലിനെ അവർ തിരഞ്ഞെടുത്തത് . സൂക്ഷിച്ചു നോക്കിയാൽ ആണോ , പെണ്ണോ അതോ രണ്ടും കൂടിയതോ എന്ന് പെട്ടന്ന് പറയാൻ ബുദ്ധിമുട്ടുള്ള മുഖഭാവവും ആകാരവടിവും ഡേവിഡ്‌സൺ എന്ന മോഡലിനെ ഈജിപ്ഷ്യൻ പരമോന്നത ദേവനായ അമുൻ- റാ യുടെ പദവിയിലേക്ക് ചേർക്കാൻ അവർക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല . എന്തായാലും റായുടെ റോളിൽ ഡേവിഡ്‌സൺ തകർത്തു എന്ന് തന്നെ പറയാം . പഴയ ഈജിപ്ഷ്യൻ പുരാണങ്ങൾ വായിക്കുമ്പോൾ നമ്മുടെ മുന്നിലെത്തുന്ന റാ യുടെ മുഖത്തിന് ഇപ്പോൾ ഡേവിഡ്‌സണിന്റെ ഛായയാണ് ഉള്ളത് .

Advertisements

പക്ഷെ കരയ്ക്കുമല്ല വെള്ളത്തിലുമല്ല എന്ന രീതിയിലുള്ള Androgyny മുഖഭാവവും ആകാരവടിവും പാവം ഡേവിഡ്‌സണിന് വലിയ ഗുണമൊന്നും ചെയ്തില്ല എന്നതാണ് സത്യം . ഒരു ഗേ ആയിരുന്ന ഡേവിഡിനെ , ചിത്രമിറങ്ങിയ ശേഷം മറ്റുള്ള സ്വവർഗ്ഗ പ്രേമികൾ കൂടെ കൂട്ടിയില്ല എന്ന് അദ്ദേഹം പിന്നീടൊരു അഭിമുഖത്തിൽ പറയുകയുണ്ടായി . ഗേകൾക്ക് ഉറച്ച ശരീരമാണ് വേണ്ടത് എന്നായിരുന്നത്രെ കാരണം ! ആ കുറവ് നികത്തുവാൻ തലമൊട്ടയടിച്ച് ദേഹം മുഴുവനും ടാറ്റൂ വരെ കുത്തിനിറച്ചു . എന്തായാലും ചിത്രം ഡേവിഡ്സൺ എന്ന മോഡലിന് കാര്യമായ നെഗറ്റീവ് പ്രതിച്ഛായയാണ് ഉണ്ടാക്കിയത് . പതുക്കെ പതുക്കെ സിനിമാ ലോകത്തു നിന്നും പിൻവലിഞ്ഞ അദ്ദേഹം പിന്നീട് ഫോട്ടോ ഷൂട്ടുകളിൽ മാത്രം പ്രത്യക്ഷപ്പെട്ടു തുടങ്ങി . എന്നാൽ അവിടെയും കാര്യങ്ങൾ വേണ്ട രീതിയിൽ ശോഭിച്ചില്ല . അവസാനം മോഡലിംഗ് / അഭിനയ രംഗത്തുനിന്നും Jaye Davidson എന്നന്നേക്കുമായി പിൻവാങ്ങി . ഇപ്പോൾ നാൽപ്പത്തി ഒൻപത് വയസുള്ള ഡേവിഡ്‌സൺ എവിടെയാണ് ജീവിക്കുന്നത് എന്ന് പോലും ആർക്കും വലിയ തിട്ടമില്ല . ഫേസ്ബുക്കിൽ കക്ഷിയുടെ പേരിൽ അനേകം അക്കൗണ്ടുകൾ പോലും ആക്ടീവായി നിലവിൽ ഉണ്ട് . അതിനാൽ കുറച്ചുവർഷം മുൻപിലത്തെ ഒരു ചിത്രം നമ്മുക്ക് കാണാൻ പറ്റും .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ