പരിഭാഷകൻ നിങ്ങളുടെ പോക്കറ്റിൽ !

പരിഭാഷകൻ നിങ്ങളുടെ പോക്കറ്റിൽ ! 1

രാജ്യത്തിനകത്തും പുറത്തും ജോലിയെടുക്കുന്നവർ , സഞ്ചാരികൾ , ബിസിനസുകാർ തുടങ്ങിയവരൊക്കെ എപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അപരിചിതമായ ഭാഷ ! ഇഗ്ളീഷും ഹിന്ദിയും അറിയാത്തവരാണ് ഭൂരിഭാഗവും ജനതയും . ആംഗ്യഭാഷ ഒരു പരിധിവരെ സഹായിച്ചേക്കാമെങ്കിലും ഒരു കോസ്മോപോളിറ്റൻ കൾച്ചറിൽ ജോലിയെടുക്കുന്നവർക്ക് പ്രത്യേകിച്ച് ആരോഗ്യമേഖലയിലും നിർമ്മാണ രംഗത്തും ജോലിയെടുക്കുന്നവർക്കും , പല സന്ദർഭങ്ങളിലും ഒരു ശരിയായ പരിഭാഷകൻ കൂടെയുണ്ടായേ തീരൂ എന്ന് തോന്നാറുണ്ട് . ഇവരിൽ പലർക്കും സുരക്ഷാകാരണങ്ങളാൽ മൊബൈൽ ഉപയോഗിക്കാനും പറ്റില്ല . അങ്ങനെയുള്ളവർക്ക് വളരെ സഹായം ചെയ്യുന്ന ഒന്നാണ് പോക്കറ്റ് പരിഭാഷാ ഉപകരണങ്ങൾ .

Advertisements

ഇത്തരം ഒരുപാട് ഡിവൈസുകൾ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണെങ്കിലും പലതിനും കൃത്യതയും , സെൻസിറ്റിവിറ്റിയും , സപ്പോർട്ട് ചെയ്യുന്ന ഭാഷകളുടെ എണ്ണവും വളരെ കുറവായിരിക്കും . എന്നാൽ Pocketalk™  എന്ന ഈ ഉപകരണം അക്കാര്യത്തിൽ കുറച്ചു ഭേദമാണ് . നിലവിൽ 74 ഭാഷകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ! ഇതിൽ നമ്മുടെ മലയാളവും , മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളും , ബംഗാളിയും ഉൾപ്പെടും . ചൈനീസ് ഭാഷ പൂർണ്ണമായും പിന്തുണയ്ക്കുന്നതിനാൽ ബിസിനസ് ആവശ്യങ്ങൾക്കായി ചൈനയ്ക്ക് പോകുന്നവർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും എന്നുറപ്പാണ് . ഓണലൈൻ ട്രാൻസ്ലേഷന് വൈ ഫൈയോ ഡേറ്റായോ ഉപയോഗപ്പെടുത്താം . സ്ഥിരമായി ഉപയോഗിക്കേണ്ട ഭാഷ ഓഫ്‌ലൈനായായും സൂക്ഷിക്കാം . വില $249. ആമസോണിൽ പക്ഷെ വളരെക്കൂടുതലാണ് . Site | https://www.pocketalk.net/

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ