പുറപ്പാട് – 2018

Julius Manuel - 10/22/2018

അനുവാദം കൂടാതെ ലേഖനങ്ങൾ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കുന്നത് കോപ്പിറൈറ്റ് ലംഘനമാണ്.

ലോകത്തേറ്റവും കൂടുതൽ കൊലപാതകനിരക്കും അതിനോട് കിടപിടിക്കുന്ന ലൈംഗികാതിക്രമങ്ങളും ഉള്ള ഹോണ്ടൂറാസ് എന്ന രാജ്യത്തിൽ നിന്നും പുറപ്പെട്ട് , ഏലയ്ക്കാ വിളയുന്ന ഗ്വോട്ടിമാലയും പിന്നിട്ട് , ഡ്രഗ് കാർട്ടലുകൾ വാണരുളുന്ന മെക്സിക്കൻ അതിർത്തിയും താണ്ടി ഇഴഞ്ഞുനീങ്ങുന്ന , അയ്യായിരത്തോളം പേരടങ്ങുന്ന ഒരു മനുഷ്യക്കൂട്ടം ! ലക്ഷ്യം അമേരിക്ക ! നാൽപ്പത്തിയഞ്ച് ദിവസത്തെ സന്ദർശകവിസയും കൊടുത്ത് മെക്സിക്കൻ അധികൃതർ ഇവരിൽ ആയിരത്തോളം പേരെ അവരുടെ രാജ്യത്തിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട് . താമസിയാതെ ഭൂരിഭാഗം പേരും ബോട്ടിലും, നടന്നും, കാട്കയറിയും മെക്സിക്കോയിൽ പ്രവേശിക്കും . പിന്നെ നേരെ അമേരിക്കൻ അതിർത്തി . ഈച്ച കടക്കാതെ സകല പഴുതും അടച്ചിടുമെന്ന് ട്രംപ് പറയുന്നു . ഏതാനും ദിവസങ്ങൾക്ക് മുൻപ് ജനിച്ച കുട്ടി മുതൽ അറുപത്തിയഞ്ച് വയസ് വരെയുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ട് . ഈ യാത്ര ഒരുപക്ഷെ ഒരു മെക്സിക്കൻ അഭയാർഥിക്യാമ്പിൽ അവസാനിച്ചേക്കാം . പക്ഷെ ഒന്നുണ്ട് , ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് . ഈ യാത്ര ഒരു ദുരന്തത്തിൽ കലാശിക്കാതിരിക്കട്ടെ .

News : https://www.reuters.com/…/thousands-in-u-s-bound-migrant-ca…

കൂട്ടത്തിൽ അറിയാൻ : പണ്ട് ഹോണ്ടൂറാസ് രണ്ടുണ്ടായിരുന്നു . സ്പാനിഷ് ഹോണ്ടൂറാസും ബ്രിട്ടീഷ് ഹോണ്ടൂറാസും . അതിൽ സ്പാനിഷ് ഹോണ്ടൂറാസാണ് മേൽപ്പറഞ്ഞ ഇപ്പോഴത്തെ വെറും ഹോണ്ടൂറാസ് . ബ്രിട്ടീഷ് ഹോണ്ടൂറാസ് ഇപ്പോൾ ബെലിസ് എന്ന രാജ്യമായി . ഈ ബെലീസ് ആണ് ലാറ്റിൻ അമേരിക്കയിലെ പണ്ട് ഹോണ്ടൂറാസ് രണ്ടുണ്ടായിരുന്നു . സ്പാനിഷ് ഹോണ്ടൂറാസും ബ്രിട്ടീഷ് ഹോണ്ടൂറാസും . അതിൽ സ്പാനിഷ് ഹോണ്ടൂറാസാണ് മേൽപ്പറഞ്ഞ ഇപ്പോഴത്തെ വെറും ഹോണ്ടൂറാസ് . ബ്രിട്ടീഷ് ഹോണ്ടൂറാസ് ഇപ്പോൾ ബെലിസ് എന്ന രാജ്യമായി . ഈ ബെലീസ് ആണ് ലാറ്റിൻ അമേരിക്കയിലെ രണ്ട് ഇഗ്ളീഷ് രാജ്യങ്ങളിൽ ഒന്ന്.

ചർച്ച ചെയ്യാം ...


This site uses Akismet to reduce spam. Learn how your comment data is processed.


Copyright 2020 Julius Manuel Kuthukallen ©
All Rights Reserved