കോഫീക്ലബ്‌ ഐലൻഡ്

കോഫീക്ലബ്‌ ഐലൻഡ് 1

ഭൂമിയുടെ ഏറ്റവും വടക്കുള്ള കരഭൂമിയാണ് കോഫീക്ലബ് ദ്വീപ്. എന്നുവെച്ചാൽ മണ്ണിൽ ചവുട്ടി നിൽക്കാൻ പറ്റുന്ന ഭൂമി എന്നർത്ഥം. മഞ്ഞുമഹാസമുദ്രത്തിൽ കറുത്തപാടായി നിലനിൽക്കുന്ന ഈ സ്ഥലം 1900ൽ മാത്രമാണ് നമ്മുടെ കണ്ണിൽ പെട്ടത്. ഉത്തരധ്രുവത്തിൽ നിന്നും നാനൂറ്റമ്പത് മൈൽ മാറിയാണ് ഈ കാപ്പിക്കട ദ്വീപ് സ്ഥിതിചെയ്യുന്നത് . അരമൈൽ നീളവും ആയിരം അടി വീതിയുമേ ഇതിനുള്ളൂ . ഇതിനും വടക്കുമാറി മഞ്ഞുമാറിയ മൺകൂനകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും അതൊന്നും സ്ഥിരമായി കാണപ്പെടാറില്ല. ചിലത് മഞ്ഞുമൂടിയും, മറ്റു ചിലത് കടലെടുത്തും പോകാറുള്ളതിനാൽ ഏറ്റവും വടക്കുള്ള മണ്ണ് എന്നപേര് ഈ തുരുത്തിന് അവകാശപ്പെട്ടതാണ് . ഗ്രീൻലാൻഡിനോട് ചേർന്നാണ് ഈ കര സ്ഥിതിചെയ്യുന്നത്.

Advertisements

ചിത്രം : വിക്കിപീഡിയകോമൺസ്
—————————`
Julius Manuel
www.juliusmanuel.com
ചാനൽ : http://yt.vu/+julius
—————————

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ