ആഗ – വംശനാശം സംഭവിക്കാറായ കാക്ക !

ആഗ - വംശനാശം സംഭവിക്കാറായ കാക്ക ! 1

കാക്കയ്ക്കും വംശനാശമോ ? അതെ , അങ്ങിനെയും സംഭവിക്കാം . ദക്ഷിണാപസഫിക്കിലെ  രണ്ടേ രണ്ടു ദ്വീപുകളിൽ മാത്രം കാണപ്പെട്ടിരുന്ന മരിയാനാ ക്രോ അഥവാ ആഗ എന്ന കാക്ക വംശത്തിനാണ് നിനച്ചിരിക്കാതെ ഈ ഗതികേടുണ്ടായത് . രണ്ടുമില്യൺ വർഷങ്ങൾക്ക് മുൻപ് ദക്ഷിണ പസഫിക്കിലെ ഗുആം , റോട്ടാ ദ്വീപുകളിൽ ആയിരക്കണക്കിന് ആഗകൾ ചിറകടിച്ചു നടന്നിരുന്നു . എന്നാൽ ഏകദേശം അറുപത് വർഷങ്ങൾക്ക് മുൻപ്  ആസ്‌ത്രേലിയൻ വൻകരയിൽ നിന്നും എങ്ങിനെയോ ഈ ദ്വീപുകളിൽ എത്തിപ്പെട്ട ചാര മരനാഗം (brown tree snake) , മുട്ടകൾക്കായി ഇവറ്റകളുടെ കൂടുകൾ തപ്പിയിറങ്ങിയതോടു കൂടി ആഗാ പക്ഷികളുടെ നാശവും ആരംഭിച്ചു . ഇവറ്റകളുടെ എണ്ണം ചുരുങ്ങി ചുരുങ്ങി അവസാനം ഇരുന്നൂറിൽ താഴെയെത്തിപ്പോൾ ഗവേഷകർ ഉണർന്നു . രണ്ടായിരത്തി പതിനാറ് മുതൽ അവർ ആഗകളുടെ മുട്ടകൾ ശേഖരിക്കാൻ തുടങ്ങി . അവയൊക്കെ കൃത്രിമമായി വിരിയിച്ചുണ്ടായ കുഞ്ഞുങ്ങളെ അവർ പരീക്ഷണശാലകളിൽ വളർത്തിയെടുത്തു . അങ്ങിനെ ഇക്കഴിഞ്ഞ മാസം (2018 Sept. 28) അവർ ഇങ്ങനെയുണ്ടായ കാക്കകളിൽ ആദ്യ കൂട്ടത്തെ (അഞ്ചെണ്ണം) റോട്ടാ ദ്വീപിൽ തുറന്നുവിട്ടു .  അടുത്ത അഞ്ചെണ്ണത്തെ ഈ വർഷം അവസാനം തുറന്ന് വിടാനാണ് പദ്ധതി . പാമ്പുകളിൽ നിന്നും മുട്ടകളെ സംരക്ഷിക്കുന്നതോടെ ഈ അപൂർവ്വയിനം കാക്കകളുടെ വംശനാശം തടയാം എന്നാണ് ഗവേഷകർ കരുതുന്നത് .

Advertisements
ആഗ - വംശനാശം സംഭവിക്കാറായ കാക്ക ! 2
Aga nestlings are reared in captivity by San Diego Zoo Global. Credit: San Diego Zoo Global

കുറിപ്പ് : ജപ്പാൻ , പേൾ ഹാർബർ പിടിച്ചെടുത്ത ശേഷം മണിക്കൂറുകൾക്കുള്ളിൽ പിടിച്ചെടുത്ത പസഫിക് ദ്വീപാണ് ഗുവാം . പിന്നീട് രണ്ട് വർഷങ്ങൾക്കുള്ളിൽ അമേരിക്ക ഇവിടം പിടിച്ചെടുത്തു . ഇപ്പോൾ അമേരിക്കൻ അധീനപ്രദേശമാകയാൽ ഇവിടെ ജനിക്കുന്നവർ ഔദ്യോഗികമായി അമേരിക്കൻ പൗരന്മാർ ആണ് . ഇന്റർ നാഷണൽ ഡേറ്റ് ലൈനിനോട് അടുത്ത് കിടക്കുന്നതിനാൽ അമേരിക്കയുടെ ദിവസം തുടങ്ങുന്നത് ഗുവാമിൽ ആണെന്ന് തമാശയ്ക്ക് പറയാറുണ്ട് .

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ