ഭൂമിയുടെ ഏറ്റവും വടക്കുള്ള വിനോദസഞ്ചാരകേന്ദ്രം

ഭൂമിയുടെ ഏറ്റവും വടക്കുള്ള വിനോദസഞ്ചാരകേന്ദ്രം 1

ഭൂമിയുടെ ഏറ്റവും വടക്കുള്ള വിനോദസഞ്ചാരകേന്ദ്രമാണ് ചിത്രത്തിൽ കാണുന്നത് . പേര് ബാർണിയോ. ശരിക്കുള്ള സ്ഥാനം ഉത്തരധ്രുവബിന്ദുവിന് തൊട്ടടുത്ത് . അതുകൊണ്ട് തന്നെ ഈ വർഷം ഉള്ള സ്ഥലത്താവില്ല അടുത്ത കൊല്ലം . ഐസ് പാളികൾ മാറുന്നതിനനുസരിച്ച് സ്ഥാനവും മാറിക്കൊണ്ടിരിക്കും. മണിക്കൂറിൽ അരമൈൽ എന്നകണക്കിൽ ഐസ് മാറാറുണ്ട് . റഷ്യൻ ജോഗ്രഫിക്കൽ സൊസൈറ്റി ആണ് സ്ഥലം കൈകാര്യം ചെയ്യുന്നത് . എല്ലാവർഷവും ഏപ്രിൽ വരെയും ഗവേഷകരും സഞ്ചാരികളും ഉണ്ടാവും . അതുകഴിഞ്ഞാൽ ക്യാമ്പ് ഉപേക്ഷിക്കും. വീണ്ടും അടുത്ത കൊല്ലം നിർമ്മിക്കും . 2002 മുതൽ മുടങ്ങാതെ റഷ്യക്കാർ ഈ പണി ചെയ്യുന്നുണ്ട് . സൂക്ഷം ഉത്തരധ്രുവത്തിൽ വെച്ച് കല്യാണം, മാമോദീസ തുടങ്ങിയ ചടങ്ങുകൾ നടത്താൻ താല്പര്യമുണ്ടെങ്കിൽ അതിന് തയ്യാറായി ഒരു റഷ്യൻ ഓർത്തഡോക്സ് ചർച്ച് വൈദികനും അവൈലബിൾ ആണ് . ഇങ്ങോട്ടുള്ള വിമാനം പിടിക്കേണ്ടത് നോർവെയിലെ ലോങ്ങ്ഇയർബെയ്‌നിൽ നിന്നാണ് . 2040ത്തോടെ ഇവിടുത്തെ മഞ്ഞും ജലമാകുന്നതോടെ ഈ പണി അവസാനിക്കും .

Advertisements

ചിത്രം വിക്കിപീഡിയ കോമൺസ്

Julius Manuel
www.juliusmanuel.com
ചാനൽ : http://yt.vu/+julius

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ