അതെ , അങ്ങിനെ ഒരെണ്ണം ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്. പാപ്പിറസ് 55001 എന്ന കോഡ് നെയിം ഉള്ള ടൂറിൻ ഇറോട്ടിക് പാപ്പിറസ് ആണിത് . ബിസി 1100 കളിലെപ്പോഴോ നിർമ്മിക്കപ്പെട്ട ഈജിപ്ഷ്യൻ രേഖയാണിത്. രണ്ടു ഭാഗങ്ങളുള്ള ഈ ചുരുളിന്റെ ആദ്യഭാഗം മൃഗങ്ങളെ പണിയെടുപ്പിക്കുന്നതിനെക്കുറിച്ചും, അവർക്ക് മനുഷ്യനെപ്പോലുള്ള വികാരങ്ങളുണ്ടോ എന്നതിനെക്കുറിച്ചുമാണ്. രണ്ടാം ഭാഗത്തിലാണ് ഗവേഷകർ തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ടോളം വിവിധ സെക്സ് പൊസിഷനുകളുടെ ഇമേജുകളാണ് അതിൽ വരച്ചു ചേർത്തിരിക്കുന്നത്. മറ്റൊരു ഈജിപ്ഷ്യൻ […]
Daily Archives: November 18, 2019
പസഫിക്കിലെ മൈക്രൊനേഷ്യൻ ദ്വീപുകളിൽപെട്ടതാണ് യാപ് ഐലൻഡുകൾ . ആയിരത്തി അഞ്ഞൂറുകളിൽ മാത്രം പുറംരാജ്യക്കാരുടെ കണ്ണിൽപെട്ട ഈ ദ്വീപുകളിൽ യാപ്സെ എന്ന ഗോത്രവിഭാഗമാണ് ജീവിക്കുന്നത്. പണ്ടുകാലങ്ങളിൽ പലവിധങ്ങളിലുള്ള നാണയസമ്പ്രദായങ്ങൾ ഇവർ അനുവർത്തിച്ചു പോന്നിരുന്നുവെങ്കിലും അതിലേറ്റവും കൗതുകകരമാണ് റായ് എന്ന് അറിയപ്പെടുന്ന കല്ല് നാണയങ്ങൾ. ചുണ്ണാമ്പ് കല്ലുകളാൽ നിർമ്മിതമായ ഇവയോരോന്നിനും ഏകദേശം മൂന്നര മീറ്ററോളം വ്യാസം ഉണ്ടാവും. അതായത് ഒരാൾക്ക് ഒരിക്കലും കൊണ്ടുനടക്കാനാവില്ല എന്ന് സാരം. സമീപങ്ങളിലുള്ള മറ്റ് ദ്വീപുകളിൽ പോയി ചുണ്ണാമ്പുകല്ലുകൾ […]
ആനകൾക്ക് തേയിലചെടി അത്ര ഇഷ്ടമൊന്നുമല്ല. പക്ഷെ തങ്ങളുടെ വർഷങ്ങളായുള്ള സ്ഥിരയാത്രകളിൽ ഈ ഗജവീരന്മാർ തേയിലത്തോട്ടങ്ങളിലൂടെ കയറിയിറങ്ങാറുണ്ട്. അതിനാൽ തന്നെ ആസമിലെ സ്വകാര്യതേയില തോട്ടങ്ങളൊക്കെ വൈദ്യതവേലികളാൽ അടച്ചുകെട്ടിയിട്ടുണ്ട്. പക്ഷെ കർഷകനായ ടെൻസിങ് ബോഡോസ തന്റെ തോട്ടം മാത്രം ആനകൾക്ക് കയറിയിറങ്ങാനായി തുറന്നിട്ടിരിക്കുകയാണ്. തന്റെ തൊഴിലാളികളോട് ആനകളെ വിരട്ടരുത് എന്ന് കർശന നിർദേശവും കൊടുത്തിട്ടുണ്ട്. ആദ്യമൊക്കെ ആളുകൾ ജോലിക്ക് വരാൻ മടിച്ചെങ്കിലും ഇപ്പോൾ കാര്യങ്ങൾ അങ്ങിനല്ല. ആനകൾക്ക് അവരെയും, അവർക്ക് ആനകളെയും അറിയാം. […]
ലോകത്തിലെ ഒട്ടുമിക്കരാജ്യങ്ങളുടെയും പേരുകളെടുത്ത് നോക്കിയാൽ അവയെല്ലാം രൂപപ്പെട്ടിരിക്കുന്നത് പൊതുവായിട്ടുള്ള ചില കാരണങ്ങളിൽ നിന്നാണ് . ചിലരാജ്യങ്ങളുടെ പേരുകളിൽ നിന്നും അത് ഏത് ദിക്കിലാണ് സ്ഥിതിചെയ്യുന്നത് എന്നറിയാം ( നോർത്ത് കൊറിയ, സൗത്ത് സുഡാൻ, ആസ്ത്രേലിയ – ദക്ഷണദേശം, ദക്ഷിണാഫ്രിക്ക) , ചില പേരുകൾ ആ രാജ്യത്തെ ഭൂപ്രകൃതിയെ സൂചിപ്പിക്കുന്നു (ഐസ് ലാൻഡ്, ബോസ്നിയ- ബോസ്ന നദിയുടെ നാട് ). മറ്റു ചിലപേരുകൾ ആ ദേശത്ത് ഏത് വിഭാഗക്കാരാണ് താമസിക്കുന്നത് എന്ന് […]
മാഗ്നെറ്റിക് നൾ പോയിന്റുകളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധങ്ങൾ ചികയുന്നതിനിടയിലാണ് രസകരവും കൗതുകമുണർത്തുന്നതുമായ ഒരു പഠന റിപ്പോർട്ട് ശ്രദ്ധയിൽ പെടുന്നത്. 2008 ൽ ജർമ്മൻ സർവകലാശാലയായ University of Duisburg-Essen ലെ Sabine Begali യും സംഘവും നടത്തിയ ഒരു പഠനം പറയുന്നതെന്താണെന്ന് വെച്ചാൽ പശുക്കളും, മാനുകളും (ഇവ രണ്ടിലുമാണ് അവർ ഗവേഷണം നടത്തിയത് ) അവ മേഞ്ഞു നടക്കുന്ന സമയങ്ങളിൽ ഭൂരിഭാഗം സമയവും വടക്ക് – തെക്ക് ദിശകളിൽ തന്നെയാണ് നില്ക്കുന്നത് എന്നാണ്. […]
ഈ പാട്ട് മനസിലാക്കുവാൻ നമുക്കാവില്ല. കാരണം ഈ ഭാഷ സംസാരിച്ചിരുന്ന അവസാനത്തെ ആൾ 1974 ൽ മരിച്ചതോടെ അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന ഗോത്രവും സംസ്കാരവും ഭൂമിയിൽ നിന്നും വിടപറഞ്ഞു. ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്തെ നഗരമായ ഉഷ്വയാ (Ushuaia ) നഗരത്തിൽ പണ്ടുണ്ടായിരുന്ന ഒരു ജനവർഗ്ഗമാണ് ഓനാവോ (Onawo) ഗോത്രക്കാർ. തെക്കേ അമേരിക്കയിൽ യൂറോപ്യൻമാർ അവസാനം നേരിട്ട റെഡ് ഇന്ത്യൻ ഗോത്രവർഗ്ഗം. ആധുനിക ലോകത്തോട് അടരാടാനാവാതെ അവസാനത്തെ ഒനാവോ ഗോത്രക്കാരനും […]
കണ്ടാൽ നല്ല പച്ച തലച്ചോർ തൂങ്ങിക്കിടക്കുന്നത് പോലെ കായ്കൾ ഉണ്ടാവുന്ന ഈ മരത്തിന്റെ പേര് ഒസേജ് ഓറഞ്ച് (Maclura pomifera) എന്നാണ്. പഴത്തിന്റെ ഗുണം കാരണം (രുചിക്കുറവ് ) മനുഷ്യനും, മറ്റു മൃഗങ്ങളും ഈ പഴം ഭക്ഷിക്കാറില്ല. പക്ഷെ തിന്നുന്നത് ഹാനികരമല്ല താനും. ഇതിന്റെ കുരു അണ്ണാൻ വിഴുങ്ങാറുണ്ട്. പഴയ റെഡ് ഇന്ത്യൻസ് ഇതിന്റെ കമ്പുകൾ ഉപയോഗിച്ചാണ് അമ്പുകൾ നിർമ്മിച്ചിരുന്നത്. ചിത്രം : MNN
കഴിഞ്ഞ ഒരു പോസ്റ്റിൽ ചിമ്പുകൾ മാംസം ഭക്ഷിക്കുമോ എന്ന് പലർക്കും സംശയം ഉണ്ടായി. എന്നാൽ ചിമ്പാൻസികൾ മാത്രമല്ല, സദാ കുരങ്ങുകളിലെ ചില വർഗ്ഗങ്ങളും ഇറച്ചിപ്രിയർ ആണെന്നതാണ് സത്യം . മലേഷ്യയിലെ പന്നിവാലൻ കുരങ്ങുകളാണ് ( Pig-Tailed Macaque) ഈ ഗ്രൂപ്പിലെ പുതിയ ആളുകൾ. ഇവർ എണ്ണപ്പന തോട്ടങ്ങളിലെ എലികളെയാണ് വ്യാപകമായി തിന്ന് തീർക്കുന്നത്. 2017-18 കാലഘട്ടങ്ങളിൽ Segari Melintang വനമേഖലയ്ക്ക് അടുത്തുള്ള തോട്ടങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളിലാണ് പന്നിവാലൻ കുരങ്ങുകൾ ആഴ്ചയിൽ […]
ഇതാണ് Saba. പക്ഷെ ഉച്ചാരണം സെയ്ബാ. വെറും 13 ചതുരശ്രകിലോമീറ്റർ മാത്രം വലിപ്പമുള്ള കരീബിയൻ ദ്വീപാണ് സെയ്ബാ. രസമെന്താണെന്ന് വെച്ചാൽ സ്ഥാനം കരീബിയയിൽ ആണെങ്കിലും നെതർലാൻഡിനു കീഴിലുള്ള ഒരു മുൻസിപ്പാലിറ്റി ആണിത്! പക്ഷെ നാണയം അമേരിക്കൻ ഡോളർ ആണ്. തലസ്ഥാനത്തിന്റെ പേര് അതിലും രസം, ദി ബോട്ടം ! തീർന്നില്ല, 1300 അടി നീളമുള്ള ഈ കാണുന്ന റൺവേ ലോകത്തിലെ ഏറ്റവും ചെറിയ റൺവേകളിൽ ഒന്നാണ്. ഇവിടുത്തെ ജനസംഖ്യ ഈ […]
ഇതേത് ഗ്രഹമാണ് ? ഈചിത്രം കണ്ടാൽ ആദ്യത്തെ ചോദ്യം അതാവും. സൂക്ഷിച്ച് നോക്കിയാൽ അവിടവിടെയായി ചില പച്ചത്തഴപ്പുകൾ കാണാം. ഈ വിചിത്ര ഭൂമി സ്ഥിതിചെയ്യുന്നത് അറ്റ്ലാൻറ്റിക് സമുദ്രത്തിലെ കൂറ്റനൊരു അഗ്നിപർവ്വതത്തിന്റെ മുകളിലാണ്. ഇതാണ് അസെൻഷൻ ദ്വീപ് ! നൂറ്റാണ്ടുകൾക്ക് മുൻപ് അനേകം സമുദ്രസഞ്ചാരികൾ ഇതിന് സമീപം വഴി കപ്പലോടിച്ചിട്ടുണ്ടാവാം. പക്ഷെ ഒരു തുള്ളി ശുദ്ധജലമോ , മരത്തണലൊ ഇല്ലാത്ത ഈ നരകത്തിൽ ആരും ഇറങ്ങിയില്ല. ചുറ്റുമുള്ള തീരങ്ങളിലാവട്ടെ സ്രാവുകളുടെ വിളയാട്ടവും […]
ചിത്രം നോക്കൂ. ഇത്തരത്തിൽ മുഖാമുഖം ഇണചേരുന്ന ഒരേയൊരു പക്ഷിയെ ഭൂമിയിലുള്ളൂ! സകല തലതിരിഞ്ഞ പക്ഷിമൃഗാദികളും വസിക്കുന്ന ന്യൂസിലൻഡിലെ വടക്കൻ ദ്വീപിലാണ് ഇവറ്റകളും പറന്നു നടക്കുന്നത്. പേര് സ്റ്റിച്ച് ബേർഡ് (Notiomystis cincta) അഥവാ hihi bird. ഈ പക്ഷികുടുംബത്തിൽ ഈയൊരു വർഗം മാത്രമേ നിലവിലുള്ളൂ. ആണിനേയും പെണ്ണിനേയും നിറവും, രൂപവും വെച്ച് എളുപ്പത്തിൽ തിരിച്ചറിയാം. വളരെ അപൂർവമായി മാത്രം നിലത്തിറങ്ങുന്ന ഇവയുടെ പ്രധാന ആഹാരം തേനും, ചെറുപഴങ്ങളുമാണ്. Photo by […]
750 കാലുകൾ വരെയുള്ള മില്ലിപ്പഡ് ആയ lllacme plenipes ജീവിക്കുന്ന ഭൂമിയിൽ എന്തുകൊണ്ടാണ് മൂന്ന് കാലുകളുള്ള മൃഗങ്ങൾ ഇല്ലാത്തത്? ചില ഗവേഷകർ പറയുന്നത് പരിണാമഘട്ടത്തിൽ ബൈലാറ്ററൽ സിമട്രി (വെട്ടിമുറിച്ചാൽ ഒരേപോലുള്ള രണ്ട് പീസ് ) ജീവികളുടെ DNA യിൽ ആലേഖനം ചെയ്തുപോയി എന്നതാണ്. ലിംബുകൾ പോലുള്ള ബാഹ്യാവയവങ്ങൾ രൂപപ്പെടും മുൻപേ ഇത് നടന്നിട്ടുണ്ടാവണം. പക്ഷെ പ്രകൃതിയിൽ നോക്കിയാൽ മൂന്ന് കാലുകളിൽ ബാലൻസ് ചെയ്യുവാനുള്ള ശ്രമം ചില ജീവികൾ നടത്തുന്നത് കാണാം. […]
അരിസോണയിലെ വെസ്റ്റ് സ്റ്റോൺ മലകളിൽ വേട്ടക്കിറങ്ങുന്നവരുടെ വഴികാട്ടിയാണ് ഡോണി ഫെൻ. 2011 നവംബർ 19 ആം തീയതി പക്ഷെ ആയാൾ വേട്ടക്കിറങ്ങിയത് പത്ത് വയസുള്ള തന്റെ മകളുമായിട്ടായിരുന്നു. അവളെ നല്ലൊരു വേട്ടക്കാരിയാക്കണം എന്നാണ് ഫെൻ ആഗ്രഹിച്ചിരുന്നത്. അതിനാൽ പ്യൂമ എന്ന മൗണ്ടൻ ലയണുകൾ ധാരാളമുള്ള വെസ്റ്റ്സ്റ്റോൺ മലകളിൽ അവയുടെ കാൽപ്പാടുകൾ പിന്തുടർന്ന് ജീവിയെ കണ്ടെത്തുന്ന വിധം അവളെ പഠിപ്പിക്കുകയായിരുന്നു ഫെൻ . പെട്ടന്നാണ് കൂടെയുള്ള വേട്ടനായ്ക്കൾ അത്യുച്ചത്തിൽ കുരച്ചുകൊണ്ട് ഓടുന്നത് […]