കുർദിഷ് വസന്തം

കുർദിഷ് വസന്തം 1

Kurds have no friends but the mountains.

പല രാജ്യങ്ങളിലായി മൂന്ന് ലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഭൂവിഭാഗമാണ് കുർദിസ്ഥാൻ . തെക്ക് കിഴക്കൻ ടർക്കി , വടക്കൻ ഇറാക്ക് , വടക്ക് പടിഞ്ഞാറൻ ഇറാൻ , പിന്നെ വടക്കൻ സിറിയ ഇത്രയും രാജ്യങ്ങളായാണ് കുർദുകളുടെ പൈതൃകം ചിതറിക്കിടക്കുന്നത് . തങ്ങളുടേത് എന്ന കുർദുകൾ അവകാശപ്പെടുന്ന ഈ പ്രദേശങ്ങൾ പക്ഷെ വിട്ടുകൊടുക്കുവാൻ ഒരു രാജ്യവും തയ്യാറല്ല . കാരണമെന്തെന്നോ ? ഈ പറഞ്ഞ സകല രാജ്യങ്ങളിലെയും നദികൾക്ക് ജലം ലഭിക്കുന്നത് ഈ പറഞ്ഞ കുർദിസ്ഥാനിലെ മലനിരകളിൽ നിന്നാണ് . ഈ ഭാഗത്ത് ഏറ്റവും കൂടുതൽ ശുദ്ധജലമുള്ളത് നിർദിഷ്ട കുർദിസ്ഥാനിൽ ആണ് . യൂഫ്രട്ടിസ് , ടൈഗ്രീസ് തുടങ്ങിയ നദികൾക്ക് ജലം പ്രദാനം ചെയ്യുന്നത് കുർദ് മലനിരകൾ ആണ് .

Advertisements

പ്രാചീന കുർദിസ്ഥാനെ റോമാക്കാരും , പേർഷ്യക്കാരും മാറിമാറി ഭരിച്ചിരുന്നു . ക്രിസ്തുവിനും ഇരുന്നൂറ് കൊല്ലങ്ങൾക്ക് മുൻപാണ് ആദ്യ കുർദിഷ് സാമ്രാജ്യം ഉടലെടുത്തത് . പക്ഷെ അസീറിയൻ ക്രിസ്ത്യാനികളുടെ ചില പ്രാചീനരേഖകളിലാണ് കുർദ് എന്ന വാക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടുകാണുന്നത് . നോഹയുടെ പെട്ടകം ഉറച്ചത് എന്ന് പല പ്രാചീനരേഖകളിലും കാണുന്ന ജൂഡി പർവ്വതം നിലനിന്നിരുന്ന കുർദിഷ് ഭൂപ്രദേശങ്ങൾ അക്കാരണം കൊണ്ടുതന്നെ വിശുദ്ധദേശമായി പല ജനതകളും കരുതിപ്പോന്നിരുന്നു . കുർദിഷ് എന്ന ഇറാനിയൻ ഭാഷ സംസാരിക്കുന്ന കുർദുകളിൽ പല വർഗക്കാരും ഗോത്രക്കാരും ഉൾപ്പെടുന്നു . ഭൂരിഭാഗവും ഇസ്ളാം മതവിശ്വാസികളെങ്കിലും , ക്രിസ്ത്യാനികളും , യസീദികളും , ജൂതന്മാരും കുർദ് വംശത്തിൽ ഉൾപ്പെടുന്നു . കൂടാതെ നാമധികം കേട്ടിട്ടില്ലാത്ത യാർസനിസം , ഇസ്‌ലാം ബന്ധമുള്ള അലവിസം തുടങ്ങിയ വിശ്വാസരീതികളിലുൾപ്പെടുന്നവരും കുർദുകളിൽ ഉണ്ട് . പൂർണ്ണമായും പർവ്വതങ്ങളാൽ നിറഞ്ഞ കുർദിസ്ഥാനിൽ ഒരു വാമൊഴിയുണ്ട് “Kurds have no friends but the mountains” . അതുകൊണ്ടുതന്നെ ഏത് മതവിശ്വാസിയാണെങ്കിലും സകല കുർദുകൾക്കും അവിടുള്ള പർവ്വതങ്ങളെല്ലാം തന്നെ വിശുദ്ധമാണ് . ഇത്തരം ചില വിശ്വാസങ്ങളാണ് മതത്തിലുപരി ഇവരെ ഒരുമിച്ച് നിർത്തുന്ന പ്രധാന ഘടകം . നോഹയുടെ ബന്ധമുള്ള അരാരത്‌ പർവ്വതവും , ജൂഡി പർവ്വതവും കുർദിസ്ഥാനിലെ വിശുദ്ധപർവ്വതങ്ങൾ ആണ് .

കുർദിഷ് വസന്തം 2

താഴെക്കാണുന്ന ചിത്രം കുർദിഷ് ഫോട്ടോഗ്രാഫറായ ഇലിയാസ് അസീസിന്റെ വകയാണ് (Ilyas Aziz). ഒരുമീറ്ററോളം ഉയരത്തിൽ വളർന്ന് പുഷ്പ്പിക്കുന്ന Fritillaria imperialis ലില്ലി വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു ചെടിയാണ് . നമ്മുടെ നീലക്കുറിഞ്ഞിപോലെ കുർദിഷ് മലനിരകളിൽ ഇവ പുഷ്പ്പിക്കുമ്പോൾ കുർദുകളുടെ സ്വാതന്ത്ര്യമോഹത്തിനും വസന്തകാലം തുടങ്ങുന്നു .

കൂടുതൽ ഫോട്ടോകൾ

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ