🐘ഒരു ഗജസൗഹൃദ തേയിലത്തോട്ടം🍵

🐘ഒരു ഗജസൗഹൃദ തേയിലത്തോട്ടം🍵 1

ആനകൾക്ക് തേയിലചെടി അത്ര ഇഷ്ടമൊന്നുമല്ല. പക്ഷെ തങ്ങളുടെ വർഷങ്ങളായുള്ള സ്ഥിരയാത്രകളിൽ ഈ ഗജവീരന്മാർ തേയിലത്തോട്ടങ്ങളിലൂടെ കയറിയിറങ്ങാറുണ്ട്. അതിനാൽ തന്നെ ആസമിലെ സ്വകാര്യതേയില തോട്ടങ്ങളൊക്കെ വൈദ്യതവേലികളാൽ അടച്ചുകെട്ടിയിട്ടുണ്ട്. പക്ഷെ കർഷകനായ ടെൻസിങ് ബോഡോസ തന്റെ തോട്ടം മാത്രം ആനകൾക്ക് കയറിയിറങ്ങാനായി തുറന്നിട്ടിരിക്കുകയാണ്. തന്റെ തൊഴിലാളികളോട് ആനകളെ വിരട്ടരുത് എന്ന് കർശന നിർദേശവും കൊടുത്തിട്ടുണ്ട്. ആദ്യമൊക്കെ ആളുകൾ ജോലിക്ക് വരാൻ മടിച്ചെങ്കിലും ഇപ്പോൾ കാര്യങ്ങൾ അങ്ങിനല്ല. ആനകൾക്ക് അവരെയും, അവർക്ക് ആനകളെയും അറിയാം. രണ്ടുകൂട്ടരും പരസ്പരബഹുമാനത്തിൽ ഒരു കുഴപ്പവും കൂടാതെ തോട്ടത്തിൽ അവരവരുടെ പണികളിൽ ഏർപ്പെടുന്നു. ആനകൾക്ക് വെള്ളം കുടിക്കുവാനായി തോട്ടത്തിലെ പല ഭാഗങ്ങളിലും ടെൻസിങ് കുളങ്ങൾ കുഴിച്ചിട്ടുമുണ്ട്. വേലികെട്ടി വഴി അടച്ചതുകൊണ്ടാണ് ആനകൾ അസ്വസ്ഥരാകുന്നത് എന്നാണ് ടെൻസിങ് പറയുന്നത്. തേയില തോട്ടങ്ങളിലെ ബഫർ സോണുകൾ ( വനവും തോട്ടവും ചേരുന്ന സ്ഥലം ) സാധാരണ തോട്ടമുടമകൾ വെട്ടി തെളിച്ചിടാറാണ് പതിവ്. എന്നാൽ ടെൻസിങ് ആവട്ടെ അവിടെയെല്ലാം ഇല്ലിമുളകൾ ഉൾപ്പടെ ആനകളുടെ ഇഷ്ടഭോജ്യങ്ങളൊക്കെ വെച്ചുപിടിപ്പിച്ചിരിക്കുകയാണ്. എന്തായാലും അദേഹത്തിന്റെ ആന – തേയില – മനുഷ്യ ബോണ്ട് വർക്കാകുന്നുണ്ട് എന്നാണ് കേൾവി. ധാരാളം ആളുകൾ ഇപ്പോഴിത് സന്ദർശിക്കുവാൻ എത്തുന്നുമുണ്ട്. ലോകത്തിലെ ഏക ആനസൗഹൃദ തേയില തോട്ടമായി ടെൻസിംഗിന്റെ സംരംഭത്തെ Wildlife Friendly Enterprise Network ഇപ്പോൾ അംഗീകരിച്ചിട്ടുമുണ്ട്. തന്റെ പാത ബാക്കിയുള്ളവരും തുടരും എന്നാണ് ടെൻസിംഗിന്റെ പ്രതീക്ഷ.

Advertisements

Source : BBC Travel
Translation : Julius Manuel

If you want to keep this site alive, please disable your adblocker or whitelist this site!

Then refresh your browser. Thanks.

ഒട്ടനവധി അറിവുകൾ സമാഹരിച്ചിരിക്കുന്ന ഈ സൈറ്റ് നിലനിർത്തണമെങ്കിൽ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

അതിനാൽ ആഡ്ബ്ലോക്കർ നിർജ്ജീവമാക്കിയ ശേഷം  സൈറ്റ് വീണ്ടും സന്ദർശിക്കുക.

ജൂലിയസ് മാനുവൽ