പ്രായമുള്ളവർക്കായി വാട്സ്ആപ്പ് ഒരുക്കാം !

പ്രായമുള്ളവർക്കായി വാട്സ്ആപ്പ് ഒരുക്കാം ! 1

വലിയ ട്രിക്കോ മറ്റ് സൂത്രപ്പണികളോ അല്ല . വീട്ടിൽ പ്രായമുള്ളവർക്കായി പരീക്ഷിച്ചു വിജയിച്ച ഒരു വഴി , അത്രയേ ഉള്ളൂ . മിക്ക വീടുകളിലെയും അച്ഛനമ്മമാർ ഇപ്പോൾ സ്മാർട്ട് ഫോണും വാട്സ്ആപ്പും ഉപയോഗിക്കുന്നുണ്ട് . ഫോൺ ചെയ്യും , മെസേജ് മുന്നിൽ വന്നാൽ കാണും . ആരെങ്കിലും പിടിച്ചു ചേർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ചിത്രങ്ങളും വീഡിയോയും കാണും . ഇതിൽക്കൂടുതലൊന്നും ഫോണിൽ ചെയ്യാൻ അറിയില്ലാത്ത നമ്മുടെ മാതാപിതാക്കൾക്കായി ചെറിയൊരു കാര്യം ചെയ്തു കൊടുക്കാം .

Advertisements

സത്യത്തിൽ ഈ ഫോണുകൊണ്ട് പ്രായമുള്ളവർക്ക് മറ്റെന്ത് പ്രയോജനങ്ങൾ ഉണ്ട് ? കടയിൽ പോകുമ്പോൾ മേടിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് സൂക്ഷിച്ച് വെയ്ക്കാം . ബില്ലുകൾ , മറ്റ് ഡോക്യൂമെന്റുകൾ എന്നിവ സ്റ്റോർ ചെയ്യാം . പാട്ടുകൾ, ചിത്രങ്ങൾ മറ്റു കുറിപ്പുകൾ ഇവയൊക്കെ സേവ് ചെയ്യാം . അങ്ങിനെ ഒട്ടനവധി കാര്യങ്ങൾ ചെയ്യാം . പക്ഷെ ഇവിടെയാണ് അവർക്ക് ഒരു സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാവുന്നത് . കാരണം ഇവയോരോന്നും ചെയ്യുന്നത് ഓരോ ആപ്പുകളാണ് . ഇവയുടെ പേരുകൾ, അവ ഉപയോഗിക്കുന്ന വിധം , ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റുന്നത് …. ഈ പറഞ്ഞ കാര്യങ്ങളൊക്കെ അവർക്ക് തലവേദനയാണ് . എന്നാൽ വാട്സ് ആപ്പ് നല്ല രീതിയിൽ ഉപയോഗിക്കാൻ ഇവർക്കാവും . അങ്ങിനെയെങ്കിൽ ഇക്കാര്യങ്ങളൊക്കെ വാട്സ് ആപ്പിൽ ഉണ്ടെങ്കിലോ ? അങ്ങിനെയെങ്കിൽ തീർച്ചയായും അവരത് ഉപയോഗിക്കും ഉറപ്പ് .

അപ്പോൾ ഇതൊക്കെ എങ്ങിനെ വാട്സ് ആപ്പിൽ ചെയ്യാം എന്നതാണ് അടുത്ത പടി . നമ്മുക്ക് നിസാര പണിയാണ് . അച്ഛന്റെ മൊബൈലിലെ വാട്സ് ആപ്പിൽ ഒരു ഗ്രൂപ്പ് അങ്ങട്ട് ഉണ്ടാക്കുക . അംഗമായി ഒരൊറ്റ ആളെയെ ചേർക്കാവൂ . അത് നിങ്ങൾ തന്നെയായാൽ നല്ലത് . ഗ്രൂപ്പിന് Store എന്നോ “പീടിക ” എന്നോ പേരുകൊടുക്കുക . എന്നിട്ട് ആകെയുള്ള ഒരേയൊരു മെമ്പറായ നിങ്ങളെ (അല്ലെങ്കിൽ ചേർത്തയാളെ ) ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്യുക . ഇപ്പോൾ ഗ്രൂപ്പിൽ ഒരേയൊരാൾ മാത്രം ! നിങ്ങളുടെ അച്ഛൻ അല്ലെങ്കിൽ ‘അമ്മ മാത്രം ! ഈ ഗ്രൂപ്പ് എപ്പോഴും മുകളിൽ തന്നെ കാണുവാൻ പിൻ ചെയ്യുക . പണി കഴിഞ്ഞു !

പ്രായമുള്ളവർക്കായി വാട്സ്ആപ്പ് ഒരുക്കാം ! 2

മൊബൈലിന്റെ ഉടമ മാത്രം അഗമായ ഈ ഗ്രൂപ്പിൽ എന്തൊക്കെ ചെയ്യാം ?

  1. കടയിൽ മേടിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതിയിടാം . പോസ്റ്റിന് ഡേറ്റ് ഉള്ളതിനാൽ പിന്നീട് ഒരു സാധനം എന്നാണ് വാങ്ങിയത് എന്ന് നോക്കുവാനും എളുപ്പമാണ് .
  2. ഗ്രൂപ്പിലെ ക്യാമെറ ഓൺ ചെയ്ത് മേടിച്ച സാധനങ്ങളുടെ ബില്ല് ഫോട്ടോ എടുത്ത് സൂക്ഷിക്കാം .
  3. കറന്റ് ബിൽ , വെള്ളക്കരം അങ്ങിനെ എന്തും ഇവിടെ ഫോട്ടോ എടുത്തോ , മറ്റ് ആപ്പുകളിൽ നിന്നോ ഗ്രൂപ്പുകളിൽ നിന്നോ ഫോർവേർഡ് ചെയ്തോ സൂക്ഷിക്കാം .

ഇനി ഇതുപോലെ ഗ്രൂപ്പുകളിൽ ആരെങ്കിലുമൊക്കെ അയച്ചുതരുന്ന പാട്ടുകൾ സ്റ്റോർ ചെയ്യാൻ Music എന്നൊരു ഗ്രൂപ്പോ , മറ്റു ഡോക്യൂമെൻറ്സ് സൂക്ഷിക്കാൻ Documents എന്നൊരു ഗ്രൂപ്പോ സൗകര്യാർത്ഥം ഉണ്ടാക്കാം . എല്ലാത്തിലും ഉണ്ടാക്കുമ്പോൾ ഒരാളെ ചേർത്ത ശേഷം ഉണ്ടാക്കിക്കഴിയുമ്പോൾ റിമൂവ് ചെയ്യുക . ഇതോടെ സകല കാര്യങ്ങളും വാട്സാപ്പ് വഴിയാകും !

ഇനി നമ്മുക്ക് പ്രയോജനം ചെയ്യുന്ന ഒരു കാര്യമാണ് . ഇതുപോലെ നാം മാത്രം അംഗമായ ഒരു ഗ്രൂപ്പ് “Share” എന്ന പേരിൽ ഉണ്ടാക്കുക . കംപ്യൂട്ടറിൽ നാം കോപ്പി ചെയ്ത ഒരു ടെക്സ്റ്റ് മൊബൈലിൽ എത്തിക്കാൻ നാം പല വഴികൾ ഉപയോഗിക്കാറുണ്ട് . പക്ഷെ ഇതും എളുപ്പമുള്ള ഒരു വഴിയാണ് . നേരെ web.whatsapp.com   തുറക്കുക . Share ഗ്രൂപ്പിലേക്ക് പേസ്റ്റ് ചെയ്യുക . ടെക്സ്റ്റ് നിങ്ങളുടെ മൊബൈലിൽ എത്തിക്കഴിഞ്ഞു ! മൊബൈലിൽ നിന്ന് തിരിച്ചും ഇതാകാം . അതുപോലെ മറ്റ് ഡോക്യൂമെന്റുകളും നമ്മുക്ക് ഇതുപോലെ എളുപ്പം അങ്ങോട്ടും ഇങ്ങോട്ടും വാട്സാപ്പ് മുഖേന ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കും !

Advertisements
[sociallocker id=”2670″].

[/sociallocker]

ഇതുപോലെ പലവിധ ആവശ്യങ്ങൾക്കായി ഒറ്റയാൾ ഗ്രൂപ്പുകൾ ഉണ്ടാക്കി പിൻ ചെയ്‌താൽ വാട്സാപ്പ് നമ്മുക്കൊരു സർവകലാശാലയാക്കി മാറ്റാം . പ്രായമുള്ളവരും ജീവിതം ആസ്വദിക്കട്ടെ !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ