ഗ്രേറ്റ് വൈറ്റ് ഷാർക്‌ !

Julius Manuel - 01/19/2019

അനുവാദം കൂടാതെ ലേഖനങ്ങൾ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കുന്നത് കോപ്പിറൈറ്റ് ലംഘനമാണ്.

ഇന്ന് ഭൂമിയിലെ ഏറ്റവും വലിയ മീനുകളിലൊന്നാണ് ചിത്രത്തിൽ കാണുന്ന ഡീപ് ബ്ലൂ (Deep Blue)  എന്ന വെള്ള സ്രാവ് . ഈയടുത്ത ദിവസങ്ങളിൽ ഹവായി ദ്വീപുകൾക്കടുത്ത് പ്രത്യക്ഷപ്പെട്ട ഇവനോടൊത്ത് ചിത്രം പകർത്തിയത് ഡൈവറും ഫോട്ടോഗ്രാഫറും ആയ കിംബെർലി ജെഫ്രീസ് (Kimberly Jeffries) ആണ് . ഏകദേശം അൻപതിനോടടുത്ത് പ്രായമുണ്ട് ഡീപ്ബ്ലൂവിന് ( ഇവയുടെ സാധാരണ ജീവിതദൈർഘ്യം 70 ആണ് ). പൊതുവെ ഉപദ്രവകാരിയല്ലെങ്കിലും പലവിധ കാരണങ്ങളാൽ ഭൂമിയിൽ മനുഷ്യനെ ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ള സ്രാവ് വർഗ്ഗമാണിത് .

സ്റ്റീഫൻ സ്പീൽബെർഗിന്റെ Jaws എന്ന ഫിലിം സീരീസിലെ വില്ലൻ കഥാപാത്രവും ഇതേ സ്രാവ് വർഗ്ഗമാണ് . മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിൽ വരെ ഇവറ്റകൾ നീന്തും

ചിത്രത്തിൽ കാണുന്ന ഡീപ് ബ്ലൂവിന് ഏകദേശം ഇരുപത്തടിയോളം നീളമുണ്ട്‌ . ഇതിന് മുൻപ് 2018 ജൂലായിൽ മെക്സിക്കൻ ദ്വീപായ ഗോഡാലോപേക്കടുത്ത് ഈ ഭീമൻ പ്രത്യക്ഷപ്പെട്ടിരുന്നു .

സ്വന്തമായി ട്വിറ്റർ അക്കൗണ്ട് ഉള്ള ഏക സ്രാവാണ് ഡീപ് ബ്ലൂ !

Image Credit: Reuters

Copyright 2020 Julius Manuel Kuthukallen ©
All Rights Reserved