ഒട്ടക പുരാണം

ഒട്ടക പുരാണം 1

ഗൾഫിലുള്ളവരോട് നാം ഒട്ടകത്തെപ്പറ്റി ചോദിച്ചാൽ അവർ വാചാലാരാകും. അറബികളുടെ ഒട്ടകസ്നേഹം, പാലിന്റെയും, മാംസത്തിന്റെയും ഗുണം , വഴിയരുകിൽ കാണുന്ന ഒട്ടകങ്ങൾ , അവയെ വണ്ടിയിടിച്ച കഥകൾ അങ്ങിനെ പലതും . എന്നാൽ ഇനി പറയുവാൻ പോകുന്നത് ആരും പറഞ്ഞുതരില്ല .

Advertisements

• ആദ്യമേ അറിഞ്ഞോളൂ , ഒട്ടകത്തിന്റെ തറവാട് ഗൾഫ് അല്ല, ഏഷ്യയുമല്ല, ആഫ്രിക്കയുമല്ല മറിച്ച് അദ്ദേഹം അമേരിക്കകാരനാണ് ! ഒട്ടകത്തിന്റെ പൂർവികർ (പ്രോടിലോപുസ്) താമസിച്ചിരുന്നത് വടക്കേ അമേരിക്കയിൽ ആണ് (Tartiaer period) . പിന്നീട് തെക്കേ അമേരിക്കയിലേക്കും , ഏഷ്യയിലേക്കും ഇക്കൂട്ടരുടെ പിൻഗാമികൾ വന്നെത്തിയതാണ് .

• പ്രോടിലോപുസ് എന്ന ഒട്ടക പിതാമഹന് ഒരു മുയലിന്റെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ. ഉയരം പിന്നീടുണ്ടായ തലമുറകൾ സാവധാനം കൈവരിച്ചതാണ്.

• ഈജിപ്ഷ്യൻ പിരമിഡുകളുടെ ഫോട്ടോകൾ ഗൂഗിളിൽ നോക്കൂ. എല്ലാത്തിന്റെയും മുൻപിൽ ഒട്ടകത്തെ കാണാം . ഊട്ടിയിലെപ്പോലെ സഞ്ചാരികളെ കയറ്റി കാശുമേടിക്കുവാൻ കൊണ്ട് നിർത്തിയിരിക്കുവാണ് . ഇനിയാണ് രസം . ഈ കാണുന്ന പിരമിഡുകൾ ഉണ്ടാക്കുന്ന സമയത്ത് ഒട്ടകങ്ങൾ ഈജിപ്തിൽ ഇല്ലായിരുന്നു! അതിനാൽ തന്നെ ആ ഭാരം പിടിച്ച കല്ലുകൾ ചുമക്കാതെ അവ രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. ഇവയെ പിന്നീട് പേർഷ്യൻ അധിനിവേശസമയത്ത് അവർ മെരുക്കി കൊണ്ടുവിട്ടതാണ്! (700 B.C). പക്ഷെ അതിനും മുൻപേ (1400 B.C) അറേബിയൻ യാത്രികരുടെ കൂടെ ഒട്ടകം ഈജിപ്തിൽ പ്രവേശിച്ചിട്ടുണ്ടാകാം ). എന്തായാലും പുരാതന ഈജിപ്തുകാർക്ക് ഈ ജീവിയെപ്പറ്റി അറിവില്ലായിരുന്നു. അതിനാൽ തന്നെ അവരുടെ ഭാഷയിൽ ഒട്ടകത്തിന് പേരുമില്ലായിരുന്നു.

• ഒട്ടകം നടക്കുന്നതിനുമുണ്ട് പ്രത്യേകത. ഒരു വശത്തെ ഇരുകാലുകളും (ഉദാ : വലത് മുന്നിലെ, വലത്ത് പിന്നിലെ )ഒരേ സമയം മുന്നോട്ട് വെച്ചാണ് ഇവറ്റകൾ നീങ്ങുന്നത്. കുതിരകൾ മുന്നിലെ വലത്തേ കാലിനൊപ്പവും പിന്നിലെ ഇടത് കാലാണ് ഒരേസമയം മുന്നോട്ട് നീക്കുക .

• ലോകത്തേറ്റവും കൂടുതൽ ഒട്ടകങ്ങളുള്ള രാജ്യം സൊമാലിയ ആണ് !

Advertisements

• ചിത്രത്തിൽ കാണുന്നത് ഒട്ടകത്തിന്റെ ഒരു ബന്ധുവാണ്. പേര് അൽപക(Alpaca). പെറു ആണ് തറവാട് . ലാമയെക്കാൾ ചെറുതാണ് അൽപക.

Julius Manuel
ചാനൽ : http://yt.vu/+julius

References
Saber, A. S. (1998). The Camel in Ancient Egypt. From http://www.isocard.net/…/proceedings/FILEeaccdf0470981b4.pdf
George, N. (1950). The Camel in Ancient Egypt. British Veterinary Journal, 106(2), 76–81. https://doi.org/10.1016/s0007-1935(17)52980-2

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ