ഭൂമിയുടെ തെക്കേ അറ്റത്തേയും വടക്കേ അറ്റത്തേയും ആരാധനാലയങ്ങൾ

ഭൂമിയുടെ തെക്കേ അറ്റത്തേയും വടക്കേ അറ്റത്തേയും ആരാധനാലയങ്ങൾ 1

ചിത്രത്തിൽ കാണുന്നത് ഒരു പള്ളിയുടെ ഉൾഭാഗമാണെന്ന് പെട്ടന്ന് പിടികിട്ടും . അലാസ്‌ക്കയിലോ , നോർവയിലോ ഉള്ള ഒരു പള്ളിയാകാം എന്ന് മഞ്ഞുഭിത്തികൾ നിങ്ങൾക്ക് സൂചന നൽകിയേക്കാം . പക്ഷെ ഈ പള്ളിയിരിക്കുന്നത്‌ അങ്ങ് തെക്കാണ് . എന്ന് വെച്ചാൽ തെക്കിന്റെ അങ്ങേയറ്റമായ അന്റാർട്ടിക്കയിലാണ് ഇത് സ്ഥിതിചെയ്യുന്നത് .  അർജന്റീനിയൻ പര്യവേഷകർക്കായി അവരുടെ ഗവേഷണക്യാമ്പായ ബെൽഗ്രാനോ ബേസിൽ ( Belgrano II Base) മഞ്ഞുകട്ടകളിൽ കൊത്തിയുണ്ടാക്കിയതാണ് ഈ കത്തോലിക്കാ ദേവാലയം . Chapel of Our Lady of the Snows എന്നാണ് പേര് . (ഇതേ പേരിൽ കേരളത്തിലും പള്ളികൾ ഉണ്ട് ).  ഭൂമിയുടെ ഏറ്റവും തെക്കുള്ള ആരാധനാലയമാണിത്  (77° 52′ 0″ S, 34° 37′ 0″ W) .  ഇതിനും തെക്ക് മറ്റൊരു ദേവാലയമില്ലാത്തതിനാൽ അത്യാവശ്യഘട്ടത്തിൽ മറ്റ് മതസ്ഥർക്കും ഈ കത്തോലിക്കാ പള്ളി ഉപയോഗിക്കാവുന്നതാണ് . ഇത് കൂടാതെ ദക്ഷിണ ധ്രുവത്തിൽ വേറെ ഏഴ് ദേവാലയങ്ങൾ കൂടെയുണ്ട് . ഏഴും വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടേതാണ് . ഇവയെല്ലാം തന്നെ പര്യവേഷകർ അവരുടെ ഉപയോഗത്തിനായി നിർമ്മിച്ചവയാണ് . എന്നാൽ വൻകരയുടെ അടുത്ത് ഇതിനോട് ചേർന്നുള്ള സൗത്ത് ജോർജിയ ഉൾപ്പടെയുള്ള ദ്വീപുകളിൽ  വേറെയും രണ്ട് പള്ളികൾ കൂടെയുണ്ട് . അന്റാർട്ടിക്കയിൽ നടന്ന ആദ്യ മതപരമായ ചടങ്ങ് 1947 ൽ നടന്ന ഒരു കത്തോലിക്കാ പ്രാർത്ഥന ആയിരുന്നു . പാകിസ്ഥാന്റെ ജിന്നാ അന്റാർട്ടിക് സ്റ്റേഷനിൽ 1991 ൽ ഇസ്‌ലാം മത വിശ്വാസികൾ എത്തിയെങ്കിലും ഇതുവരെ പള്ളികളൊന്നും തുറന്നിട്ടില്ല . വേനൽക്കാലമൊഴികെ ബാക്കി സമയങ്ങളിൽ അമേരിക്കൻ ഗവേഷകരാണ് ഈ ക്യാംപ് ഉപയോഗിക്കുന്നത് . 1981 ൽ ഇവിടെ കാലുകുത്തിയ നമ്മൾ ആകെ മൂന്നു ബേസ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട് (ഭാരതി , മൈത്രി , ദക്ഷിണ ഗംഗോത്രി ) . മൂന്നിലും കൂടെ ആകെ നൂറോളം പേർ ഇവിടെ സ്ഥിരമായി  ഗവേഷണം നടത്തുന്നു . വികസിത രാജ്യങ്ങളോട് കിടനിൽക്കുന്ന ആധുനിക രീതിയിലുള്ള വമ്പൻ സ്റ്റേഷനുകളാണ് നമ്മുടേത് . വേനൽക്കാലത്ത് സകല രാജ്യങ്ങളിലെയും ക്യാമ്പുകളുടെ കണക്കെടുത്താൽ ആകെ അയ്യായിരത്തിൽ കൂടുതൽ ആളുകൾ ഈ വൻകരയിൽ ഉണ്ടാവില്ല .

Advertisements

ഇനി പള്ളികളിലേക്ക് തിരികെ വരാം . വൻകരയിലുള്ള എട്ട്  പള്ളികളിൽ സ്ഥിരമായി പ്രാർത്ഥനയുള്ളത് റഷ്യൻ ഓർത്തോഡോക്സ് പള്ളിയായ ട്രിനിറ്റി ചർച്ചിലാണ് . സ്ഥിരമായി രണ്ട് പുരോഹിതർ ഇവിടെ സേവനം അനുഷ്ടിക്കുന്നുണ്ട് .പള്ളികളിലെ പ്രാർത്ഥനകൾ കഴിഞ്ഞാൽ ഇവർ ഗവേഷകരെ സഹായിക്കാൻ കൂടും .  വൻകരയിലെ ആദ്യ വിവാഹവും ഈ  പള്ളിയിൽ വെച്ച് 2007  ജനുവരി ഇരുപത്തിയൊൻപത്തിന് നടന്നു . ചിലിയൻ റഷ്യൻ ദമ്പദികളായിരുന്നു അവർ . ആദ്യ മാമോദീസയും ഇവിടെ വെച്ച് തന്നെയാണ് നടന്നത് .

ഇനി നേരെ വടക്കേ അറ്റത്തേക്ക് പോകാം . ചിതറിക്കിടക്കുന്ന പല ദ്വീപുകളിലും പള്ളികൾ  നിലവിലുണ്ടെങ്കിലും ഏറ്റവും വടക്കുള്ളത് ഒരു റഷ്യൻ ഓർത്തഡോക്സ് ക്രിസ്ത്യൻ  ചർച്ചാണ് . പേര് സെയിന്റ് നിക്കോളാസ് .   തികച്ചും ഒറ്റപ്പെട്ട് കിടക്കുന്ന , റഷ്യൻ മിലിട്ടറി എയർഫീൽഡ് ആയ Nagurskoye ൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത് .

Image via adventure-network,  via histarmar.com.ar

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ