കേരളത്തിലെ അന്ധമത്സ്യങ്ങൾ

കേരളത്തിലെ അന്ധമത്സ്യങ്ങൾ 1

വിളറിയ നിറം, വലിപ്പക്കുറവ് എന്നിവയാണ് അന്ധമത്സ്യങ്ങളുടെ പൊതു രൂപഘടന . കണ്ണ് കാണാനാവാത്തതിനാൽ മറ്റ് ഇന്ദ്രിയങ്ങൾ കൂടുതൽ ആക്ടീവാണ് . ചെറിയ മർദവ്യത്യാസങ്ങളും , രുചിഭേദങ്ങളും ഇവയ്ക്ക് കൂടുതൽ തിരിച്ചറിയുവാൻ സാധിക്കും .ലോകമെമ്പാടുമുള്ള കാഴ്ചയില്ലാത്ത മീനുകളുടെ ലോകത്തിലേക്ക്‌ കേരളത്തില്‍ നിന്നും നിലവില്‍ ഉള്ള കുറച്ചുപേരേ പരിചയപ്പെടാം
.

Advertisements

1. കിണറുകള്‍ തോറും സഞ്ചരിക്കുന്ന Horaglanis abdulkalami ( അബ്ദുള്‍ കലാം സാറിന്‍റെ ബഹുമാനാര്ഥമാണ് ഈ പേര് നല്‍കിയത് ).

3.8cm നീളമുള്ള ഇവയ്ക്ക് രക്തവര്‍ണ്ണമാണ് ദേഹത്തിനു ഉള്ളത് . ഇവയ്ക്ക് കണ്ണ് എന്ന അവയവം ഇല്ല . ചെകിളകള്‍ മാത്രമല്ല , മുഖത്തെ തൊലിയിലെ ചെറു സുഷിരങ്ങള്‍ വഴിയും ഇവ ശ്വസിക്കും എന്നതാണ് പ്രധാന പ്രത്യേകത . മറ്റൊരു അത്ഭുതം എന്താണെന്ന് വെച്ചാല്‍ ഭൂഗർഭജല കുഴലുകള്‍ വഴി (water channels through the laterite rocks) ഇവയ്ക്ക് ഒരു കിണറില്‍ നിന്നും മറ്റൊരു കിണറ്റില്‍ നിന്നും സഞ്ചരിക്കാം എന്നുള്ളതാണ് !

2. Monopterus trichurensis. അബ്ദുള്‍ കലാമിയെ കണ്ടെത്തിയ അതേ ടീമാണ് തൃശൂരില്‍ നിന്നും ഈ അന്ധഈലിനെ കണ്ടെത്തിയത് .

3. തൃശൂരിലെ തന്നെ Parappukara (10°13’N, 76°15’E) യില്‍ നിന്നും പ്രൊഫ : K. K സുരേഷ് ബാബു കണ്ടെത്തിയ catfish ഇനത്തില്‍ പെട്ട മറ്റൊരു അന്ധമത്സ്യമാണ് Horaglanis alikunhii .

4. കുരുടൻമുഷി എന്നും വിളിക്കുന്ന Horaglanis_krishnai യെ കണ്ടെത്തിയത് (കൃഷ്ണ മേനോന്‍ 1950) കോട്ടയം ജില്ലയിലെ മുണ്ടക്കയത്തെയും ഏറ്റുമാനൂരിലെയും കിണറുകളില്‍ നിന്നാണ് . കിണറുകള്‍ തോറും സഞ്ചരിക്കുന്ന സ്വഭാവം ഇവയ്ക്കും ഉണ്ട് . 4.2 cm നീളം ഉണ്ടാവും.

Advertisements

5 . അന്ധനല്ലെങ്കിലും വെളിച്ചം കഴിവതും ഒഴിവാക്കി ജീവിക്കുന്ന ക്യാറ്റ് ഫിഷ് ആണ് ചാലക്കുടിക്കാരനായ Kryptoglanis shajii . ഈ രീതിയിൽ ജീവിക്കുന്ന ഇത്തരം മീനുകൾ ഇന്ത്യയിൽ ആകെ രണ്ടിനമേ കണ്ടെത്തിയിട്ടുള്ളൂ.

കേരളത്തിലെ അന്ധമത്സ്യങ്ങൾ 2
Top: Horaglanis krishnai Menon; Middle: H. alikunhii Babu & Nayar; Bottom: H. abdulkalami Babu. Credit: Photos: K.K. Subhash Babu.

Julius Manuel
www.juliusmanuel.com
ചാനൽ : http://yt.vu/+julius

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ