അൻപത് സെന്റിന്റെ വിശാലത !

അൻപത് സെന്റിന്റെ വിശാലത ! 1

ആകെ അൻപത് സെന്റ് സ്ഥലം . നല്ല സീസണാകുമ്പോൾ ഒരു സെന്റിൽ അഞ്ച് പേര് വെച്ച് ഇരുന്നൂറ്റമ്പതോളം ആളുകൾ ശ്വാസംമുട്ടി കഴിയുന്ന ഈ തുരുത്തിൽ രണ്ടുമൂന്ന് ചെറിയ ബാറുകളും അത്രയും വേശ്യാലങ്ങളും ഒരു ഫാർമസിയും, ഒരു ബാർബർ ഷോപ്പും ഉണ്ട് . ഈ ചെറു ദ്വീപ് സ്ഥിതിചെയ്യുന്നത് ആഫ്രിക്കയുടെ ഹൃദയമായ വിക്ടോറിയാ തടാകത്തിന് നടുവിലും ! എല്ലാം നല്ല അസ്സല് മുക്കുവരാണ് . പക്ഷെ ഒരു പ്രശ്നമുണ്ട് . പകുതി കെനിയക്കാരും ബാക്കി പകുതി ഉഗാണ്ടക്കാരുമാണ് . അതിനാൽ രണ്ട് രാജ്യങ്ങളും ഈ അൻപത് സെന്റ് പാറക്കെട്ടിനായി അവകാശം ഉന്നയിക്കുന്നു . വേറൊന്നുമല്ല കാരണം , ചുറ്റും മീനുകളുടെ ചാകരയാണ് (Nile perch). കെനിയാക്കാർ ഉഗാണ്ടക്കാരുടെ ബോട്ട് മറിക്കുകയും മീനുകൾ പിടിച്ചെടുക്കുകയും ചെയ്യും , അതുപോലെ തന്നെ അവരും . ഓർക്കണം …. വെറും അൻപത് സെന്റ് ! അല്ല, ദ്വീപിന്റെ പേര് പറഞ്ഞില്ലല്ലോ … മിഗിൻഗോ (Migingo) , കൊള്ളാം ല്ലേ ?. മുറിക്ക് തീരെ വലിപ്പമില്ലല്ലോ എന്നോർത്ത് പരിതപിച്ചിരിക്കുമ്പോഴാണ് ദ്വീപിന്റെ ഫോട്ടോ ശ്രദ്ധയിൽപെട്ടത് . ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നു.

Advertisements

കുറിപ്പ് : ലോകത്തേറ്റവും കൂടുതൽ ജനസാന്ദ്രയുള്ള ദ്വീപ് കരീബിയൻ കടലിലെ Ilet a Brouee ആണ് . അവിടെ അഞ്ഞൂറോളം സ്ഥിരതാമസക്കാരുണ്ട് . വലിപ്പം, ഒരേക്കർ!

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ