ഫ്ലിപ്ഫ്ലോപ്പി – പ്ലാസ്റ്റിക്കിനെതിരേ !

ഫ്ലിപ്ഫ്ലോപ്പി - പ്ലാസ്റ്റിക്കിനെതിരേ ! 1

കടലിൽ വലിച്ചെറിയപ്പെട്ട പത്തുടൺ പ്ലാസ്റ്റിക് ബോട്ടിലുകളിൽനിന്നും , ഏതാണ്ട് മുപ്പതിനായിരത്തോളം വള്ളിച്ചെരുപ്പുകളിൽ നിന്നും നിർമ്മിച്ചെടുത്തതാണ് ഈ കാണുന്ന , മുപ്പതടി നീളമുള്ള ഫ്ലിപ്ഫ്ലോപ്പി എന്ന ബോട്ട് ! (Photo Credit: The Flipflopi Expedition). കടലിലെ മലിനപ്പെടുത്തുന്ന പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ആഹ്വാനവുമായി ഈ മാസം ഇരുപത്തിനാലിന് കെനിയൻ ദ്വീപായ ലാമുവിൽ നിന്നും പുറപ്പെടുന്ന ഫ്ലിപ്ഫ്ലോപ്പി , 310 മൈലുകൾ താണ്ടി, ഒട്ടനവധി ആഫ്രിക്കൻ തുറമുഖങ്ങൾ സന്ദർശിച്ച് , അര മാസം കൊണ്ട് സാൻസിബാറിൽ എത്തുന്നതോടെ യാത്രയുടെ ആദ്യപാദം അവസാനിക്കും . കെനിയക്കാരൻ അലി സ്കന്ധയാണ് നിർമ്മാതാവ് .

Advertisements

കണക്കനുസരിച്ച് എട്ട് മില്ല്യൺ ടൺ പ്ലാസ്റ്റിക്കാണ് പ്രതിവർഷം സമുദ്രത്തിൽ വന്നടിയുന്നത് !

പ്ലാസ്റ്റിക് നിരോധനത്തിൽ ലോകത്തിലേറ്റവും മുൻപന്തിയിലാണ് കെനിയ . അനധികൃത പ്ലാസ്റ്റിക് നിർമ്മാതാക്കൾക്ക് 40,000 ഡോളർ പിഴയോ ഇല്ലങ്കിൽ നാല് വർഷം വരെ തടവോ ഇവിടെ ലഭിക്കാം !

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ