ഈ മത്സ്യത്തെ കണ്ടാൽ അപ്പോൾ തന്നെ കൊന്നേക്കണം!

ഈ മത്സ്യത്തെ കണ്ടാൽ അപ്പോൾ തന്നെ കൊന്നേക്കണം! 1

അമേരിക്കൻ സ്റ്റേറ്റ് ആയ ജോർജിയയിലെ വനം/ പരിസ്ഥിതി വകുപ്പിന്റെ (WRD) നിർദേശമാണിത്. ഇത്ര ഭീകരനാണോ ഈ മീൻ എന്ന് നാം സംശയിച്ചേക്കാം. പിരാനാ പോലുള്ള രക്തരക്ഷസുകളൊന്നുമല്ല ‘നോർത്തേൺ സ്നേക്ക് ഹെഡ് ‘ എന്ന ഈ ശുദ്ധജലമത്സ്യം. പിന്നെന്താണ് പ്രശ്‌നം ?

Advertisements

ജോർജിയയിലെ ഒരു സ്വകാര്യവ്യക്തിയുടെ കുളത്തിൽ നിന്നും നോർത്തേൺ സ്നേക്ക് ഹെഡ് വിഭാഗത്തിൽപെട്ട ഒരു മത്സ്യത്തെ കിട്ടി എന്ന വാർത്തയാണ് അധികൃതരെകൊണ്ട് ഇത്തരമൊരു മുന്നറിയിപ്പ് ജനങ്ങൾക്ക് കൊടുക്കുവാൻ പ്രേരിപ്പിച്ചത്. കാരണം മറ്റൊന്നുമല്ല , നിലവിലുള്ള ജലവ്യവസ്ഥിതിയെ തകിടം മറിക്കുവാൻ ശേഷിയുള്ള മീനുകളാണിവ. ഏഷ്യൻ വംശജനായ ഈ മീനുകൾ ഒരു കടന്നുകയറ്റക്കാരനാണ് (Aquatic invasive species) . ഒരു വർഷംകൊണ്ട് തങ്ങളുടെ ജനസംഖ്യ നേർ ഇരട്ടിയാക്കാനുള്ള കെൽപ്പ് ഇവറ്റകൾക്കുണ്ട്. ഇക്കൂട്ടത്തിലെ പെണ്ണുങ്ങൾ വർഷം ഒരു ലക്ഷം മുട്ടകൾ വരെ ഇട്ടുകളയും ! മാസങ്ങൾക്കൊണ്ട് ചെറുമീനുകളും, തവളകളും, പക്ഷികളും, മറ്റ് ജലജീവികളും ഇവറ്റകളുടെ ആഹാരമാവുകയും , ക്രമേണ ആ പ്രദേശത്ത് ആകെയുള്ള മീൻവർഗ്ഗം നോർത്തേൺ സ്നേക്ക് ഹെഡ് മാത്രമാവുകയും ചെയ്യും ! വേറെയുമുണ്ട് പ്രശ്‌നം . ജലത്തിലും കരയിലും ശ്വസിക്കുവാൻ കെൽപ്പുള്ളതിനാൽ ഏതെങ്കിലും മാർഗ്ഗം ഇവറ്റകൾ ചുറ്റുപാടുമുള്ള മറ്റു കുളങ്ങളിലും മറ്റും എത്തിപ്പെടാം. ഏതാനും ദിവസങ്ങൾ വരെ അന്തരീക്ഷവായൂ ശ്വസിച്ചുകൊണ്ട് ജീവിക്കാനുള്ള കഴിവുള്ളതിനാൽ മീൻപിടുത്തക്കാർ മുഖേന വിദൂര സംസ്ഥാനങ്ങളിൽ പോലും ഇവർ ചെന്നെത്തും !

നിലവിൽ അമേരിക്കയിലെ 14 സംസ്ഥാനങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്. പെരുകി പെരുകി അവസാനം ഇവറ്റകൾ മാത്രമായ ചില ചെറു തടാകങ്ങളിൽ മറ്റ് മീനുകളെ പരമാവധി മാറ്റി സ്നേക്ക് ഹെഡുകൾക്ക് വിഷം കലർത്തി വരെ അധികൃതർ ഈ മീനുകളെ നശിപ്പിച്ചിട്ടുണ്ട്. കുളം വറ്റിക്കാമെന്ന് വെച്ചാൽ , ചെളിയിൽ പൂണ്ടിറങ്ങി നമ്മുടെ കണ്ണിൽ നിന്നും രക്ഷപെട്ട് ദിവസങ്ങളോളം ഒളിച്ചിരിക്കാനും ഇവർക്ക് സാധിക്കും.

പക്ഷെ ചൈനയിലും, കൊറിയയിലും സ്ഥിതി ഇത്രയ്ക്കും വഷളല്ല. കാരണം ജനങ്ങളുടെ പ്രധാന ആഹാരങ്ങളിൽ ഒന്ന് സ്നേക്ക് ഹെഡ് തന്നെയാണ്. അതിനാൽ വ്യാപകമായുള്ള മത്സ്യബന്ധനം ഇവറ്റകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് തടയുന്നുണ്ട്.

NB : വരാൽ ഇദ്ദേഹത്തിന്റെ ചിറ്റമ്മേടെ മോനാണ്

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ