നിലാവിലെ മഴവില്ല് !!! -Moonbow

നിലാവിലെ മഴവില്ല് !!! -Moonbow 1

മഴവില്ലുകൾ കണ്ണിന് കുളിർമ്മയാണ്‌ . ഫോട്ടോഗ്രാഫറുടെ ഇഷ്ട വിഷയമാണ്, കുട്ടികൾക്ക് അത്ഭുതവും ആണ് . അന്തരീക്ഷത്തിലെ വെള്ളതുള്ളികളിൽ സൂര്യ പ്രകാശത്തിന് പ്രകീർണനം സംഭവിക്കുമ്പോൾ ആണ് ദൃശ്യ പ്രകാശം ഏഴു ഘടക വർണ്ണങ്ങളായി പരിഞ്ഞു മഴവില്ലിന് രൂപം കൊടുക്കുന്നത് . വിമാനത്തിൽ നിന്നും താഴേക്കു നോക്കിയാൽ വൃത്താകൃതിയിൽ ഉള്ള മഴവില്ലായിരിക്കും നമ്മുക്ക് കാണാനാവുക . എന്നാൽ പകൽ സൂര്യ പ്രകാശം മൂലം മാത്രമല്ല മഴവില്ല് ഉണ്ടാകുന്നത് . രാത്രിയിലെ ചന്ദ്ര പ്രകാശത്തിലും ഇത് സംഭവിക്കും ! moonbow lunar rainbow, white rainbow, lunar bow, അല്ലെങ്കിൽ space rainbow എന്നൊക്കെയാണ് മഴവില്ലിന്റെ ഈ രാത്രി അവതാരത്തെ വിളിക്കുന്നത്‌ . ശക്തി കുറഞ്ഞ നിലാ വെളിച്ചത്തിൽ സംഭവിക്കുന്നതിനാൽ മഴവില്ല് പോലെ രാത്രി വില്ലിലെ നിറങ്ങൾ പലപ്പോഴും മനുഷ്യ നേത്രങ്ങൾക്ക് ദ്രിശ്യമാവില്ല . മിക്കവാറും ഒരു വളഞ്ഞ പുക പടലം പോലെയാവും ഇത് തോന്നിപ്പിക്കുക . പക്ഷെ കൂടിയ എക്സ്പൊഷർ സെറ്റിംഗ് ക്യാമെറകളിൽ ഇത് അതി സുന്ദരമായി പതിയും . മഴയില്ലാതപ്പോൾ സൂര്യൻ ഉദിക്കുമ്പൊഴും അസ്തമിക്കൊമ്പൊഴും കാണുന്ന മഴവില്ലിനെ രാത്രി വില്ലായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട് . അത് പക്ഷെ fogbow എന്നയിനം മഴവില്ലാണ് . തികച്ചും ചന്ദ്ര നിലാവിൽ പൂർണ്ണ രാത്രിയിലാണ് moonbow പിറവിയെടുക്കുന്നത് . ലോക പ്രശസ്തമായ പല വെള്ളച്ചട്ടങ്ങളിലും രാതികാലങ്ങളിൽ തട്ടി ചിതറുന്ന വെള്ളതുള്ളികൾക്കിടയിൽ moonbow ദ്രിശ്യമാകാറുണ്ട് . ആഫ്രിക്കയിലെ വിക്ടോറിയ ജലപാതമാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. 

Advertisements

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ