ഈജിപ്തുകാർ എങ്ങിനെയാണ് മണലിൽക്കൂടി കല്ലുകൾ നീക്കിയത് ?

ഈജിപ്തുകാർ എങ്ങിനെയാണ് മണലിൽക്കൂടി കല്ലുകൾ നീക്കിയത് ? 1

പുരാതന ഈജിപ്ഷ്യൻ എൻജിനീയർമാർ കൂറ്റൻ കല്ലുകളും പ്രതിമകളും ഏതുവിധത്തിലാണ് നേരെ ചൊവ്വേ നടക്കാൻ പോലും പ്രയാസമുള്ള ഈജിപ്ഷ്യൻ മണൽക്കാടുകളിൽക്കൂടി വലിച്ചിഴച്ചുകൊണ്ട് പോയത് ?

Advertisements

ഇതാലോചിച്ച് തലപുണ്ണാക്കുന്ന സമയത്താണ് പുരാത ഈജിപ്ഷ്യൻ ഗവർണ്ണർ ആയിരുന്ന ജെഹ്റ്റിഹോട്ടെപ്പിന്റെ കല്ലറ ഗവേഷകർ കണ്ടുപിടിച്ചത് . ങേ ! ഈജിപ്ഷ്യൻ ഗവർണ്ണറോ ? ഉം. അങ്ങിനെയൊക്കെ ഉണ്ടായിരുന്നു. 42 പ്രവിശ്യകളായി (നോംസ്) ആയി ഈജിപ്തിന്റെ വിഭജിച്ചിരുന്നു. ഓരോ നോംസിനും ഓരോ അധികാരികൾ! ബിസി 1900 ൽ പതിനഞ്ചാം പ്രവിശ്യയുടെ അധികാരിയായിരുന്നു ഈ ജെഹ്റ്റിഹോട്ടെപ്പ്. അദ്ദേഹത്തിന്റെ കല്ലറയുടെ ഭിത്തിയിൽ ആലേഖനം ചെയ്തിരുന്ന ചിത്രമാണ് ഇവിടെ കാണുന്നത് . കിട്ടിയ രേഖകൾ അനുസരിച്ച് അദ്ദേഹത്തിന്റെ 6.8 മീറ്റർ ഉയരമുണ്ടായിരുന്ന ഒരു കൂറ്റൻ പ്രതിമ മണലിൽക്കൂടി വലിച്ചിഴച്ചുകൊണ്ടുപോകുന്ന ചിത്രമാണിത്. ചക്രങ്ങൾ മണലിൽ ആഴ്ന്നുപോകുമല്ലോ . അതിന് പകരം അവർ ഉപയോഗിച്ചരീതി സ്ലെഡ്ജ് ആണ് . മഞ്ഞിൽക്കൂടി തെറ്റിപ്പോകുന്ന നായ്ക്കൾ വലിക്കുന്ന വണ്ടികൾ കണ്ടിട്ടില്ലേ? അത് തന്നെ സംഭവം. പക്ഷെ ഇത് മണലിൽ ആയാൽ ഒരു കുഴപ്പമുണ്ട് . രണ്ട് വലി വലിക്കുമ്പോൾ മുന്നിൽ മണൽ കൂനപോലെ അടിഞ്ഞുകൂടും . പിന്നെ അത് വകഞ്ഞുമാറ്റിയാലേ വീണ്ടും വലിക്കാനൊക്കൂ. അങ്ങിനെ മണൽ കുമിഞ്ഞുകൂടാതിരിക്കുവാൻ അവർ ഒരു വഴികണ്ടുപിടിച്ചു. ലേശം വെള്ളം തളിച്ചുകൊടുക്കുക . അതും അളവ് കൂടിപ്പോകരുത് . വെള്ളത്തിന്റെ അളവ് കൂടിയാൽ എല്ലാംകൂടി മണലിൽ ഉറച്ചുപോകും. എന്നാൽ ശരിയായ അളവിൽ ജലം തളിച്ചുകൊണ്ടിരുന്നാൽ മണൽത്തരികൾ പരസ്പ്പരം ഒട്ടിപ്പിടിക്കുകയും കൂനകൂടുന്നത് ഒഴിവാകുകയും പ്രയത്നം 50% കുറയുകയും ചെയ്യും . ഇത് പരീക്ഷണശാലയിൽ ചെയ്തു നോക്കിയ ഗവേഷകർ സംഭവം സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തു .

പക്ഷെ ഈ പ്രതിമ ഇതുവരെയും കണ്ടെത്തിയിട്ടില്ല . മുകളിൽ കാണുന്ന ചിത്രമടങ്ങിയ ഫലകമാകട്ടെ മോഷണം പോകുകയും ചെയ്തു . കളവ് പോകുന്നതിന് മുൻപ് പകർത്തിയ ഫോട്ടോയിൽ നിറം ചേർത്തതാണ് ഇപ്പോഴുള്ളത് !

Source: Al-Ahram Weekly, 5-11 August 2004, issue 702. Credit: Fundamental Research on Matter (FOM)

Reference
Hekkenberg, A. (2014). Ancient Egyptians transported pyramid stones over wet sand. phys.org.

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ