പന്തിക്കാളി – റോസ് മൈന – റോസി പാസ്റ്റർ

പന്തിക്കാളി - റോസ് മൈന - റോസി പാസ്റ്റർ 1

റോസി പാസ്റ്റർ എന്ന കിളിയുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടിയെന്നും അത് പരിസ്ഥിതി മാറ്റത്തിന്റെ അടയാളമാണെന്നും നാം കേട്ടു . നാം പന്തിക്കാളി എന്ന് വിളിക്കുന്ന റോസ് മൈനയാണ് ഈ പക്ഷി . കേട്ടതുപോലെ ഇത് മരുഭൂമിയിൽ കാണപ്പെടുന്ന പക്ഷികളല്ല . പുൽമേടുകളും വിശാലമായ കൃഷിസ്ഥലങ്ങളുമാണ് ഇവയുടെ കേന്ദ്രം . വലിയ കൂട്ടങ്ങൾ സൃഷ്ടിക്കുന്ന ഈ കിളികൾക്ക് ഒരു പ്രത്യേകതയുണ്ട് . ഭക്ഷണലഭ്യതയും കാലാവസ്ഥയും അനുസരിച്ച് പക്ഷികൾ പുതിയ മേച്ചിപ്പുറങ്ങൾ തേടി ദേശാന്തരയാത്രകൾ നടത്താറുണ്ട് . നല്ലൊരു സ്ഥലം കിട്ടിയാൽ പിന്നെ അവിടെ ചിലവഴിക്കും . സാധാരണ ഭൂമിയുടെ വടക്ക് നിന്നും തെക്കോട്ടായിരിക്കും പക്ഷികൾ ഇങ്ങനെ കുടിയേറ്റം നടത്തുക ( ഭൂപടത്തിൽ മുകളിൽ നിന്നും താഴേയ്ക്ക് ) എന്നാൽ റോസി പാസ്റ്റർ പക്ഷികൾ കിഴക്കുനിന്നും പടിഞ്ഞാറോട്ടാണ് ദേശാന്തരഗമനം നടത്തുന്നത് ( മാപ്പിൽ വലത്തുനിന്നും ഇടത്തേക്ക് ). തണുപ്പുകാലം ഇന്ത്യയിലും പാകിസ്ഥാനിലുമായി ചിലവഴിക്കുന്ന ഇവ പ്രജനനത്തിനായി പോകുന്നത് യൂറോപ്പിലേക്കാണ് . കുട്ടിമൈനകളുടെ പ്രധാന ആഹാരമായ പുഴുക്കളും , പുൽച്ചാടികളും, വെട്ടുകിളികളും ധാരാളമുള്ള ഉക്രൈൻ , ഉസ്‌ബസ്‌ക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പാറകൾ നിറഞ്ഞ കുന്നിൻചെരിവുകളിലാണ് ഇവ കൂടുകൂട്ടുന്നത് (മെയ് -ജൂൺ ) . ആഹാരത്തിന്റെ ഈ ലഭ്യതയാണ് ഇവറ്റകളെ കിഴക്ക് പടിഞ്ഞാറ് ദേശാടനം നടത്തുവാൻ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകം .

Advertisements

കോട്ടിട്ട ഒരു പുരോഹിതൻ തലകുനിച്ചു നോക്കുന്നതുപോലുള്ള നിൽപ്പാണ് ഇവയ്ക്ക് പാസ്റ്റർ എന്ന പേര് വീഴാനുള്ള കാരണം .

ചുണ്ടും ഹൃദയഭാഗത്തുള്ള റോസ് നിറവുമാണ് ഇവറ്റകളെ സാധാരണ മൈനയിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന വസ്തുതകൾ . സാധാരണ വടക്ക് ഡെക്കാൺ പീഠഭൂമിവരെയും ധാരാളമായി കാണപ്പെട്ടിരുന്ന പന്തിക്കാളികളെ 2011 ൽ ബാംഗ്ലൂർ നഗരത്തിൽ എണ്ണത്തിൽ തീരെക്കുറവായിരുന്ന ഇവ , ഇന്നിപ്പോൾ നഗരത്തിലെവിടെയും കാണുവാൻ സാധിക്കും . ചോളക്കൃഷിക്ക് കാര്യമായ നാശനഷ്ടം വരുത്തിവെയ്ക്കുന്നതിനാൽ ഇവയെ വടക്കേ ഇന്ത്യയിൽ ജോവാരി പക്ഷി എന്നും വിളിക്കാറുണ്ട് . രുചികരമായ മാംസം ആകയാൽ വടക്കേ ഇന്ത്യയിലും പാകിസ്ഥാനിലും മറ്റും ഈ പക്ഷികൾ മനുഷ്യർക്കാഹാരമാകാറുണ്ട് . കേരളത്തിലെപ്പോലെ തന്നെ ബോർണിയോയിലും , ഇന്തോനേഷ്യയിലും , ഫിലിപ്പീൻ ദ്വീപുകളിലും ഇവറ്റകളുടെ സാന്നിധ്യം ആശങ്കയുളവാക്കുന്നുണ്ട് . ചൈനയിൽ ഇവയെ ആകർഷിച്ചു വരുത്തി വെട്ടുകിളികൾ തുരത്തുന്ന തന്ത്രവും പയറ്റാറുണ്ട് . നാലര വർഷമാണ് ഇവയുടെ ആയുസ്സ് .

പന്തിക്കാളി - റോസ് മൈന - റോസി പാസ്റ്റർ 2
അഞ്ചുവർഷം മുൻപ് പുഞ്ചക്കരിയിൽ നിന്നും Dr Jinesh PS പകർത്തിയത്

Reference: P U Antony.  (April 2, 2013) . Rosy Pastor’s early arrival points to climate change. From http://bengaluru.citizenmatters.in/4978-rosy-pastors-early-arrival-in-bengaluru-points-to-climate-change-4978

Image: Pixabay.com

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ